ഉള്ളടക്കത്തിലേക്ക് പോവുക

എം.കെ. ഹേമചന്ദ്രൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എം.കെ ഹേമചന്ദ്രൻ
ധനകാര്യവകുപ്പ് മന്ത്രി, കേരളം
പദവിയിൽ
11 ഏപ്രിൽ 1977  25-ഏപ്രിൽ -1977
മുൻഗാമികെ ടി ജോർജ്ജ്
പദവിയിൽ
27 ഏപ്രിൽ 1977  27-ഒക്റ്റോബർ -1978
പിൻഗാമിഎസ്. വരദരാജൻ നായർ
വ്യക്തിഗത വിവരങ്ങൾ
ജനനം(1925-01-06)6 ജനുവരി 1925
പുതുപ്പള്ളി ആലപ്പുഴ,  ഇന്ത്യ
മരണം28 ജനുവരി 1998(1998-01-28) (73 വയസ്സ്)
രാഷ്ട്രീയ കക്ഷികോൺഗ്രസ്
മാതാപിതാക്കൾ

കേരളത്തിലെ കോൺഗ്രസ്സ് നേതാക്കളിലൊരാളായിരുന്നു എം.കെ ഹേമചന്ദ്രൻ. അഞ്ചാം കേരള മന്ത്രിസഭയിലെ ധനകാര്യ മന്ത്രി ആയിരുന്നു. പി എസ് സി ചെയർമാൻ ആയും പ്രവർത്തിച്ചു. കെ പി സിസി മെമ്പർ, ഡി.സി.സി പ്രസിഡണ്ട് എന്നീ സ്ഥാനങ്ങളും വഹിച്ചു. രണ്ടാം ലോകമഹായുദ്ധകാലത്ത് മിലിട്ടറിയിലും പ്രവർത്തിച്ചിട്ടുണ്ട് [1]

ജീവിതരേഖ

[തിരുത്തുക]

1925ൽ പുതുപ്പള്ളിയിൽ ആണ് ജനിച്ചത്. ബി എൽ ബിരുദം നേടി. കെ കരുണാകരൻ മന്ത്രിസഭയിൽ ഹേമചന്ദ്രൻ 11.04.1977 മുതൽ 25.04.1977 വരെ ധനകാര്യ മന്ത്രിയായിരുന്നു.അദ്ദേഹം വീണ്ടും 27.04.1977 മുതൽ 27.10.1978 വരെ കെ.ആന്റണിയുടെ ഭരണത്തിൽ മന്ത്രിയായി.

തിരഞ്ഞെടുപ്പുകൾ

[തിരുത്തുക]
തിരഞ്ഞെടുപ്പുകൾ [2]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
1977 ആറന്മുള_ എം.കെ. ഹേമചന്ദ്രൻ കോൺഗ്രസ്, യു.ഡി.എഫ്. പി.എൻ. ചന്ദ്രസേനൻ സ്വതന്ത്രൻ, എൽ.ഡി.എഫ്.
1960 കായംകുളം ഐഷാഭായ് സി.പി.ഐ, എൽ.ഡി.എഫ്. എം.കെ. ഹേമചന്ദ്രൻ കോൺഗ്രസ്, യു.ഡി.എഫ്.[3]

റഫറൻസുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=എം.കെ._ഹേമചന്ദ്രൻ&oldid=4071964" എന്ന താളിൽനിന്ന് ശേഖരിച്ചത്