പഞ്ചതന്ത്രം (ചലച്ചിത്രം)
പഞ്ചതന്ത്രം | |
---|---|
![]() പഞ്ചതന്ത്രം | |
സംവിധാനം | ജെ. ശശികുമാർ |
നിർമ്മാണം | ഇ. കെ. ത്യാഗരാജൻ |
രചന | ജെ. ശശികുമാർ |
തിരക്കഥ | ജെ. ശശികുമാർ |
സംഭാഷണം | ശ്രീമൂലനഗരം വിജയൻ |
അഭിനേതാക്കൾ | പ്രേം നസീർ ശങ്കരാടി ജയഭാരതി അടൂർ ഭാസി, ബഹദൂർ |
സംഗീതം | ജി. ദേവരാജൻ |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഛായാഗ്രഹണം | സി.ജെ മോഹൻ |
ചിത്രസംയോജനം | കെ. ശങ്കുണ്ണി |
സ്റ്റുഡിയോ | ശ്രീ മുരുകാലയ ഫിലിംസ് |
വിതരണം | ഡിന്നി ഫിലിംസ് റിലീസ് |
റിലീസിങ് തീയതി |
|
രാജ്യം | ഭാരതം |
ഭാഷ | മലയാളം |
സമയദൈർഘ്യം | 141 minutes |
പഞ്ചതന്ത്രംഎന്ന ചലച്ചിത്രം 1974ൽ ശ്രീമുരുകാലയ ഫിലിംസിന്റെ ബാനറിൽ ഇ. കെ. ത്യാഗരാജൻ നിർമ്മിച്ചതും ജെ. ശശികുമാർ കഥ, തിരക്കഥ രചിച്ച് സംവിധാനം ചെയ്തതുമാണ്[2] ഈ ചിത്രത്തിന്റെ സംഭാഷണം ശീമൂലനഗരം വിജയൻ ആണ് രചിച്ചത്. പ്രേം നസീർ, ജയഭാരതി, അടൂർ ഭാസി, ജോസ് പ്രകാശ്, ശങ്കരാടി എന്നിവരും. കെ പി ഉമ്മർ, വിൻസെന്റ് അതിഥി രൂപത്തിലും അഭിനയിച്ചു. [3] ഈ ചിതത്തിന്റെ ഗാനങ്ങൾ ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് ജി. ദേവരാജൻ സംഗീതം നൽകിയവയാണ്.[4]
കഥാംശം[തിരുത്തുക]
ഒരു പ്രേതസങ്കല്പവുമായി ബന്ധപ്പെട്ടാണ് ഈ സിനിമ മുന്നോട്ട് പോകുന്നത്. രാജാ വാമനവർമ്മ എന്ന ഒരു പഴയരാജാവിന്റെ മരണവും അദ്ദേഹത്തിന്റെ പ്രതിമയിൽ പ്രേതം ആവേശിക്കുന്നു എന്ന വിശ്വാസവും അദ്ദേഹത്തിന്റെ പേരിൽ ആരോപിക്കപ്പെടുന്ന കൊലപാതകങ്ങളും ആണ് പ്രമേയം. അത്ന്വേഷിക്കാൻ വരുന്ന പല ഓഫീസർ മാരും ഇതിനിടയിൽ കൊല്ലപ്പെടുന്നു. സിബിഐ ഉദ്യോഗസ്ഥനായ രാജേന്ദ്രൻ അന്വേഷണം ഏറ്റെടുക്കുന്നു. ഹോട്ടൽ ദിങ് മോനയുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുന്നു. സംഭവബഹുലമായ വഴിത്തിരിവുകൾക്ക് ശേഷം കുറ്റവളി പിടിയിലാകുന്നു.. സിന്ധുവിന്റെ രാജേന്ദ്രൻ വിവാഹം ചെയ്യുന്നു.
താരനിര[5][തിരുത്തുക]
ക്ര.നം. | താരം | വേഷം |
---|---|---|
1 | പ്രേം നസീർ | രാജേന്ദ്രൻ |
2 | ജയഭാരതി | സിന്ധു |
3 | അടൂർ ഭാസി | കൃഷ്ണൻകുട്ടി |
4 | ശങ്കരാടി | കുറുപ്പ് |
5 | കെ.പി. ഉമ്മർ | പ്രൊഫസ്സർ മേനോൻ |
6 | ബഹദൂർ | ഗുപ്ത |
7 | ജോസ് പ്രകാശ് | സർദാർ ഗർണൈൽ സിങ് |
8 | ടി.എസ്. മുത്തയ്യ | ദിനേഷ് ചന്ദ്രൻ |
9 | കടുവാക്കുളം ആന്റണി | ചാർളി |
10 | ടി.ആർ. ഓമന | ഗായത്രി തമ്പുരാട്ടി |
11 | ലക്ഷ്മണൻ | |
12 | കുഞ്ചൻ | |
13 | പോൾ വെങ്ങോല | |
14 | മീന | കൊച്ചുപാറു |
15 | ശ്രീലത നമ്പൂതിരി | ലീല |
സാധന | വിമല ഗുപ്ത | |
16 | എം.ജി. സോമൻ | |
17 | ജയകുമാരി | |
18 | വിൻസന്റ് | |
19 | ജസ്റ്റിൻ | |
20 | മോഹൻ ശർമ |
പാട്ടരങ്ങ്[6][തിരുത്തുക]
ഗാനങ്ങൾ :ശ്രീകുമാരൻ തമ്പി
ഈണം : ജി. ദേവരാജൻ
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | ആവണിപ്പൊൻപുലരി | കെ ജെ യേശുദാസ് | |
2 | ജീവിതമൊരു മധുശാല | കെ ജെ യേശുദാസ് ,കോറസ് | |
3 | കസ്തൂരിമണം | പി. മാധുരി | |
4 | രാജമല്ലികൾ | കെ ജെ യേശുദാസ്, പി. മാധുരി | |
5 | ശാരദരജനീ ദീപം | കെ ജെ യേശുദാസ് |
അവലംബം[തിരുത്തുക]
- ↑ വിജയകുമാർ, ബി. (28 September 2014). "പഞ്ചതന്ത്രം: 1974". The Hindu (ഭാഷ: ഇംഗ്ലീഷ്). ISSN 0971-751X. ശേഖരിച്ചത് 9 January 2018.
- ↑ "പഞ്ചതന്ത്രം (1974)". www.m3db.com. ശേഖരിച്ചത് 2014-10-16.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "പഞ്ചതന്ത്രം (1974)". www.malayalachalachithram.com. ശേഖരിച്ചത് 15 October 2014.
- ↑ "പഞ്ചതന്ത്രം (1974)". malayalasangeetham.info. ശേഖരിച്ചത് 15 October 2014.
- ↑ "പഞ്ചതന്ത്രം (1974)". malayalachalachithram. ശേഖരിച്ചത് 2018-07-04. Cite has empty unknown parameter:
|1=
(help) - ↑ "പഞ്ചതന്ത്രം (1974)". മലയാളസംഗീതം ഇൻഫൊ. ശേഖരിച്ചത് 2018-07-04. Cite has empty unknown parameter:
|1=
(help)
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
യൂട്യൂബിൽ കാണുക[തിരുത്തുക]
- 1974-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- ഇ. കെ ത്യാഗരാജൻ നിർമ്മിച്ച ചലച്ചിത്രങ്ങൾ
- ജെ. ശശികുമാർ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- പ്രേം നസീർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- ബഹദൂർ അഭിനയിച്ച ചലച്ചിത്രങ്ങൾ
- ജഗതി ശ്രീകുമാർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങൾ
- ജി. ദേവരാജൻ സംഗീതം നൽകിയ ചലച്ചിത്രങ്ങൾ
- തമ്പി-ദേവരാജൻ ഗാനങ്ങൾ
- അടൂർ ഭാസി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- ഭാസി-ബഹദൂർ ജോഡി
- കെ. ശങ്കുണ്ണി ചിത്രസംയോജനം നിർവ്വഹിച്ച ചലച്ചിത്രങ്ങൾ
- എം.ജി. സോമൻ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ