മാടമ്പി (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Madampi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മാടമ്പി
സംവിധാനംബി. ഉണ്ണികൃഷ്ണൻ
നിർമ്മാണംBC ജോഷി
രചനബി. ഉണ്ണികൃഷ്ണൻ
തിരക്കഥബി. ഉണ്ണികൃഷ്ണൻ
അഭിനേതാക്കൾമോഹൻലാൽ
കാവ്യാ മാധവൻ
അജ്മൽ
സംഗീതംഎം. ജയചന്ദ്രൻ
ഗാനരചനഗിരീഷ് പുത്തഞ്ചേരി, അനിൽ പനച്ചൂരാൻ
ഛായാഗ്രഹണംവേണു
ചിത്രസംയോജനംജോസഫ് നെല്ലിക്കൽ
വിതരണംസൂര്യ സിനിമ
റിലീസിങ് തീയതിജൂലൈ 5, 2008
രാജ്യം ഇന്ത്യ
ഭാഷമലയാളം
ബജറ്റ്6.5 കോടി
ആകെ9.5 കോടി

ബി.ഉണ്ണിക്കൃഷ്ണൻ സം‌വിധാനം ചെയ്ത് 2008ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രമാണ്‌ മാടമ്പി. പത്തനംതിട്ട ഇലവട്ടം ഗ്രാമത്തിലെ പലിശക്കാരനായ ഗോപാലകൃഷ്ണപിള്ളയുടെ ജീവിതാനുഭവങ്ങൾ കേരളത്തിലെ ഫ്യൂഡലിസത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിച്ചിരിക്കുന്ന ചിത്രമാണിത്.

പ്രമേയം[തിരുത്തുക]

കലാഭ്രാന്ത് മൂത്ത് തറവാട് കടത്തിലാക്കിയ അച്ഛനെ വീട്ടിൽ വരുന്നതിൽനിന്ന് വിലക്കി കുടുംബഭാരം സ്വയം പേറിയ വ്യക്തിയാണ്‌ ഗോപാലകൃഷ്ണപിള്ള. അമ്മയെയും അനുജനെയും സം‌രക്ഷിക്കാനും ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരുവാനും വേണ്ടി പണം പലിശയ്ക്ക് കൊടുക്കുകയാണ്‌ പിള്ള ചെയ്തത്. ബാങ്ക് പലിശ മാത്രം ഈടാക്കി പണം കടംകൊടുത്തിരുന്ന പിള്ള അതിവേഗം നാട്ടുകാരുടെ കണ്ണിലുണ്ണിയാവുകയും ഗ്രാമത്തിലെ ഏറ്റവും വലിയ ധനികൻ എന്ന പദവിയിലേക്ക് ഉയരുകയും ചെയ്തു. എന്നാൽ പിള്ളയുടെ ആഗ്രഹപ്രകാരം ഒരു തന്റേടിയായി വളരാൻ അനുജൻ രാമകൃഷ്ണപിള്ളയ്ക്ക് സാധിച്ചില്ല. പകരം പിള്ളയുടെ ശത്രുക്കളുടെ ഒരു ചട്ടുകമായി മാറുകയായിരുന്നു അവൻ. പിന്നീട് തന്റെ ബുദ്ധി ഉപയോഗിച്ച് അനുജനെ തന്റെ പാളയത്തിലെത്തിക്കാൻ ശ്രമിക്കുകയാണ്‌ പിള്ള.

അഭിനേതാക്കൾ[തിരുത്തുക]

ഗാനങ്ങൾ[തിരുത്തുക]

ഗിരീഷ് പുത്തഞ്ചേരി, അനിൽ പനച്ചൂരാൻ എന്നിവരുടെ വരികൾക്ക് എം. ജയചന്ദ്രൻ ഈണം പകർന്ന ആറ് ഗാനങ്ങളാണ് ഈ ചിത്രത്തിലുണ്ട്.

Track Song Singer(s) Duration Other Notes
1 അമ്മ മഴക്കാറിന് കെ. ജെ. യേശുദാസ് 4:03 മികച്ച സംഗീതസംവിധായകനുള്ള സംസ്ഥാന അവാർഡ്, മികച്ച ഗായകനുള്ള ഫിലിംഫെയർ അവാർഡ് എന്നിവ ലഭിച്ച ഗാനം
2 കല്ല്യാണക്കച്ചേരി ശങ്കർ മഹാദേവൻ 4:27 മികച്ച ഗായകനുള്ള സംസ്ഥാന അവാർഡ് ലഭിച്ച ഗാനം
3 എന്റെ ശാരികേ സുദീപ് കുമാർ, രൂപ രേവതി 4:30
4 ജീവിതം ഒരു മോഹൻലാൽ 1:07 രചന: അനിൽ പനച്ചൂരാൻ
5 അമ്മ മഴക്കാറിന് (സ്ത്രീ) ശ്വേത മോഹൻ 4:03
6 എന്റെ ശാരികേ (പുരുഷൻ) സുദീപ് കുമാർ 4:30
"https://ml.wikipedia.org/w/index.php?title=മാടമ്പി_(ചലച്ചിത്രം)&oldid=2348841" എന്ന താളിൽനിന്ന് ശേഖരിച്ചത്