കോട്ടയം നസീർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കോട്ടയം നസീർ

മലയാളചലച്ചിത്രനടനും , ടെലിവിഷൻ അവതാരകരും , മിമിക്രി കലാകാരനുമാണ് കോട്ടയം നസീർ. മിമിക്രിക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. കോട്ടയം ജില്ലയിലെ കറുകച്ചാൽ സ്വദേശിയാണിദ്ദേഹം. ചിത്രരചനയിലും മിമിക്രിയിലുമായിരുന്നു തുടക്കം. ചലച്ചിത്ര താരങ്ങളെയും പ്രമുഖ വ്യക്തികളെയും രൂപ ഭാവങ്ങളിലും ശബ്ദത്തിലും കൃത്യമായി അനുകരിച്ചുകൊണ്ടാണ് മിമിക്രി രംഗത്ത് കോട്ടയം നസീർ ശ്രദ്ധേയനായത്. മിമിക്സ് പരേഡിൽ മോർഫിംഗ് എന്ന വിദ്യ ആദ്യമായി അവതരിപ്പിച്ചതും നസീറാണ്[അവലംബം ആവശ്യമാണ്].

മിമിക്സ് ആക്ഷൻ 500 എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി. തുടർന്ന് വിവിധ ചിത്രങ്ങളിൽ അഭിനയിച്ചു. ഏഷ്യാനെറ്റിൽ കോമഡി ടൈം എന്ന പരിപാടിയുടെ അവതാരകനായിരുന്നു. കൈരളി ടി.വിയിൽ കോട്ടയം നസീർ ഷോ എന്ന ഹാസ്യപരിപാടി അവതരിപ്പിച്ചിരുന്നു.

ചിത്രങ്ങൾ[തിരുത്തുക]

 • മിമിക്സ് ആക്ഷൻ 500 (1995)
 • കിടിലോൽക്കിടിലം (1995)
 • മിസ്റ്റർ ക്ലീൻ ‍(1996)
 • അരമനവീടും അഞ്ഞൂറേക്കറും (1996)
 • മാട്ടുപ്പെട്ടി മച്ചാൻ (1998)
 • ഉദയപുരം സുൽത്താൻ (1999)
 • മൈ ഡിയർ കരടി (1999)
 • മഴവില്ല് (1999)
 • സുന്ദരപുരുഷൻ ‍(2001)
 • ഫോർട്ട് കൊച്ചി (2001)
 • ജഗതി ജഗദീഷ് ഇൻ ടൗൺ(2002)
 • പട്ടാഭിഷേകം (2004)
 • വാമനപുരം ബസ് റൂട്ട്(2004)
 • ദ ക്യാമ്പസ് (2005)
 • സൂര്യൻ (2007)
 • കഥ പറയുമ്പോൾ (2007)
 • സൈക്കിൾ (2008)
 • ബുള്ളറ്റ് (2008)
 • കലണ്ടർ (2009)
 • മാണിക്യക്കല്ല് (2011)

പുരസ്കാരങ്ങൾ[തിരുത്തുക]

 • മിമിക്രിക്കുള്ള കേരള സംഗീത നാടക അക്കാദമി പുരസ്കാരം - 2010[1]

അവലംബം[തിരുത്തുക]

 1. "മിമിക്രി, കോട്ടയം നസീർ". കേരള സംഗീത നാടക അക്കാദമി. 2013 ഓഗസ്റ്റ് 19. ശേഖരിച്ചത് 2013 ഓഗസ്റ്റ് 19. Check date values in: |accessdate= and |date= (help)

അവലംബം[തിരുത്തുക]

ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് കോട്ടയം നസീർ

"https://ml.wikipedia.org/w/index.php?title=കോട്ടയം_നസീർ&oldid=3611887" എന്ന താളിൽനിന്ന് ശേഖരിച്ചത്