ചിൽഡ്രൻസ് പാർക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ചിൽഡ്രൻസ് പാർക്ക്
സംവിധാനംഷാഫി
നിർമ്മാണംമിലൻ ജലീൽ
രൂപേഷ് ഓമന
രചനറാഫി
അഭിനേതാക്കൾവിഷ്ണു ഉണ്ണികൃഷ്ണൻ
ഷറഫുദ്ദീൻ,ധ്രുവൻ
,മാനസ രാധാകൃഷ്ണൻ,
ഗായത്രി സുരേഷ്
സൗമ്യ മേനോൻ
ജോയ് മാത്യു
ശിവജി ഗുരുവായൂർ
സംഗീതംഅരുൺരാജ്(ഗാനങ്ങൾ) ബിജിബാൽ (പശ്ചാത്തല സംഗീതം)
ഛായാഗ്രഹണംഫൈസൽ അലി
ചിത്രസംയോജനംവി.സാജൻ
സ്റ്റുഡിയോകൊച്ചിൻ ഫിലിംസ്
വിതരണംകൊച്ചിൻ ഫിലിംസ്
റിലീസിങ് തീയതി
  • 2019 ജൂൺ 5
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം164 മിനിറ്റ്

ഷാഫി ചെയ്ത് 2019 ജൂൺ 5ന് പ്രദർശനത്തിനെത്തിയ ഒരു കോമഡി ചലച്ചിത്രമാണ് ചിൽഡ്രൻസ് പാർക്ക് റാഫി തിരക്കഥയൊരുക്കിയ ഈ ചിത്രത്തിൽ വിഷ്ണു ഉണ്ണികൃഷ്ണൻ,ഷറഫുദ്ദീൻ,ധ്രുവൻ,മാനസ രാധാകൃഷ്ണൻ,ഗായത്രി സുരേഷ്,ജോയ് മാത്യു,ശിവജി ഗുരുവായൂർ എന്നിവർ അഭിനയിച്ചു. അരുൺരാജാണ് ഈ ചിത്രത്തിൻറ്റെ സംഗീത സംവിധാനം ചെയ്തത്[1].ഫൈസൽ അലി ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ ചിത്രസംയോജനം കൈകാര്യം ചെയ്തത് വി.സാജനാണ്.പ്രദർശനശാലകളിൽ നിന്നും മിശ്രാഭിപ്രായം ലഭിച്ച ഈ ചിത്രം ബോക്സ് ഓഫീസിൽ വൻ പരാജയം നേരിട്ടു.

കഥാസാരം[തിരുത്തുക]

ജെറിയും(വിഷ്ണു ഉണ്ണികൃഷ്ണൻ) ഋഷിയും(ധ്രുവൻ) ഉറ്റ സുഹൃത്തുക്കൾ ആണ്.ഋഷിയുടെ അച്ഛൻ മരിക്കുന്നതിന് മുമ്പ് എഴുതി വെച്ച വിൽപത്രത്തിൽ ഋഷിയ്ക്ക് ഒന്നും ലഭിക്കില്ല എന്ന് മനസ്സിലാകുന്നു.ബാക്കിയുള്ള സ്വത്തുക്കൾ ഋഷിയുടെ അച്ഛൻ ഊട്ടിയിലുള്ള ചിൽഡ്രൻസ് പാർക്ക് എന്നറിയപ്പെടുന്ന ഒരു അനാഥാലയത്തിന് എഴുതി വെച്ചിരിക്കുകയാണ്.ആ സ്വത്തുക്കൾ കൈ വിട്ടു പോകാതിരിക്കുവാൻ വേണ്ടി ഋഷിയും,ജെറിയും ഊട്ടിയിലെ ചിൽഡ്രൻസ് പാർക്കിലേക്ക് തിരിക്കുന്നു.ഇപ്പോൾ പ്രവർത്തന രഹിതമായി നില നിൽക്കുന്ന ആ അനാഥാലയത്തിൻറ്റെ ആകെയുള്ള ഉടമസ്ഥൻ ശരീരം തളർന്നു കിടക്കുന്ന ഗോവിന്ദൻ മാഷാണ്(ജോയ് മാത്യു).മാഷിന് ഒരു മകളുണ്ട് പ്രാർത്ഥന(മാനസ രാധാകൃഷ്ണൻ).തങ്ങളുടെ പദ്ധതി നടപ്പാക്കാൻ വേണ്ടി ജെറിയും,ഋഷിയും രാഷ്ട്രീയ പ്രവർത്തകനായ ലെനിൻ അടിമാലിയെ (ഷറഫുദ്ദീൻ) സഹായത്തിനു കൂടെ കൂട്ടുന്നു.പ്രവർത്തന രഹിതമായി കിടന്നാൽ അനാഥാലയം ഗവൺമെന്റിലേക്ക് പോകുമെന്ന് തിരിച്ചറിഞ്ഞ മൂവരും കുട്ടികളെ കൊണ്ട് ഭിക്ഷാടനം നടത്തുന്ന ഒരു മാഫിയയുടെ കൈകളിൽ നിന്ന് കുട്ടികളെ രക്ഷിച്ചു ചിൽഡ്രൻസ് പാർക്കിൽ എത്തിക്കുന്നു.അങ്ങനെ സന്തോഷകരമായി മുന്നോട്ട് നീങ്ങവേ പ്രാർത്ഥനയും ,ജെറിയും പ്രണയത്തിലാകുന്നു.അതോടൊപ്പം തന്നെ ലെനിന്റെ പാർട്ടി നേതാവായ കോരയുടെ (ശിവജി ഗുരുവായൂർ) മകളുമായി ധ്രുവനും പ്രണയത്തിലാകുന്നു.ലെനിൻ പ്രണയിച്ചു വഞ്ചിച്ച വിജി(ഗായത്രി സുരേഷ്) ഒരു കൈകുഞ്ഞും ആയി അനാഥാലയത്തിലേക്ക് വരുന്നു.അതിനെ അവിടെ വളർത്തുന്നു.തുടർന്ന് രസകരമായ സംഭവ വികാസങ്ങൾ അരങ്ങേറവേ അനാഥാലയത്തിലെ കുട്ടികളെ പിടിച്ചു കൊണ്ട് പോകുവാൻ മുത്ത് പാണ്ടി(അരുൾ ദാസ്) എന്ന ഒരാളും ഗുണ്ടകളും എത്തുന്നു..അവരെ ജെറിയും,ഋഷിയും,ലെനിനും ചേർന്ന് നേരിടുന്നു.അവസാനം എല്ലാവരും സന്തോഷത്തോടെ അനാഥാലയത്തിൽ കഴിയുന്നു.

കഥാപാത്രങ്ങൾ[തിരുത്തുക]

സംഗീതം[തിരുത്തുക]

അരുൺ രാജ് ഈ ചിത്രത്തിന്റെ സംഗീതവും,ബിജിബാൽ പശ്ചാത്തല സംഗീതവും നിർവഹിച്ചു.

  1. എന്തോരം-നജീം അർഷാദ്
  2. കണ്ണാംതുമ്പി കൂട്ടം-വിജയ് യേശുദാസ്,റിമി ടോമി,മൃദുല വാര്യർ,മാസ്റ്റർ സാഹിർ ബാദുഷ
  3. ഓമനത്തിങ്കൾ-കാർത്തിക്,മൃദുല വാര്യർ

അവലംബം[തിരുത്തുക]

  1. "ഷാഫി-റാഫി കൂട്ടുക്കെട്ടിൽ ചിൽഡ്രൻസ് പാർക്ക്". madhyamam.com.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചിൽഡ്രൻസ്_പാർക്ക്&oldid=3317602" എന്ന താളിൽനിന്ന് ശേഖരിച്ചത്