ജോൺ ശങ്കരമംഗലം
ജോൺ ശങ്കരമംഗലം | |
---|---|
ജനനം | [1] | 16 ജൂലൈ 1934
മരണം | 30 ജൂലൈ 2018 തിരുവല്ല, കേരളം, ഇന്ത്യ | (പ്രായം 84)
ദേശീയത | ഇന്ത്യക്കാരൻ |
കലാലയം | എഫ്.ടി.ഐ.ഐ. |
തൊഴിൽ | ചലച്ചിത്രസംവിധായകൻ, നിർമ്മാതാവ്, തിരക്കഥാകൃത്ത്, എഴുത്തുകാരൻ, പ്രൊഫസർ |
സജീവ കാലം | 1934–2018 |
ജീവിതപങ്കാളി(കൾ) | മറിയാമ്മ ജോൺ |
കുട്ടികൾ | 2 |
ചലച്ചിത്രസംവിധായകനും പൂനെയിലെ എഫ്.ടി.ഐ.ഐയുടെ ഡയറക്ടറായി സേവനം ചെയ്ത ആദ്യ മലയാളിയുമായിരുന്നു ജോൺ ശങ്കരമംഗലം (16 ജൂലൈ 1934 - 30 ജൂലൈ 2018). കേരളസംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ, സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷന്റെ പ്രിൻസിപ്പൽ, ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ ജൂറി അംഗം[2] എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിരുന്ന അദ്ദേഹം CILECT-ന്റെ എക്സിക്യൂട്ടീവ് അംഗവുമായിരുന്നു.[3][4]
ചലച്ചിത്രപഠനരംഗത്ത് അറിയപ്പെടുന്ന ഒരു അദ്ധ്യാപകൻ കൂടിയായ ജോൺ, ദേശീയ - സംസ്ഥാന പുരസ്കാരങ്ങൾ, നർഗീസ് ദത്ത് പുരസ്കാരം എന്നിവയുൾപ്പെടെ നിരവധി ചലച്ചിത്രപുരസ്കാരങ്ങൾ കരസ്ഥമാക്കിയിരുന്നു.
ജീവിതരേഖ
[തിരുത്തുക]ആദ്യകാലം
[തിരുത്തുക]പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂർ എന്ന സ്ഥലത്ത്, തൈപ്പറമ്പിൽ ശങ്കരമംഗലം ടി. ഓ. ചാക്കോയുടെയും അന്നമ്മയുടെയും മകനായി, 1934 ജൂലൈ 16-നാണ് ജോണിന്റെ ജനനം. ഇരവിപേരൂരിലെ സെന്റ് ജോൺസ് സ്കൂളിൽ നിന്ന് പ്രാഥമികവിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം ചങ്ങനാശ്ശേരിയിലെ എസ്.ബി. കോളേജിലും പിന്നീട് എം.സി.സിയിലും ഉന്നത പഠനത്തിനായി ചേർന്നു.
ചലച്ചിത്രജീവിതം
[തിരുത്തുക]കുറച്ചുകാലം എം.സി.സിയിൽ അദ്ധ്യാപകനായി ജോലി ചെയ്ത ശേഷം, 1962-ൽ, തിരക്കഥാരചനയും സംവിധാനവും പഠിക്കാനായി ജോൺ എഫ്.ടി.ഐ.ഐയിൽ ചേർന്നു.[5] മുതിർന്ന ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ അദ്ദേഹത്തിന്റെ സഹപാഠിയായിരുന്നു.[6]
ജയശ്രീ എന്ന തമിഴ് ചിത്രത്തിന്റെ തിരക്കഥയെഴുതിയാണ് ജോൺ ചലച്ചിത്രമേഖലയിലേക്ക് പ്രവേശിച്ചത്.[3] 1969-ൽ പുറത്തിറങ്ങിയ ജന്മഭൂമി ആയിരുന്നു അദ്ദേഹം ആദ്യമായി സംവിധാനം നിർവ്വഹിച്ച ചിത്രം. ഈ ചിത്രത്തിന് നർഗീസ് ദത്ത് പുരസ്കാരവും കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരവും ലഭിച്ചു. 1977-ൽ, ഛായാഗ്രഹണം പഠിക്കുന്ന ഒരു വിദ്യാർത്ഥിയെ സഹായിക്കാനായി സംവിധാനം ചെയ്ത, ബി.കെ.എസ്. അയ്യങ്കാറിനെക്കുറിച്ചുള്ള ഡോക്യുമെന്ററി ചിത്രം സമാധി, 25-ാമത് ദേശീയ ചലച്ചിത്രപുരസ്കാരവേളയിൽ മികച്ച പരീക്ഷണാത്മകചിത്രത്തിനുള്ള രജതകമലം നേടി.[7]
സംവിധായകനെന്ന നിലയിൽ മലയാളസിനിമയ്ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച്, 2003-ൽ, കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ ചലചിത്രപ്രതിഭ പുരസ്കാരം നൽകി ജോണിനെ ആദരിച്ചിരുന്നു.[8]
മരണം
[തിരുത്തുക]2018 ജൂലൈ 30-ന് വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ജോൺ അന്തരിച്ചു.[1]
തിരഞ്ഞെടുത്ത ചലച്ചിത്രസൂചിക
[തിരുത്തുക]വർഷം | ശീർഷകം | ദൈർഘ്യം | വിഭാഗം | അഭിനേതാക്കൾ | പുരസ്കാരങ്ങൾ | കുറിപ്പുകൾ |
---|---|---|---|---|---|---|
ജയശ്രീ | തമിഴ് ചലച്ചിത്രം | തിരക്കഥാകൃത്ത് | ||||
1969 | ജന്മഭൂമി | ചലച്ചിത്രം | മധു, കോട്ടാരക്കര ശ്രീധരൻ നായർ, എസ്.പി. പിള്ള, ഉഷാകുമാരി | ദേശീയസംയോജനത്തെക്കുറിച്ചുള്ള മികച്ച ചിത്രത്തിനുള്ള നർഗീസ് ദത്ത് പുരസ്കാരം, മികച്ച ഛായാഗ്രഹണത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം | ||
1971 | അവളല്പം വൈകിപ്പോയി | ചലച്ചിത്രം | പ്രേം നസീർ, ഷീല, ജയഭാരതി, അടൂർ ഭാസി | |||
1976 | ദിസ് ഈസ് എച്ച്എംടി ടൈം [9] | 5 മിനിറ്റ് | ഹ്രസ്വ ഡോക്യുമെന്ററി | ജോൺ ടി. സി. ശങ്കരമംഗലം എന്നാണ് പേര് രേഖപ്പെടുത്തിയിരിക്കുന്നത് | ||
1977 | സമാധി | ഡോക്യുമെന്ററി ഫിലിം | ബി.കെ.എസ്. അയ്യങ്കാർ | മികച്ച പരീക്ഷണാത്മകചിത്രത്തിനുള്ള രജതകമലം | ||
1985 | സമാന്താരം | 110 മിനിറ്റ് | ചലച്ചിത്രം | സൂര്യ, ബാബു നമ്പൂതിരി, സായ് ദാസ്, ബാലൻ | ||
1994 | സാരാംശം | ചലച്ചിത്രം | ശ്രീനിവാസൻ, ശ്രീവിദ്യ, നെടുമുടി വേണു, അനുഷ, കക്ക രവി |
അവലംബങ്ങൾ
[തിരുത്തുക]- ↑ 1.0 1.1 "ജോൺ ശങ്കരമംഗലം അന്തരിച്ചു". മലയാള മനോരമ. 31 July 2018. Retrieved 23 August 2018.
- ↑ "Filmmaker John Sankaramangalam no more". ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ്. 31 July 2018. Retrieved 23 August 2018.
- ↑ 3.0 3.1 "Veteran film personality John Sankaramangalam passes away". മാതൃഭൂമി. 30 July 2018. Archived from the original on 2018-08-23. Retrieved 23 August 2018.
- ↑ "Veteran director Adoor Gopalakrishnan recalls late film-maker John Sankaramangalam". ദ ടൈംസ് ഓഫ് ഇന്ത്യ. 12 February 2019. Retrieved 12 February 2019.
- ↑ "Veteran filmmaker Sankaramangalam passes away". ദ ന്യൂസ് റ്റുഡേ. 31 July 2018. Archived from the original on 2018-08-23. Retrieved 23 August 2018.
- ↑ "Award-winning director and able tutor". ദ ഹിന്ദു. 30 July 2018. Retrieved 23 July 2018.
- ↑ "37 years ago, film on Iyengar won award". ദ ടൈംസ് ഓഫ് ഇന്ത്യ. 21 August 2014. Retrieved 23 August 2018.
- ↑ "Nandanam wins best film, Dileep best actor in Kerala". ദ ടൈംസ് ഓഫ് ഇന്ത്യ. 7 January 2003. Retrieved 16 June 2019.
- ↑ "This Is HMT Time". യൂട്യൂബ്. ഫിലിംസ് ഡിവിഷൻ. Retrieved 5 August 2020.