വയലാർ ശരത്ചന്ദ്രവർമ്മ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വയലാർ ശരത്ചന്ദ്ര വർമ്മ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വയലാർ ശരത് ചന്ദ്ര വർമ്മ
Vayalar Sarath Chandra Varma.jpg
പശ്ചാത്തല വിവരങ്ങൾ
ഉത്ഭവംകേരളം, ഇന്ത്യ
തൊഴിൽ(കൾ)ഗാനരചയിതാവ്
ഉപകരണ(ങ്ങൾ)ഗാനരചയിതാവ്, കവി
വർഷങ്ങളായി സജീവം2000 – തുടരുന്നു

മലയാളചലച്ചിത്ര മേഖലയിലെ ഒരു ശ്രദ്ധേയനായ ഗാനരചയിതാവാണ് വയലാർ ശരത് ചന്ദ്ര വർമ്മ.[1] കവി, ഗാനരചയിതാവ് എന്നീ നിലകളിൽ പ്രശസ്തനായിരുന്ന വയലാർ രാമവർമ്മയുടെ പുത്രനാണ് ഇദ്ദേഹം. മലയാളചലച്ചിത്രവേദിയിൽ തന്റേതായ ഒരു വ്യക്തി മുദ്ര പതിപ്പിക്കാൻ ശരതിനു കഴിഞ്ഞിട്ടുണ്ട്.[2]

ആദ്യജീവിതം[തിരുത്തുക]

ശരത് ചന്ദ്രൻ ജനിച്ചത് ആലപ്പുഴ ജില്ലയിലെ വയലാർ എന്ന ഗ്രാമത്തിലാണ്. 1960 ഫെബ്രുവരി 11-നായിരുന്നു (മകരമാസത്തിലെ ആയില്യം നക്ഷത്രം) അദ്ദേഹത്തിന്റെ ജനനം. വയലാർ രാമവർമ്മയും ഭാരതിത്തമ്പുരാട്ടിയുമായിരുന്നു മാതാപിതാക്കൾ. അദ്ദേഹത്തിന് മൂന്ന് സഹോദരിമാരുണ്ട്. ഭാര്യ ശ്രീലത. മകൾ-സുഭദ്ര.

കളമശ്ശേരി രാജഗിരി ഹൈസ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസവും,തിരുവനന്തപുരം തുമ്പയിലെ സെന്റ്‌ സേവിയേഴ്സ് കോളേജിൽ നിന്നു പ്രീഡിഗ്രിയും തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ നിന്നും ബിരുദവും സമ്പാദിച്ചു.

പുരസ്കാരങ്ങൾ[തിരുത്തുക]

2003 - ഏഷ്യാനെറ്റ് ഫിലിം അവാർഡ് മികച്ച ഗാനരചയിതാവ് - മിഴിരണ്ടിലും 2009 - ഏഷ്യാനെറ്റ് ഫിലിം അവാർഡ് മികച്ച ഗാനരചയിതാവ് - നീലത്താമര
2011 - പി. ഭാസ്കരൻ അവാർഡ്‌.

അവലംബം[തിരുത്തുക]

  1. "Film critics' awards for Vayalar Sarathchandravarma". മൂലതാളിൽ നിന്നും 2004-02-15-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-05-19.
  2. "Walking in his father's footsteps". മൂലതാളിൽ നിന്നും 2007-05-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-05-19.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വയലാർ_ശരത്ചന്ദ്രവർമ്മ&oldid=3700434" എന്ന താളിൽനിന്ന് ശേഖരിച്ചത്