Jump to content

കാര്യസ്ഥൻ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കാര്യസ്ഥൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കാര്യസ്ഥൻ
സംവിധാനംതോംസൺ കെ. തോമസ്
നിർമ്മാണംനീറ്റ ആന്റോ
രചനസിബി കെ. തോമസ്
ഉദയകൃഷ്ണ
അഭിനേതാക്കൾദിലീപ്
അഖില ശശിധരൻ
സിദ്ദിഖ്
മധു
സുരാജ് വെഞ്ഞാറമൂട്
സംഗീതംബേണി ഇഗ്നേഷ്യസ്
രാജാമണി(BGM)
ഛായാഗ്രഹണംപി.സുകുമാർ ISC
ചിത്രസംയോജനംമഹേഷ് നാരായണൻ
വിതരണംആൻ മെഗാ മീഡിയാ റിലീസ്
റിലീസിങ് തീയതി2010 നവംബർ 05
രാജ്യം ഇന്ത്യ
ഭാഷമലയാളം
ബജറ്റ്6cr
ആകെ15.6cr

തോംസൺ കെ. തോമസ് സംവിധാനം ചെയ്ത് 2010-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് കാര്യസ്ഥൻ. ദിലീപ്, അഖില ശശിധരൻ, സിദ്ദിഖ്, മധു, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് പ്രധാനവേഷത്തിൽ എത്തുന്നത് . രണ്ട് കുടുംബങ്ങളുടെ കഥയാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.ഈ ചിത്രം തെലുങ്ക് ചിത്രമായ കാളിസുന്ദം രായുടെ അനൗദ്യോഗിക റീമേക്കാണ്.തെലുങ്ക് ചിത്രത്തിൻ്റെ കഥയിൽ ചില മാറ്റങ്ങൾ വരുത്തിയാണ് ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.

കൃഷ്ണപുരം ഗ്രാമത്തിലെ പ്രമുഖമായ രണ്ട് കുടുംബങ്ങളാണ് കിഴക്കേടത്തും പുത്തേഴത്തും. രണ്ട് കുടുംബങ്ങളാണെങ്കിലും ഐക്യത്തോടെയാണ് അവർ കഴിഞ്ഞിരുന്നത്. കിഴക്കേടത്തെ മൂത്തമകനായ രാജനെ പുത്തേഴത്തെ സരസ്വതിയെ കൊണ്ട് വിവാഹം കഴിപ്പിക്കാൻ ഇരു കൂടുംബങ്ങളും തീരുമാനിച്ചു. പക്ഷേ രാജനിഷ്ടം പുത്തേഴത്തെ കാര്യസ്ഥന്റെ മകളെ ആയിരുന്നു. കല്യാണ ദിവസം ഇരുവരം നാടുവിട്ടു. സരസ്വതിയെ മരിച്ചനിലയിൽ കണ്ടെത്തി. ഇതോടെ രണ്ടു കുടുംബങ്ങളും രണ്ടായി. രാജൻ തെങ്കാശിയിൽ കൃഷിയായി കഴിയുന്നു. സഹായത്തിന് മകൻ കൃഷ്ണനുണ്ണിയും. കൃഷ്ണനുണ്ണിയുടെ കൂട്ടുകാരനാണ് വടിവേലു. കിഴക്കേടത്തെ കാര്യസ്ഥൻ അയ്യപ്പൻ തെങ്കാശിയിലെത്തുന്നത്. കാര്യങ്ങൾ അറിഞ്ഞതോടെ ഇരു കുടുംബങ്ങളെയും ഒന്നിപ്പിക്കാനായി കൃഷ്ണനുണ്ണി പുതിയ കാര്യസ്ഥനായി നാട്ടിലേക്ക് തിരിച്ചു. എന്നാൽ എത്തിപ്പെട്ടത് പുത്തേഴത്താണ്.

കഥാപാത്രങ്ങളും അഭിനേതാക്കളും

[തിരുത്തുക]

ഗാനങ്ങൾ

[തിരുത്തുക]

കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത് ബേണി ഇഗ്നേഷ്യസ് ആണ്. രാജാമണിയാണ് പിന്നണി സംഗീതം നിർവ്വഹിച്ചിരിക്കുന്നത്.[1]

നമ്പ്ര് ഗാനം ഗായകൻ(ർ) മറ്റു വിവരങ്ങൾ
1 മലയാളിപ്പെണ്ണേ സുബിൻ, ഡെൽസി
2 മംഗളങ്ങൾ ബെന്നി ദയാൽ
3 നീയെന്നെ മറന്നോ ജ്യോത്സ്ന
4 നീയെന്നെ റീമിക്സ് ജോർജ്ജ് പീറ്റർ, ജ്യോത്സ്ന
5 ഓണവില്ലിൻ മധു ബാലകൃഷ്ണൻ, പ്രീത കണ്ണൻ, തുളസി
6 തേനിക്കപ്പുറം അഫ്‌സൽ

അവലംബം

[തിരുത്തുക]
  1. http://malayalasangeetham.info/php/MovieDetails.php?mid=6748&encode=utf

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കാര്യസ്ഥൻ_(ചലച്ചിത്രം)&oldid=3802936" എന്ന താളിൽനിന്ന് ശേഖരിച്ചത്