ഹർത്താൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രതിഷേധമായോ,ദുഃഖസൂചകമായോ കടകളും,വ്യാപാര സ്ഥാപനങ്ങളും,വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റും അടച്ചിടുന്നതിനെയാണ് സാങ്കേതികാർത്ഥത്തിൽ ഹർത്താൽ എന്ന് പറയുന്നത്. ബന്ദ് പോലെ നിർബന്ധപൂർവ്വമായ ഒരു സമര പരിപാടിയാണ് ഹർത്താലും. ജനങ്ങൾ അതിൽ സ്വമേധയാ പങ്കെടുക്കുകയല്ല, മറിച്ചു ഭയംമൂലം ഹർത്താലിൽ സഹകരിക്കാൻ നിർബന്ധിതരാവുകയാണ്‌. അതിനാൽ ഹർത്താൽ ഭരണഘടനാപരമാണ്‌ എന്ന സുപ്രീംകോടതി വിധിക്കു  സാങ്കേതികമായ നിലനിൽപ്പുമാത്രമേയുള്ളൂ. ഇന്ന് ഓരോ രാഷ്ട്രീയപാർട്ടികളും ആഹ്വാനം ചെയ്യുന്ന ഹർത്താൽ പൂർണ്ണമാക്കുവാൻ ജനങ്ങളെ നിർബന്ധിതരാക്കുന്നു. "സേ നോ ടു ഹർത്താൽ (Say No to Harthal)" പോലെയുള്ള ബഹുജനപ്രസ്ഥാനങ്ങൾ ഇപ്പോൾ ഹർത്താലിനെതിരെ പ്രവർത്തിക്കുന്നുണ്ട്. ആശുപത്രികളിലും റയിൽവേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും മറ്റും അത്യാവശ്യം പോകേണ്ടിവരുന്ന യാത്രക്കാർക്കു വാഹനസൗകര്യം ഒരുക്കുകയാണ് ഈ സന്നദ്ധസംഘങ്ങൾ ചെയ്യുന്നത്.

ഇന്ത്യൻ സ്വാതന്ത്ര്യസമരകാലത്ത് ഗാന്ധിജിയാണ്‌ ഹർത്താൽ പരിചയപ്പെടുത്തിയത്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ജനങ്ങൾ എല്ലാ വ്യാപാരവ്യവഹാരങ്ങളിൽ നിന്ന് ഒരു ദിവസം വിട്ടുനിന്ന് പ്രാർത്ഥനയും വൃതവും സ്വീകരച്ചു ഹർത്താലിൽ പങ്കെടുത്തു. എങ്കിലും പ്രാർത്ഥനയും നിരാഹാരവും ഹർത്താലിന്റെ ഭാഗമാവണമെന്നില്ല. "തൊഴിൽ ആരാധനയായിരിക്കണം" എന്ന് പഠിപ്പിച്ചതും ഗാന്ധിജിയാണ്.

പേരിനുപിന്നിൽ[തിരുത്തുക]

ഹർത്താൽ എന്നത് ഗുജറാത്തി പദമാണ്‌ ഹർ എന്നാൽ എല്ലാം അഥവാ എല്ലായ്പ്പോഴും എന്നും താൽ എന്നാൽ പൂട്ട് എന്നുമാണർത്ഥങ്ങൾ. അതായത് എല്ലാം അടച്ചിടുയെന്നോ എല്ലായ്പോഴും അടച്ചിടുക എന്നോ ഒക്കെയാണ് ഹർത്താലിന്റെ അർത്ഥം.

കേരളത്തിലെ ഹർത്താലുകൾ[തിരുത്തുക]

ഹർത്താലിന്റെ സ്വന്തം നാട് എന്ന ഹാസ്യവിമർശനത്തിന് ഇരയായിട്ടുള്ള നാടാണ് കേരളം. വർഷത്തിൽ അനേകം സംസ്ഥാന ഹർത്തലുകളും പ്രാദേശിക ഹർത്താലുകളും കേരളത്തിൽ നടക്കുന്നു. മുഖ്യധാരാ രാഷട്രീയ പാർട്ടികൾ മുതൽ ചെറു പാർട്ടികൾ വരെ അവരവർക്ക് താല്പര്യമുള്ള വിഷയത്തിൽ മിന്നൽ ഹർത്താലുകൾ കേരളത്തിൽ അടിച്ചേൽപ്പിക്കാറുണ്ട്. പൊതുവെ ഹർത്താലുകളെല്ലാം കേരളത്തിൽ വിജയിക്കുന്ന തരത്തിലാണ് നടക്കാറുള്ളത്. കടകളും ഓഫീസുകളും വാഹനങ്ങളുമെല്ലാം മുടങ്ങുന്നതോടെ ജനജീവിതം ദുസ്സഹമാകുന്ന കാഴ്ചകളാണ് കേരളത്തിൽ ഓരോ ഹർത്താലും സമ്മാനിക്കുന്നത്.

2017 ലെ കേരളത്തിലെ ഹർത്താലുകൾ[തിരുത്തുക]

നമ്പർ ഹർത്താൽ തിയ്യതി ഹർത്താൽ പരിധി ഹർത്താൽ പ്രഖ്യാപിച്ചവർ ആരോപിക്കപ്പെടുന്ന വിഷയം
1 02-01-2017 നെല്ലനാട് ഗ്രാമപഞ്ചായത്ത് മാണിക്കൽ ഗ്രാമപഞ്ചായത്ത് ബി.ജെ.പി. ആറ് ബി.ജെ.പി. പ്രവർത്തകരെ സി.പി.എം. പ്രവർത്തകർ വെട്ടി പരിക്കേൽപ്പിച്ചു [1]
2 03-01-2017 കാസർഗോഡ് ജില്ല ബി.ജെ.പി. ബി.ജെ.പി. മാർച്ചിന് നേരെ സി.പി.എം. അക്രമം നടത്തി [2]
3 07-01-2017 പാലക്കാട് ജില്ല ബി.ജെ.പി. കഞ്ചിക്കോട്ട് സി.പി.എം. അക്രമത്തിനിടെ പൊളേളലേറ്റ് ബി.ജെ.പി. പ്രവർത്തകൻ മരണപ്പെട്ടു. [3]
4 07-01-2017 കരവാരം ഗ്രാമപഞ്ചായത്ത്, നാവായിക്കുളം ഗ്രാമപഞ്ചായത്ത്, ഒറ്റൂർ ഗ്രാമപഞ്ചായത്ത്, ചെമ്മരുതി ഗ്രാമപഞ്ചായത്ത് ബി.ജെ.പി. ബി.ജെ.പി. പ്രവർത്തകന്റെ കൈ പോലീസ് തല്ലിയൊടിച്ചതിൽ പ്രതിഷേധിച്ച് [4]
5 07-01-2017 വാണിമേൽ സി.പി.എം. സി.പി.എം സ്തൂപത്തിൽ പച്ച​ പെയിൻറടിച്ച്​ മുസ്​ലിം ലീഗ്​ കൊടി നാട്ടിയതിൽ പ്രതിഷേധിച്ച്​​​ നാദപുരം വാണിമേലിൽ ഹർത്താൽ. [5]
6 17-01-2017 കോട്ടയം ജില്ല സി.എസ്.ഡി.എസ്. ദളിതർക്കുനേരെയുള്ള അതിക്രമങ്ങളിൽ പ്രതിഷേധിച്ച് [6]
7 07-01-2017 കഞ്ചിക്കോട് ബി.ജെ.പി. സി.പി.എം. അക്രമത്തിൽ പൊള്ളലേറ്റ് ബി.ജെ.പി. പ്രവർത്തക കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് [7]
8 18-01-2017 പിറവം സി.പി.എം. ഡി.വൈ.എഫ്.ഐ. നേതാവിന് നേരെയുണ്ടായ ആക്രമണത്തെ തുടർന്ന് [8]
9 19-01-2017 കണ്ണൂർ ജില്ല ബി.ജെ.പി. ബിജെപി പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് [9]
10 19-01-2017 കൊടിഞ്ഞി സർവ്വകക്ഷി സംഘം കൊടിഞ്ഞി ഫൈസൽ വധക്കേസിൽ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കൊടിഞ്ഞിയിൽ ഹർത്താലും ചെമ്മാട് ടൗൺ ഉപരോധസമരവും [10]
11 19-01-2017 പൂവാർ ജനകീയ സമിതി പൂവാറിൽ ബിയർ പാർലർ അനുമതി നൽകിയതിൽ പ്രതിഷേധിച്ച് പൂവാറിൽ ഹർത്താൽ [11]
12 23-01-2017 പയ്യോളി നഗരസഭ, മൂടാടി ഗ്രാമപഞ്ചായത്ത്, തിക്കോടി ഗ്രാമപഞ്ചായത്ത്, തുറയൂർ ഗ്രാമപഞ്ചായത്ത് സി.പി.എം. സി.പി.എമ്മിന്റെ പയ്യോളി ഏരിയ കമ്മിറ്റി ഓഫീസ് ആർ.എസ്.എസ്. തീ വെച്ചതിൽ പ്രതിഷേധിച്ച് [12]
13 23-01-2017 കൊയിലാണ്ടി നിയമസഭാമണ്ഡലം ബി.ജെ.പി. കൊയിലാണ്ടിയിൽ ബി.ജെ.പി. മാർച്ചിനെതിരെ സി.പി.എം. അക്രമത്തിനെതിരെ [13]
14 26-01-2017 കോഴിക്കോട് കോർപ്പറേഷൻ വ്യാപാരി വ്യവസായ ഏകോപന സമിതി കുടിയൊഴിപ്പിക്കലിനെതിരെ കടയുടമയുടെ വീട്ടിലേക്ക് നടത്തിയ ജാഥയിൽ പ്രസിഡന്റ് നസറുദ്ദീനെ അറസ്റ്റ് ചെയ്തതിനെതിരെ [14]
15 31-01-2017 പരവൂർ നഗരസഭ സി.പി.എം. ബി.ജെ.പി. ആർ.എസ്.എസ്. സംഘം ഡി.വൈ.എഫ്.ഐ. കൊടിമരം കത്തിച്ചതിനെതിരെ [15] [16]
16 01-02-2017 തിരുവനന്തപുരം ജില്ല ബി.ജെ.പി. ലോ അക്കാഡമി സമരത്തിൽ പോലിസ് ബി.ജെ.പി.ക്കാരെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് [17]
17 02-02-2017 കണ്ണൂർ ജില്ല സർവ്വകക്ഷിസംഘം ഇ. അഹമ്മദ് മരണപ്പെട്ടതിൽ ആദരവ് അർപ്പിച്ചുകൊണ്ട് [18]
18 06-02-2017 നിറമരുതൂർ ഗ്രാമപഞ്ചായത്ത് സി.പി.എം. ഒമ്പത് സി.പി.എം. പ്രവർത്തകരെ ലീഗ് പ്രവർത്തകർ വെട്ടിയതിൽ പ്രതിഷേധിച്ച് [19]
19 13-02-2017 തൃശ്ശൂർ ജില്ല ബി.ജെ.പി. മുക്കാട്ടുക്കരയിൽ ബി.ജെ.പി. പ്രവർത്തകൻ കുത്തേറ്റ് മരിച്ചതിൽ പ്രതിഷേധിച്ച്. കൊലയ്ക്ക് പിന്നിൽ സി.പി.എം.ആണെന്നാണ് ബി.ജെ.പി. ആരോപണം. [20]
20 14-02-2017 കുളത്തൂർ പുഴ സി.പി.എം. കൊല്ലം ജില്ലയിലെ കുളത്തുർ പുഴയിൽ സി.പി.എം. പ്രവർത്തകരെ ബി.ജെ.പി.ക്കാർ അക്രമിച്ചതിൽ പ്രതിഷേധിച്ച്. [21] [22]
21 19-02-2017 കൊല്ലം ജില്ല ബി.ജെ.പി. കൊല്ലം ജില്ലയിലെ കടയ്ക്കലിൽ സി.പി.എം. പ്രവർത്തകരുടെ വെട്ടേട്ട് ബി.ജെ.പി.ക്കാരൻ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച്. [23] [24]

അവലംബം[തിരുത്തുക]

 1. http://www.rashtradeepika.com/crimeblood/
 2. http://ml.naradanews.com/2017/01/bjp-announces-hartal-in-kasargod
 3. http://www.mathrubhumi.com/news/kerala/bjp-palakkad-hartal-1.1636660
 4. http://www.janmabhumidaily.com/news539948
 5. http://www.madhyamam.com/kerala/cpim-hartahal/2017/jan/05/240221
 6. http://www.mathrubhumi.com/news/kerala/kottayam-harthal-1.1661433
 7. http://www.janmabhumidaily.com/news545086
 8. http://www.mathrubhumi.com/ernakulam/malayalam-news/piravom-hartal-1.1663104
 9. http://www.mathrubhumi.com/news/kerala/kannur-harthal-1.1666955
 10. http://www.madhyamam.com/kerala/kodinhi-faisal-murder-case/2017/jan/14/241794
 11. http://news.keralakaumudi.com/beta/news.php?NewsId=TkNSUDAxMzY2Mzg=&xP=Q1lC&xDT=MjAxNy0wMS0xOSAxMjozODowMA==&xD=MQ==&cID=MQ==
 12. http://www.deshabhimani.com/news/kerala/news-kozhikodekerala-23-01-2017/618869
 13. http://keralaonlinenews.com/Kerala/bjp-strike-in-koyilandi-15031.html
 14. http://www.madhyamam.com/kerala/harthal/2017/jan/26/244037
 15. http://www.deepika.com/localnews/Localdetailnews.aspx?id=393875&Distid=KL2
 16. http://www.mathrubhumi.com/kollam/malayalam-news/paravoor-1.1695162
 17. http://www.mathrubhumi.com/news/kerala/bjp-hartal-1.1695850
 18. http://www.asianetnews.tv/news/kannur-harthal-2
 19. http://news.keralakaumudi.com/beta/news.php?NewsId=TkNSUDAxMzkzNTk=&xP=Q1lC&xDT=MjAxNy0wMi0wNiAxMDo1NzowMA==&xD=MQ==&cID=MQ==
 20. http://www.mathrubhumi.com/news/kerala/thrissur-1.1727360
 21. http://m.dailyhunt.in/news/india/malayalam/kvartha-epaper-kvartha/kollam+kulathuppuzhayil+si+pi+em+harthal-newsid-63846185
 22. http://www.marunadanmalayali.com/news/keralam/harthal-at-kulathupuzha-66231
 23. http://www.mathrubhumi.com/news/kerala/bjp-harthal-kollam--1.1740599
 24. http://www.mangalam.com/news/detail/81797-crime.html
"https://ml.wikipedia.org/w/index.php?title=ഹർത്താൽ&oldid=2486305" എന്ന താളിൽനിന്നു ശേഖരിച്ചത്