ഇ. കെ. ത്യാഗരാജൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ത്യാഗരാജൻ എന്ന പേരിൽ ഒന്നിലധികം വ്യക്തികളുണ്ട്. അവരെക്കുറിച്ചറിയാൻ ത്യാഗരാജൻ (വിവക്ഷകൾ) എന്ന താൾ കാണുക. ത്യാഗരാജൻ (വിവക്ഷകൾ)
ഇ.കെ ത്യാഗരാജൻ
മരണംError: Invalid dates for calculating age
തൊഴിൽനിർമ്മാതാവ്,
സജീവ കാലം1958 – 2015
ജീവിതപങ്കാളി(കൾ)ഭാമവതി
കുട്ടികൾബാലമുരുകൻ,
കല്യാൺകുമാർ
സുകന്യ

മലയാളതമിഴ് ചലച്ചിത്ര നിർമ്മാതാവ് എന്ന നിലക്ക് പ്രശസ്തനാണ് ഇ.കെ ത്യാഗരാജൻ. 1958 മുതൽ തമിഴ് ചലച്ചിത്ര നിർമ്മാണ മേഖലയിൽ സജീവമായിരുന്നു. 1964ലാണ് കളഞ്ഞ് കിട്ടിയ തങ്കം എന്ന ചിത്രത്തോടെ യാണ് മലയാള ചലച്ചിത്ര രംഗത്തേക്ക് കടന്നത്. പ്രശസ്ത നിർമാതാവ് ജെ. ശശികുമാർ സംവിധാനം ചെയ്ത രഹസ്യം, ബോബനും മോളിയും എന്നീ ചിത്രങ്ങളിൽ പ്രൊഡക്ഷൻ കണ്ട്രോളർ ആയിരുന്നു.[1]. മാധവിക്കുട്ടി, തിക്കുറിശ്ശിയുടെ 'അച്ഛന്റെ ഭാര്യ', മധുവിന്റെ 'സിന്ദൂരച്ചെപ്പ്' എന്നീ സിനിമകളുടെ പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവായിരുന്നു.[2] ശ്രീമുരുകാലയ എന്ന പേരിൽ സ്വന്തമായി ചലച്ചിത്രകമ്പനി 1972ൽ തുടങ്ങി. 1973ൽ ശശികുമാർ സംവിധാനം ചെയ്ത 'തിരുവാഭരണം' ആയിരുന്നു ആദ്യ ചിത്രം. തുടർന്ന് പഞ്ചതന്ത്രം, പാലാഴിമഥനം, പഞ്ചാമൃതം, ലക്ഷ്മി, മുദ്രമോതിരം, വെള്ളായണി പരമു, ഇത്തിക്കര പക്കി, നാഗമഠത്തു തമ്പുരാട്ടി, മുളമൂട്ടിൽ അടിമ, ആ നേരം അല്പനേരം എന്നീ സിനിമകൾ നിർമിച്ചു.[3]

ഭാര്യ: ഭാമവതി. മക്കൾ: ബാലമുരുകൻ, കല്യാൺകുമാർ, സുകന്യ.

2015 ജനുവരി 19 ന് അന്തരിച്ചു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഇ._കെ._ത്യാഗരാജൻ&oldid=3085307" എന്ന താളിൽനിന്ന് ശേഖരിച്ചത്