Jump to content

ജെ. വില്യംസ് (സംവിധായകൻ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജെ. വില്യംസ്
പ്രമാണം:Jwilliamssir.jpg
ജനനം(1948-08-26)26 ഓഗസ്റ്റ് 1948
മരണം20 ഫെബ്രുവരി 2005(2005-02-20) (പ്രായം 56)
തൊഴിൽനിർമ്മാതാവ്
സംവിധായകൻ
ഛായാഗ്രഹകൻ
സജീവ കാലം1974 – 2005
ജീവിതപങ്കാളി(കൾ)ശാന്തി വില്യംസ്
കുട്ടികൾ4

ജെ. വില്യംസ് [1] മലയാള ഭാഷാ ചിത്രങ്ങളുടെ നിർമ്മാതാവും സംവിധായകനും ഛായാഗ്രാഹകനുമായിരുന്നു.[2] പ്രധാനമായും ക്യാമറാമാൻ എന്നറിയപ്പെടുന്ന അദ്ദേഹം 8 ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട് [3][4] കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷാ ചിത്രങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.

എൻ ശങ്കരൻനായർ സംവിധാനം ചെയ്ത വിഷ്ണുവിജയം(1974) ആണ്  സ്വതന്ത്രമായി ക്യാമറ ചലിപ്പിച്ച ആദ്യചിത്രംകമൽ ഹാസൻ നായകനായ ഈ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച വില്യംസ് എല്ലായ്പ്പോഴും സാഹസിക ഛായാഗ്രാഹകനായി അറിയപ്പെട്ടിരുന്നു, കൂടാതെ 50 ലധികം ചിത്രങ്ങളിൽ ക്യാമറാമാനായി പ്രവർത്തിച്ചിട്ടുണ്ട്.

ജീവിതം

[തിരുത്തുക]

കണ്ണൂർ ജില്ലയിൽ ചൊവ്വയിൽ പാതിരപ്പറമ്പിൽ ജനിച്ചു ജെ വില്യംസ് സിനിമാരംഗത്തെത്തിയത്അവിചാരിതമായാണ്. കണ്ണൂരിലെ ഒരു ക്ലബ്ബിൽ ഫുട്ബോൾ കളിക്കാരനായിരുന്ന വില്യംസ്. ഒരു ടൂർണമെന്റിൽ പങ്കെടുക്കാനായിട്ടാണ് ചെന്നൈയിലെത്തിയത്. അവിടെ അദ്ദേഹം സിനിമയിൽ ആകൃഷ്ടനാവുകയായിരുന്നു. ചെന്നൈയിലെ ആദ്യനാളുകളിൽ താങ്ങും തണലുമായിരുന്ന വിക്ടർ പ്രസാദിന്റെ കുടുംബസുഹൃത്തായ ലക്ഷ്മൺ ഗോറെ എന്ന മറാത്തി ക്യാമറമാനിൽ നിന്നും ക്യാമറയുടെ ബാലപാഠങ്ങൾ പഠിച്ചു[5].

സ്വകാര്യ ജീവിതം

[തിരുത്തുക]

1979 ൽ നടി ശാന്തി വില്യംസിനെ വിവാഹം കഴിച്ചു.[6] അവർക്ക് നാല് മക്കളുണ്ടായിരുന്നു. ഗുരുതരമായ ചില അർബുദങ്ങൾ കാരണം അദ്ദേഹം 56 ആം വയസ്സിൽ മരിച്ചു.

ഫിലിമോഗ്രാഫി

[തിരുത്തുക]

ഛായാഗ്രഹണം

[തിരുത്തുക]
  • വിഷ്ണുവിജയം (1974)
  • ഞാൻ നിന്നെ പ്രേമിക്കുന്നു (1975)
  • തുലാവർഷം (1976)
  • അനുഭവം (1976)
  • ശിവതാണ്ഡവം (1977)
  • ശ്രീദേവി (1977)
  • വിഷുക്കണി (1977)
  • രതിമന്മഥൻ (1977)
  • പൂജയ്ക്കെടുക്കാത്ത പൂക്കൾ (1977)
  • കാവിലമ്മ (1977)
  • അടിമക്കച്ചവടം (1978)
  • മദനേത്സവം (1978)
  • മദാലസ (1978)
  • തമ്പുരാട്ടി (1978)
  • ചുവന്ന ചിറകുകൾ (1979)
  • അവൾ നിരപരാധി (1979)
  • ദേവദാസി (1979)
  • മി. മൈക്കിൾ (1980)
  • ബെൻസ് വാസു (1980)
  • കാളിയ മർദ്ദനം (1982)
  • അനുരാഗക്കോടതി (1982)
  • പൂവിരിയും പുലരി (1982)
  • ഇവൻ ഒരു സിംഹം (1982)
  • ഭീമൻ (1982)
  • കൊടുങ്കാറ്റ് (1983)
  • ഹലോ മദ്രാസ് ഗേൾ (1983)
  • ജീവൻറെ ജീവൻ (1985)
  • ഏഴുമുതൽ ഒൻപതുവരെ (1985)
  • Pathaamudayam (1985)
  • Kannaaram Pothippothi (1985)
  • സുനിൽ വയസ് 20 (1986)
  • Viswasichaalum Illenkilum (1986)
  • Aattakkadha (1987)
  • അഗ്നിമുഹൂർത്തം (1987)
  • Janmaantharam (1988)
  • ദൌത്യം (1989)
  • പുതിയ കരുക്കൾ (1989)
  • ഭൂമിക (1991)
  • കൂടിക്കാഴ്ച്ച (1991)
  • ഇൻസ്പെക്ടർ ബൽറാം (1991)
  • ബട്ടർഫ്ലൈസ് (1993)
  • രാജധാനി (1994)
  • സ്ഫടികം (1995)
  • നീല കുയിൽ (1995) (തമിഴ് സിനിമ)
  • കലാപം (1998)
  • ജയിംസ് ബോണ്ട് (1999)
  • ദ ഗാംഗ് (2000)
  • ബാംബു ബോയ്സ് (2002)

സംവിധാനം

[തിരുത്തുക]
  • മദാലസ (1978)
  • ജീവന്റെ ജീവൻ (1985)
  • ഋഷി (1992)

തിരക്കഥ

[തിരുത്തുക]
  • മദാലസ (1978)
  • ജീവന്റെ ജീവൻ (1985)

പരാമർശങ്ങൾ

[തിരുത്തുക]
  1. http://malayalasangeetham.info/displayProfile.php?category=camera&artist=J%20Williams
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-09-07. Retrieved 2019-12-18.
  3. http://www.malayalachalachithram.com/profiles.php?i=1982
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-10-14. Retrieved 2019-12-18.
  5. "ജെ.വില്യംസ്". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2019-11-29. {{cite web}}: Cite has empty unknown parameter: |1= (help)
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-09-07. Retrieved 2019-12-18.

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ജെ._വില്യംസ്_(സംവിധായകൻ)&oldid=3923449" എന്ന താളിൽനിന്ന് ശേഖരിച്ചത്