Jump to content

ഛായാ ഗാംഗുലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രസിദ്ധ ഗസൽ ഗായികയാണ് ഛായാ ഗാംഗുലി. ചലച്ചിത്ര പിന്നണി ഗായിക കൂടിയായ ഛായയ്ക്ക് 1978-ൽ മികച്ച ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഗമൻ എന്ന ചലച്ചിത്രത്തിലെ ആപ് കി യാദ് ആതി രഹി എന്ന ഗാനത്തിനാണ് പുരസ്കാരം ലഭിച്ചത്.[1][2]

സസ്യശാസ്ത്രത്തിൽ മാസ്റ്റർ ബിരുദധാരിയായ ഛായാ ഗാംഗുലി ആകാശവാണിയിലാണ് ജോലി തിരഞ്ഞെടുത്തത്. 36 വർഷം ആകാശവാണിയിൽ ജോലി ചെയ്തശേഷം ഛായാ ഗാംഗുലി 2012 ജൂലൈ 31-ന് വിരമിച്ചു. 6 ചലച്ചിത്രങ്ങളിൽ ഗാനമാലപിച്ചിട്ടുള്ള ഛായാ ഗാംഗുലി ധാരാളം സംഗീത ആൽബങ്ങളും പുറത്തിറക്കിയിട്ടുണ്ട്.[3]

അവലംബം

[തിരുത്തുക]
  1. മൈസ്വർ[പ്രവർത്തിക്കാത്ത കണ്ണി] ഛായാ ഗാംഗുലി.
  2. ഗാന.കോം ഛായാ ഗാംഗുലി.
  3. ആകാശവാണിയുടെ ഔദ്യോഗിക ബ്ലോഗ് ഛായാ ഗാംഗുലി റിട്ടയേഴ്സ് ഫ്രം ആൾ ഇന്ത്യ റേഡിയോ.


"https://ml.wikipedia.org/w/index.php?title=ഛായാ_ഗാംഗുലി&oldid=3804295" എന്ന താളിൽനിന്ന് ശേഖരിച്ചത്