ഉള്ളടക്കത്തിലേക്ക് പോവുക

മകന്റെ അച്ഛൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Makante Achan
പ്രമാണം:Makante Achan.jpg
Film poster
സംവിധാനംV. M. Vinu
നിർമ്മാണംSeven Arts International
G.P. Vijayakumar (executive producer)
സ്റ്റുഡിയോSeven Arts
വിതരണംSeven Arts Release
ദൈർഘ്യം140 minutes
രാജ്യംIndia
ഭാഷMalayalam

വി.എം. വിനു സംവിധാനം ചെയ്ത്, സംജദ് നാരായണൻ രചന നിർവഹിച്ച്, സെവൻ ആർട്സ് ഇന്റർനാഷണൽ നിർമ്മിച്ച 2009-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് മകന്റെ അച്ഛൻ.[1][2] ഇതിൽ ശ്രീനിവാസൻ, വിനീത് ശ്രീനിവാസൻ, സുഹാസിനി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. സലീം കുമാർ, ബിന്ദു പണിക്കർ, ജഗതി ശ്രീകുമാർ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.[3][4]

കഥാസംഗ്രഹം

[തിരുത്തുക]

വിശ്വനാഥൻ ഒരു വില്ലേജ് ഓഫീസറാണ്. മകനായ മനുവിനെ എഞ്ചിനീയറാക്കണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം. എന്നാൽ ഗായകനാകാനാണ് മനുവിന്റെ ആഗ്രഹം. കെ.സി. ഫ്രാൻസിസ് പ്രിൻസിപ്പലായ ഒരു കോച്ചിംഗ് സെന്ററിലേക്ക് വിശ്വനാഥൻ അവനെ എൻട്രൻസ് പരിശീലനത്തിനായി അയയ്ക്കുന്നു. വളരെ കർക്കശക്കാരനായ പ്രിൻസിപ്പലായ കെ.സി. ഫ്രാൻസിസ് എല്ലാ കുട്ടികളെയും സിസിടിവി ക്യാമറകളിലൂടെ നിരീക്ഷിക്കുന്നു. ഇത് ഒരു പീഡനമാണെന്ന് മനുവിന് പലപ്പോഴും തോന്നാറുണ്ടെങ്കിലും ആ കർശനമായ നിയമങ്ങളെല്ലാം അവൻ സഹിക്കുന്നു. റിയാലിറ്റി ഷോകളിൽ പങ്കെടുക്കാൻ തന്നെ അനുവദിക്കണമെന്ന് മനു അമ്മയോട് പറയാറുണ്ട്. എന്നാൽ വിശ്വനാഥൻ അതിനോട് യോജിക്കുന്നില്ല. ഇതിനിടെ, ഹിമവൽ സ്വാമി എന്ന വ്യാജ സന്യാസി അവരുടെ ഗ്രാമത്തിൽ ഒരു ആശ്രമം ആരംഭിക്കുന്നു. അത്തരം ആൾദൈവങ്ങളിൽ വിശ്വനാഥൻ വിശ്വസിച്ചിരുന്നില്ല. വിശ്വനാഥന്റെ സുഹൃത്തായ കൃഷ്ണൻകുട്ടിയും ഭാര്യ സന്താനവല്ലിയും സന്താനഭാഗ്യത്തിനായി ഈ സന്യാസിയെ സന്ദർശിക്കുന്നു. എന്നാൽ സന്യാസിയിൽനിന്ന് മോശം അനുഭവമാണ് സന്താനവല്ലിക്ക് നേരിടേണ്ടിവന്നത്. 90 ഏക്കറിലുള്ള ഒരു പദ്ധതിക്ക് അനുമതി തേടി ഹിമവൽ സ്വാമിയുടെ ചില ശിഷ്യന്മാർ വിശ്വനാഥനെ സമീപിക്കുന്നു. എന്നാൽ പദ്ധതിയിൽ നിയമവിരുദ്ധമായ ചില പ്രശ്നങ്ങളുണ്ടെന്ന് മനസ്സിലാക്കിയ വിശ്വനാഥൻ അതിന് അനുമതി നൽകുന്നില്ല.

പ്രവേശന പരീക്ഷയുടെ ഫലം വരുമ്പോൾ മനു പരാജയപ്പെടുന്നു. വിശ്വനാഥൻ അവനെ വഞ്ചകനെന്ന് വിളിക്കുകയും അടിക്കുകയും ചെയ്യുന്നു. മനു വീടുവിട്ടിറങ്ങുന്നു. രണ്ട് ദിവസത്തിന് ശേഷം മനു ഒരു ഹോട്ടലിൽ വെയിറ്ററായി ജോലി ചെയ്യുകയാണെന്ന് വിശ്വനാഥൻ മനസ്സിലാക്കുന്നു. ഹൃദയം തകർന്ന വിശ്വനാഥൻ മദ്യപാനിയായി മാറുന്നു. എന്നാൽ മനു ഒരു റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്നുണ്ടായിരുന്നു. പദ്ധതിക്ക് അനുമതി നൽകാത്തതിനാൽ ഹിമവൽ സ്വാമി വിശ്വനാഥനെ ആക്രമിക്കുന്നു. വീട്ടുകാർ വിശ്വനാഥനെ ആശുപത്രിയിൽ എത്തിക്കുന്നു. വിശ്വനാഥൻ പോലീസിന് കൃത്യമായ മൊഴി നൽകുകയും പോലീസ് ഹിമവൽ സ്വാമിയെ അറസ്റ്റ് ചെയ്യുകയും ചെയ്യുന്നു. കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിലുള്ള ചിലർ ആശ്രമത്തിന് തീകൊളുത്തുന്നു.

അവസാന ഘട്ടത്തിന് മുമ്പ് മനുവും വിശ്വനാഥനും വീണ്ടും ഒന്നിക്കുകയും മനു റിയാലിറ്റി ഷോയിൽ ഒന്നാം സമ്മാനം നേടുകയും ചെയ്യുന്നു.

അഭിനേതാക്കൾ[5]

[തിരുത്തുക]
ക്ര.നം.താരംവേഷം
1ശ്രീനിവാസൻവിശ്വനാഥൻ എന്ന വില്ലേജ് ഓഫീസർ
വിനീത് ശ്രീനിവാസൻമനു വിശ്വനാഥ
സുഹാസിനിവിശ്വനാഥന്റെ ഭാര്യയായ രമ
സലീം കുമാർകൃഷ്ണൻകുട്ടി
ബിന്ദു പണിക്കർകൃഷ്ണൻകുട്ടിയുടെ ഭാര്യ സന്താനവല്ലി
ജഗതി ശ്രീകുമാർഹിമവൽ സ്വാമി
ജനാർദ്ദനൻകുറുപ്പ്
തിലകൻകെ.സി. ഫ്രാൻസിസ്
സുരേഷ് കൃഷ്ണപോലീസ് ഓഫീസർ
വരദ ജിഷിൻആൻ
രേവതി ശിവകുമാർമനുവിന്റെ സഹോദരി
അഗസ്റ്റിൻഹിപ്പോ
ശരത്സ്വയം (അതിഥിവേഷം)
ഔസേപ്പച്ചൻസ്വയം (അതിഥിവേഷം)
ചിത്ര അയ്യർസ്വയം (അതിഥിവേഷം)

സ്വീകരണം

[തിരുത്തുക]

ഈ ചിത്രം ബോക്‌സ് ഓഫീസിൽ വാണിജ്യവിജയം നേടി; ആ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാളചിത്രങ്ങളിൽ ഒന്നായിരുന്നു അത്.[6] ഈ ചിത്രത്തിലെ അഭിനയത്തിന് ശ്രീനിവാസന് മികച്ച സഹനടനുള്ള ഏഷ്യാനെറ്റ് ഫിലിം അവാർഡ് ലഭിച്ചു.

അവലംബം

[തിരുത്തുക]
  1. ↑ "Makante Achan (2009) - IMDb". IMDb.
  2. ↑ "Makante Achan (2009) - Movie | Reviews, Cast & Release Date - BookMyShow".
  3. ↑ "Makante Achan Cast & Crew, Makante Achan Malayalam Movie Cast, Actors, Actress".
  4. ↑ https://www.justdial.com/streaming/watch-movies-online/Makante-Achan/1533624086322[പ്രവർത്തിക്കാത്ത കണ്ണി]
  5. ↑ "മകന്റെ അച്ഛൻ (2009)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 3 ഫെബ്രുവരി 2022. {{cite web}}: Cite has empty unknown parameter: |1= (help)
  6. ↑ Moviebuzz (2 January 2010). "2009- A Flashback!". Sify. Archived from the original on 26 November 2016. Retrieved 26 February 2018.

പുറംകണ്ണികൾ

[തിരുത്തുക]
  • മകന്റെ അച്ഛൻ ഐ.എം.ഡി.ബി.യിൽ
"https://ml.wikipedia.org/w/index.php?title=മകന്റെ_അച്ഛൻ&oldid=4653525" എന്ന താളിൽനിന്ന് ശേഖരിച്ചത്