സുബൈദ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സുബൈദ
സംവിധാനംഎച്ച്.എച്ച്. ഇബ്രാഹിം
നിർമ്മാണംഎം.എസ്. മണി
രചനകെ.എസ്.ഡി.
തിരക്കഥഎം. ഹുസൈൻ
അഭിനേതാക്കൾമധു
ജോസ്‌ പ്രകാശ്
പ്രേം നവാസ്
ബഹദൂർ
മീന
അംബിക
ഫിലോമിന
സംഗീതംഎം.എസ്. ബാബുരാജ്
ഗാനരചനപി. ഭാസ്കരൻ
ചിത്രസംയോജനംഎം.എസ്. മണി
വിതരണംകലായപിക്ചേഴ്സ്
റിലീസിങ് തീയതി03/02/1965
രാജ്യം ഇന്ത്യ
ഭാഷമലയാളം

കലാലയയുടെ ബാനറിൽ എച്ച്.എച്ച്. ഇബ്രാഹിം ആണ് സുബൈദ എന്ന മലയാളചലച്ചിത്രം നിർമിച്ചത്. 1965 ഫെബ്രുവരി 3-നു ഈ ചിത്രം പ്രദർശനം തുടങ്ങി. കലാലയാ ഫിലിംസാണ് സുബൈദ വിതരണം ചെയ്തത്.[1]

കഥാസംഗ്രഹം[തിരുത്തുക]

ഡോ.അഹമ്മദുമായുള്ള വിവാഹനാളിൽ തന്നെ വിധവയായിത്തീർന്നു സുബൈദ. പക്ഷേ അവൾ ആദ്യരാത്രിയിൽ തന്നെ ഗർഭിണിയായിത്തീർന്നിരുന്നു. അതിനുത്തരവാദി പരിചാരകനായ ഊമയാണെന്നു വിശ്വസിച്ച സഹോദരൻ അവളെ ആട്ടിപ്പുറത്താക്കി. പ്രസവശേഷം സുബൈദ കുഞ്ഞിനെ അഹ്മ്മദിന്റെ കല്ലറ മേൽ വിട്ടു പോകുന്നു. കുഞ്ഞ് അനപത്യനായ പ്രൊഫസർ മൊയ്തുവിന്റെയും ഭാര്യയുടേയും സംരക്ഷണത്തിൽ വളരുന്നു. പിതാവോ മാതാവോ ആരാണെന്ന് നിശ്ചയമില്ലാത്തതിനാൽ വളർന്നപ്പോൾ അവളുടെ വിവാഹം മുടങ്ങുന്നു. കുഞ്ഞിനെ എടുത്ത് മൊയ്തുവിനെ ഏൽ‌പ്പിച്ച മമ്മു സത്യം തുറന്നു പറയുന്നു. മൊയ്തുവിന്റെ വീട്ടിൽ ആയയായി കഴിഞ്ഞ സുബൈദ തന്നെയാണ് അമ്മയെന്ന്.[2]

അഭിനേതാക്കളും കഥാപാത്രങ്ങളും[തിരുത്തുക]

 • അംബിക - സുബൈദ
 • മധു - അഹമ്മദ്
 • പ്രേം നവാസ് - സലിം,
 • സച്ചു - സൽമ
 • ബഹദൂർ - പോസ്റ്റുമാൻ മമ്മു
 • ഫിലോമിന - സഫിയ
 • ഫരീദ് - പ്രഫസർ
 • ഹാജി അബ്ദുൾ റഹ്മാൻ - കുഞ്ഞിക്കോയ
 • നിലമ്പൂർ അയിഷ - സുബൈദയുടെ അമ്മ
 • മീന - അയിഷ
 • സുപ്രഭ - ലക്ഷ്മിക്കുട്ടി
 • ദേവകി - കുഞ്ഞാമിന
 • ഷുക്കൂർ - പൊട്ടൻ

പിന്നണിഗായകർ[തിരുത്തുക]

അണിയറപ്രവർത്തകർ[തിരുത്തുക]

 • ബാനർ - കലാലയ ഫിലിംസ്
 • വിതരണം - കലാലയ
 • കഥ - കെ എസ് ഡി
 • തിരക്കഥ - എം ഹുസൈൻ
 • സംഭാഷണം - എം ഹുസൈൻ
 • സംവിധാനം - എം എസ് മണി
 • നിർമ്മാണം - എച് എച് ഇബ്രാഹിം
 • ഛായാഗ്രഹണം - യു രാജഗോപാൽ
 • ചിത്രസംയോജനം - എം എസ് മണി
 • കലാസംവിധാനം - ആർ ബി എസ് മണി
 • ഗനരചന - പി ഭാസ്ക്കരൻ
 • സംഗീതം - എം എസ് ബാബുരാജ്

ചിത്രത്തിലെ ഗാനങ്ങൾ[തിരുത്തുക]

ഗാനം ഗനരചന സംഗീതം പാടിയവർ
പൊട്ടിത്തകർന്ന കിനാവിന്റെ മയ്യത്ത് പി ഭാസ്കരൻ ബാബുരാജ് ബാബുരാജ്
പൊന്നാരം ചൊല്ലാതെ പി ഭാസ്ക്കരൻ ബാബുരാജ് എൽ ആർ ഈശ്വരി, ലതാ രാജു
മണിമലയാറ്റിൻ തീരത്ത് പി ഭാസ്ക്കരൻ ബാബുരാജ് യേശുദാസ്, എസ് ജാനകി
ഒരു കുടുക്ക പൊന്നു തരാം പി ഭാസ്ക്കരൻ ബാബുരാജ് എൽ ആർ അഞ്ജലി, എൽ ആർ ഈശ്വരി
ഈ ചിരിയും ചിരിയല്ല പി ഭാസ്ക്കരൻ ബാബുരാജ് എൽ ആർ അഞ്ജലി, മെഹബൂബ്
കൊല്ലാൻ നടക്കണ കൊമ്പുള്ള ബാപ്പ പി ഭാസ്ക്കരൻ ബാബുരാജ് മെഹബൂബ്, എൽ ആർ അഞ്ജലി
ലാ ഇലാഹാ ഇല്ലള്ളാ പി ഭാസ്ക്കരൻ ബാബുരാജ് പി സുശീല, ജിക്കി
എന്റെ വളയിട്ട കൈ പിടിച്ചു പി ഭാസ്ക്കരൻ ബാബുരാജ് പി സുശീല

അവലംബം[തിരുത്തുക]

വീഡിയോ[തിരുത്തുക]

 • [1] സുബൈദ ഫുൾമൂവി
"https://ml.wikipedia.org/w/index.php?title=സുബൈദ_(ചലച്ചിത്രം)&oldid=3392623" എന്ന താളിൽനിന്ന് ശേഖരിച്ചത്