പകൽപ്പൂരം
പകൽപ്പൂരം | |
---|---|
![]() പോസ്റ്റർ | |
സംവിധാനം | അനിൽ ബാബു |
നിർമ്മാണം | സന്തോഷ് ദാമോദരൻ |
രചന | രാജൻ കിരിയത്ത് |
അഭിനേതാക്കൾ | മുകേഷ് സലീം കുമാർ ജഗതി ശ്രീകുമാർ ഗീതു മോഹൻദാസ് |
സംഗീതം | രവീന്ദ്രൻ |
ഗാനരചന | എസ്. രമേശൻ നായർ |
ഛായാഗ്രഹണം | ഷാജി കുമാർ |
ചിത്രസംയോജനം | പി.സി. മോഹനൻ |
സ്റ്റുഡിയോ | ദാദർ സിനിമാസ് |
വിതരണം | കാൾട്ടൺ റിലീസ് |
റിലീസിങ് തീയതി | 2002 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അനിൽ ബാബുവിന്റെ സംവിധാനത്തിൽ മുകേഷ്, സലീം കുമാർ, ജഗതി ശ്രീകുമാർ, ഗീതു മോഹൻദാസ് എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2002-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് പകൽപ്പൂരം. ദാമർ സിനിമയുടെ ബാനറിൽ സന്തോഷ് ദാമോദരൻ നിർമ്മിച്ച ഈ ചിത്രം കാൾട്ടൺ റിലീസ് വിതരണം ചെയ്തിരിക്കുന്നു. രാജൻ കിരിയത്ത് ആണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.
കഥാസംഗ്രഹം[തിരുത്തുക]
ബ്രഹ്മദേശത്തെ ഉപ്ദ്രവകാരിണിയായ യക്ഷിയെ സൂര്യമംഗലം മനയിലെ ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട് (റിസ ബാവ) തളയ്ക്കുന്നുവെങ്കിലും, ബ്രഹ്മദത്തന്റെ സന്തതി പരമ്പരകളോട് പ്രതികാരം ചെയ്യുമെന്ന് ശപിച്ചു കൊണ്ടാണ് യക്ഷി മറയുന്നത്. ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടിന് വിഭിന്ന ജാതിയിൽപ്പെട്ട രണ്ട് സ്ത്രീകളിലായി ഉണ്ടാകുന്ന പുത്രന്മാരാണ് ഗൗരീദാസനും (മുകേഷ്) , മാണിക്യനും (സലിം കുമാർ), ഇരുവരും ഒടുവിൽ സൂര്യമംഗലം മനയിൽ തന്നെ എത്തിപ്പെടുകയാണ്.മനയിലെ കാര്യസ്ഥനായ വടശ്ശേരി വാമനൻ(ജഗതി ശ്രീകുമാർ) ഗൗരീദാസനെ പൂജയ്ക്കായി വിളിച്ചു കൊണ്ട് വരുന്നതാണെങ്കിൽ,ആണ്ടിപ്പെട്ടി എന്ന വ്യാജപ്പെരിൽ മനയിൽ കയറിക്കൂടുന്ന മാണിക്കന്റെ ഉദ്ദേശം മോഷണമാണ്. യാത്രക്കിടയിൽ പരിചയപ്പെട്ട സീമന്തിനി (ഗീതു മോഹന്ദാസ്) എന്ന പെൺകുട്ടിയും, സഹായി അയ്യപ്പൻ കുട്ടിയുമാണ് (ഹരീശ്രീ അശോകൻ) ബ്രാഹ്മണനായി വളർന്ന ഗൗരീദാസനൊപ്പമുള്ളത്. എന്നാൽ ബന്ധനത്തിൽ നിന്നും സ്വതന്ത്രയായ യക്ഷിയാണ് തന്നൊടൊപ്പം കൂടിയിരിക്കുന്ന സീമന്തിനിയെന്ന കാര്യം ഒടുവിൽ ഗൗരീദാസൻ തിരിച്ചറിയുകയും, യക്ഷിയെ തളയ്ക്കുകയും ചെയ്യുന്നു.
അഭിനേതാക്കൾ[തിരുത്തുക]
അഭിനേതാവ് | കഥാപാത്രം |
---|---|
മുകേഷ് | ഗൗരീദാസൻ |
സലീം കുമാർ | മാണിക്യൻ/ആണ്ടിപ്പട്ടി അറുമുഖം |
ജഗതി ശ്രീകുമാർ | വടശ്ശേരി വാമനൻ |
ഇന്ദ്രൻസ് | |
ഹരിശ്രീ അശോകൻ | അയ്യപ്പൻ കുട്ടി |
സി.ഐ. പോൾ | മഹേന്ദ്രൻ |
റിസബാവ | ബ്രഹ്മദത്തൻ |
ജഗന്നാഥ വർമ്മ | |
ബാബു നമ്പൂതിരി | സൂരി നമ്പൂതിരി |
ഗീതു മോഹൻദാസ് | സീമന്തിനി/യക്ഷി |
കവിത | അനാമിക |
സംഗീത | |
കണ്ണൂർ ശ്രീലത | |
യമുന | |
ശ്രീലത നായർ |
സംഗീതം[തിരുത്തുക]
എസ്. രമേശൻ നായർ എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് രവീന്ദ്രൻ ആണ്. ഗാനങ്ങൾ ബ്ലൂമൂൺ ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.
- ഗാനങ്ങൾ
- പകൽപ്പൂരം – വിധു പ്രതാപ്
- ഹേ ശിങ്കാരി – പി. ജയചന്ദ്രൻ, കെ.എസ്. ചിത്ര
- മോഹ സ്വരൂപിണി – കെ.എസ്. ചിത്ര
- നടവഴിയും – പന്തളം ബാലൻ
- മായം ചൊല്ലും – കെ.എസ്. ചിത്ര
അണിയറ പ്രവർത്തകർ[തിരുത്തുക]
അണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
---|---|
ഛായാഗ്രഹണം | ഷാജി |
ചിത്രസംയോജനം | പി. സി. മോഹനൻ |
ഡി ടി എസ് മിക്സിംഗ് | രവി |
കല | റാസി |
ചമയം | സലീം കടയ്ക്കൽ, ശിവ |
വസ്ത്രാലങ്കാരം | എസ്.ബി. സതീഷ്, കുമാർ ഹരിപ്പാട് |
ഡബ്ബിങ്ങ് | നവോദയ |
വാർത്താപ്രചരണം | വാഴൂർ ജോസ്, എബ്രഹാം ലിങ്കൻ |
നിർമ്മാണ നിയന്ത്രണം | എം. രഞ്ജിത്ത് |
ലെയ്‌സൻ | മുത്തു |
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ | ഉബൈദ് |
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]