ഉള്ളടക്കത്തിലേക്ക് പോവുക

ബെൻസ്‌ വാസു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബെൻസ് വാസു
സംവിധാനംഹസ്സൻ
കഥഹസ്സൻ
തിരക്കഥഹസ്സൻ
നിർമ്മാണംആരിഫ ഹസ്സൻ
അഭിനേതാക്കൾജയൻ,
പട്ടം സദൻ,
ശങ്കരാടി,
ശ്രീലത,
സീമ
ഛായാഗ്രഹണംജെ വില്യംസ്
ചിത്രസംയോജനംകെ. ശങ്കുണ്ണി
സംഗീതംഎ.റ്റി. ഉമ്മർ
വിതരണംരാജ് പിക്ചേഴ്സ്
റിലീസ് തീയതി
  • 11 April 1980 (1980-04-11)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം


1980-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാളം ചലച്ചിത്രമാണ് ബെൻസ് വാസു. ഹസ്സനാണ് ചിത്രം സംവിധാനം ചെയ്ത് നിർമ്മിച്ചത്. ജയൻ, പട്ടം സദൻ, ശങ്കരാടി, ശ്രീലത നമ്പൂതിരി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ബി. മാണിക്യം എഴുതിയ വരികൾക്ക് എ ടി ഉമ്മറാണ് സംഗീതം നൽകിയിരിക്കുന്നത്. [1] [2] [3]


താരനിര[4]

[തിരുത്തുക]
ക്ര.നം.താരംവേഷം
1ജയൻവാസു
2സീമമാലതി
3സത്താർമധു
4കുതിരവട്ടം പപ്പുപപ്പു
5ശങ്കരാടിരാഘവൻ
6പ്രതാപചന്ദ്രൻശങ്കരൻ കുട്ടി
7ബാലൻ കെ നായർവർക്കി
8ശ്രീലത നമ്പൂതിരിസ്റ്റെല്ല
9വഞ്ചിയൂർ രാധദാക്ഷായണി
10പട്ടം സദൻപത്രോസ്
11കൊച്ചിൻ ഹനീഫതോമ
12പോൾ വെങ്ങോലകുറുപ്പ്
13പ്രിയപുഷ്പ

കഥാംശം

[തിരുത്തുക]

വാസു (ജയൻ) ഒരു ചെറിയ കുറ്റവാളിയാണ്; സുഹൃത്തായ വർക്കിയിൽ നിന്ന് (ബാലൻ കെ. നായർ) ഒരു ചെറിയ ഗാരേജ് അയാൾക്ക് അവകാശമായി ലഭിച്ചു. അയാളുടെ ശ്രമങ്ങൾ അതിനെ ലാഭകരമായ ഒരു ബിസിനസ്സാക്കി മാറ്റി; ഇപ്പോൾ ബെൻസ് വാസു എന്നറിയപ്പെടുന്ന ഒരു പ്രമുഖ വ്യവസായിയാണ് അയാൾ. വ്യഭിചാരിണിയായ അമ്മയെ പിതാവ് (പ്രതാപചന്ദ്രൻ) കൊലപ്പെടുത്തിയതിന്റെ ആഘാതത്തിലാണ് അയാൾ ഇപ്പോഴും. എന്നിരുന്നാലും, പാവപ്പെട്ട കൈനോട്ടക്കാരനായ ശേഖരന്റെ (ശങ്കരാടി) മകൾ മാലതിയെ (സീമ) കണ്ടുമുട്ടുമ്പോൾ അയാളുടെ മനസ്സ് മാറാൻ തുടങ്ങുന്നു. മാലതി യഥാർത്ഥത്തിൽ തന്റെ സ്വന്തം ജോലിക്കാരനായ മധുവുമായി (സത്താർ) പ്രണയത്തിലാണെന്ന് മനസ്സിലാക്കുമ്പോൾ, ഇരുവരെയും വേർപെടുത്താനും മാലതിയെ സ്വന്തമാക്കാനും വാസു പദ്ധതികൾ തയ്യാറാക്കുന്നു. എന്നാൽ അത് ഫലവത്താകാതെ മധുവും മാലതിയും വിവാഹിതരാകുന്നു. അതേസമയം, ബോസായ വാസുവിനെ വിഷമിപ്പിച്ച ഈ വിവാഹത്തിന്റെ പേരിൽ മറ്റ് ജീവനക്കാരായ കുറുപ്പും (പോൾ വെങ്ങോല) തോമയും (കൊച്ചിൻ ഹനീഫ) മധുവിനെ ഒറ്റപ്പെടുത്തുന്നു. മധുവിനെ അവർ ഒരു ചെക്ക് കേസിൽ കുടുക്കുന്നു. എന്നാൽ ആ ചെക്ക് മാറിയത് താനാണെന്ന് പപ്പു (കുതിരവട്ടം പപ്പു) അറിയിക്കുന്നു. വാസു അറിയാതെ മധുവിനെ കൊലപ്പെടുത്താൻ ജീവനക്കാർ പദ്ധതിയിടുന്നു. ഗുണ്ടകളിൽ നിന്ന് രക്ഷപ്പെട്ട മധുവിന് വിഷം കൊടുക്കാൻ അവർ ഒരുങ്ങുന്നു; അതും പരാജയപ്പെട്ടപ്പോൾ, ഇനിയും പരാജയപ്പെടാൻ താനില്ല എന്നു പറഞ്ഞ് വാസു ആ വിഷം കഴിച്ച് ജീവനൊടുക്കുന്നു.

ഗാനങ്ങൾ[5]

[തിരുത്തുക]
നമ്പർ.പാട്ട്പാട്ടുകാർരാഗം
1രാഗരാഗ പക്ഷിഎസ്. ജാനകി
2പാലിസ്കാരൻ പത്രോസ്പി. ജയചന്ദ്രൻ
3"പൂർണമിപ്പെണ്ണേ"യേശുദാസ്
4"സ്വപ്നം സ്വയംവരമായി"യേശുദാസ്, എസ്.ജാനകി

അവലംബം

[തിരുത്തുക]
  1. "ബെൻസ് വാസു(1980)". മലയാളചലച്ചിത്രം.കോം. Retrieved 2023-01-10.
  2. "ബെൻസ് വാസു(1980)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2014-10-16. Retrieved 2023-01-10.
  3. "ബെൻസ് വാസു(1980)". സ്പൈസി ഒണിയൻ. Archived from the original on 2020-12-04. Retrieved 2023-01-10.
  4. "ബെൻസ് വാസു(1980)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 10 ജനുവരി 2023.
  5. "ബെൻസ് വാസു(1980)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2014-10-16. Retrieved 2023-01-10.

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ബെൻസ്‌_വാസു&oldid=4652573" എന്ന താളിൽനിന്ന് ശേഖരിച്ചത്