മാണിക്യക്കല്ല്
ദൃശ്യരൂപം
മാണിക്ക്യക്കല്ല് | |
---|---|
സംവിധാനം | എം. മോഹനൻ |
നിർമ്മാണം | എ.എസ്.ഗിരീഷ് ലാൽ |
രചന | എം. മോഹനൻ |
അഭിനേതാക്കൾ | പൃഥ്വിരാജ് സംവൃത സുനിൽ |
സംഗീതം | എം. ജയചന്ദ്രൻ |
ഛായാഗ്രഹണം | പി. സുകുമാർ |
ചിത്രസംയോജനം | രഞ്ജൻ അബ്രഹാം |
ഭാഷ | മലയാളം |
കഥ പറയുമ്പോൾ എന്ന ചിത്രത്തിന്റെ സംവിധായകനായ എം. മോഹനന്റെ രണ്ടാമത് ചലച്ചിത്രമaണ് മാണിക്യക്കല്ല്. പൃഥ്വിരാജ്, സംവൃത സുനിൽ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച ചിത്രം 2011 മേയ് 5 നാണ് പ്രദർശനം ആരംഭിച്ചത്. അദ്ധ്യാപന വൃത്തിയിൽ അവശ്യം വേണ്ട ആത്മാർഥതയെപ്പറ്റി സൂചിപ്പിച്ചുകൊണ്ട് അധ്യാപക വിദ്യാർത്ഥി ബന്ധത്തിന്റെ ഊഷ്മളത പറയുന്ന ചിത്രത്തിൽ പൃഥ്വിരാജ് വിനയചന്ദ്രൻ എന്ന ഹൈസ്ക്കൂൾ അധ്യാപകൻറെ വേഷത്തിലാണ് അഭിനയിക്കുന്നത്
നെടുമുടി വേണു, ജഗതി ശ്രീകുമാർ, കോട്ടയം നസീർ, സലിം കുമാർ , ജഗദീഷ്,ഇന്ദ്രൻസ്, കെ.പി.എ.സി. ലളിത,ബിന്ദു പണിക്കർ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു. സംഗീതസംവിധായകനും, ഗായകനുമായ എം. ജയചന്ദ്രൻ അതിഥി താരമായി ഈ ചിത്രത്തിൽ എത്തിയിട്ടുണ്ട്.[1]
ഗാനങ്ങൾ
[തിരുത്തുക]# | ഗാനം | പാടിയത് | ദൈർഘ്യം | |
---|---|---|---|---|
1. | "....." | ..... |
അവലംബം
[തിരുത്തുക]- ↑ "മാണിക്യകല്ല് ചിത്രീകരണം തുടങ്ങി". Malayalamcinemanews.com. Archived from the original on 2011-05-08. Retrieved 2011-02-05.