സമസ്തകേരളം പി.ഒ.
ദൃശ്യരൂപം
സമസ്തകേരളം പി.ഒ. | |
---|---|
സംവിധാനം | ബിപിൻ പ്രഭാകർ |
നിർമ്മാണം | ഹൗളി പോട്ടൂർ |
രചന | കെ. ഗിരീഷ്കുമാർ |
അഭിനേതാക്കൾ | ജയറാം ജഗതി ശ്രീകുമാർ സലീം കുമാർ പ്രിയങ്ക നായർ സേറ |
സംഗീതം | എം. ജയചന്ദ്രൻ |
ഗാനരചന | വയലാർ ശരത്ചന്ദ്രവർമ്മ |
ഛായാഗ്രഹണം | രാജരത്നം |
ചിത്രസംയോജനം | രഞ്ജൻ എബ്രഹാം |
സ്റ്റുഡിയോ | ഡ്രീം ടീം പ്രൊഡക്ഷൻസ് |
വിതരണം | ഡ്രീം ടീം റിലീസ് |
റിലീസിങ് തീയതി | 2009 ഏപ്രിൽ 11 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ബിപിൻ പ്രഭാകറിന്റെ സംവിധാനത്തിൽ ജയറാം, ജഗതി ശ്രീകുമാർ, സലീം കുമാർ, പ്രിയങ്ക, സേറ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2009-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സമസ്തകേരളം പി.ഒ. ഡ്രീം ടീം പ്രൊഡക്ഷൻസിന്റെ ബാനറിൽ ഹൗളി പോട്ടൂർ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് ഡ്രീം ടീം റിലീസ് ആണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് കെ. ഗിരീഷ്കുമാർ ആണ്.
അഭിനേതാക്കൾ
[തിരുത്തുക]- ജയറാം – പ്രഭാകരൻ
- ജഗതി ശ്രീകുമാർ – അവറാച്ചൻ
- സലീം കുമാർ – സുബ്രഹ്മണ്യൻ
- ജഗദീഷ് – ചാണ്ടി
- ബാലചന്ദ്രൻ ചുള്ളിക്കാട് – ബാലഗംഗാധരൻ
- സുരാജ് വെഞ്ഞാറമൂട് – ഓശാരം അബ്ദുള്ള
- ശ്രീകുമാർ – രാമകൃഷ്ണൻ
- പ്രേംകുമാർ – മാവോ മോഹനൻ
- ജനാർദ്ദനൻ – പ്രഭാകരന്റെ അമ്മാവൻ
- കൊച്ചുപ്രേമൻ – വെളിച്ചപ്പാട്
- കുഞ്ചൻ – ചായക്കടക്കാരൻ
- ശിവജി ഗുരുവായൂർ
- ഇർഷാദ്
- കലാഭവൻ പ്രജോദ് – രഘു
- പ്രിയങ്ക – രാധ
- സേറ – രഞ്ജിനി
- മീന ഗണേഷ്
സംഗീതം
[തിരുത്തുക]വയലാർ ശരത്ചന്ദ്രവർമ്മ എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് എം. ജയചന്ദ്രൻ ആണ്. പശ്ചാത്തലസംഗീതം രാജാമണി ഒരുക്കിയിരിക്കുന്നു. മനോരമ മ്യൂസിക് ആണ് ഗാനങ്ങൾ വിപണനം ചെയ്തിരിക്കുന്നത്.
- ഗാനങ്ങൾ
- സുന്ദരീ എൻ സുന്ദരീ നിന്നെ കണ്ടനാൾ തൊട്ട് – വിജയ് യേശുദാസ്
- മാരികാവടി – പ്രദീപ് പള്ളുരുത്തി, ശ്രീറാം
അണിയറ പ്രവർത്തകർ
[തിരുത്തുക]- ഛായാഗ്രഹണം: രാജരത്നം
- ചിത്രസംയോജനം: രഞ്ജൻ എബ്രഹാം
- കല: സുരേഷ് കൊല്ലം
- ചമയം: ഹസ്സൻ വണ്ടൂർ, ഉദയൻ നേമം
- വസ്ത്രാലങ്കാരം: കുമാർ എടപ്പാൾ, ദൊരൈ
- നൃത്തം: സുജാത
- സംഘട്ടനം: ത്യാഗരാജൻ
- എഫക്റ്റ്സ്: അരുൺ, സീനു
- ഡി.ടി.എസ്. മിക്സിങ്ങ്: രാജാകൃഷ്ണൻ
- ലെയ്സൻ: ജെയ്സൻ ഇളംകുളം
- എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: കെ. രാജ്കുമാർ
- അസോസിയേറ്റ് ഡയറക്ടർ: ഷൈൻ കെ.എസ്
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- സമസ്തകേരളം പി.ഒ. ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- സമസ്തകേരളം പി.ഒ. – മലയാളസംഗീതം.ഇൻഫോ