Jump to content

ബി.കെ.എസ്. അയ്യങ്കാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബി.കെ.എസ്. അയ്യങ്കാർ
ബി.കെ.എസ്. അയ്യങ്കാർ, 2004 ലെ പിറന്നാൾ ആഘോഷ വേളയിൽ
ജനനം(1918-12-14)ഡിസംബർ 14, 1918
മരണംഓഗസ്റ്റ് 20, 2014(2014-08-20) (പ്രായം 95)
തൊഴിൽയോഗ ആചാര്യൻ, എഴുത്തുകാരൻ
അറിയപ്പെടുന്നത്അയ്യങ്കാർ യോഗ
ജീവിതപങ്കാളി(കൾ)രാമമണി
കുട്ടികൾഗീത അയ്യങ്കാർ
പ്രശാന്ത് അയ്യങ്കാർ
സുനിതാ തായ്
ബന്ധുക്കൾഅഭിജിതാ ശ്രീധർ
ഹരീഷ് ശ്രീധർ (പേരക്കുട്ടികൾ)

'അയ്യങ്കാർ യോഗ' എന്ന യോഗാ പ്രസ്ഥാനത്തിന്റെ സ്ഥാപകനും ലോക പ്രശസ്തനായ യോഗ ആചാര്യനുമായിരുന്നു ബി.കെ.എസ്. അയ്യങ്കാർ എന്ന ബേലൂർ കൃഷ്ണമചാർ സുന്ദരരാജ അയ്യങ്കാർ (14 ഡിസംബർ 1918 - 20 ഓഗസ്റ്റ് 2014). 1991 പത്മശ്രീയും 2002 ൽ പത്മഭൂഷണും 2014 ൽ പത്മവിഭൂഷണും ലഭിച്ചു.

ജീവിതരേഖ

[തിരുത്തുക]

1918 ഡിസംബർ 14-ന് കർണാടകത്തിലെ കോലാർ ജില്ലയിലെ ബെല്ലൂരിലെ ഒരു ദരിദ്ര അയ്യങ്കാർ (ബ്രാഹ്മണർ) കുടുംബത്തിൽ ജനിച്ചു. അഷ്ടാംഗയോഗത്തിലെ എട്ടോളം കാര്യങ്ങൾ അയ്യങ്കാർ യോഗ എന്നപേരിൽ പരിഷ്‌കരിച്ചെടുത്ത് ലോകത്തിന് പരിചയപ്പെടുത്തി. യോഗയ്ക്ക് ആഗോളപ്രചാരം കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച അയ്യങ്കാർ യോഗയെക്കുറിച്ച് നിരവധി പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. നിരവധി പ്രമുഖർ അദ്ദേഹത്തിന്റെ ശിഷ്യരായിട്ടുണ്ട്. അവസാനകാലത്ത് പൂനെയിൽ താമസിച്ചിരുന്ന അയ്യങ്കാർ വൃക്കരോഗം മൂലം 2014 ഓഗസ്റ്റ് 20-ന് പൂനെയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ച് അന്തരിച്ചു.

പുരസ്കാരങ്ങൾ

[തിരുത്തുക]
  • പത്മ വിഭൂഷൺ (2014)[1]
  • പത്മഭൂഷൺ (2002)
  • പത്മശ്രീ (1991)

കൃതികൾ

[തിരുത്തുക]

1966 ൽ തന്റെ ആദ്യ യോഗ പുസ്തകം ലൈറ്റ് ഓൺ യോഗ പ്രസിദ്ധപ്പെടുത്തി. പതിനേഴ് ഭാഷകളിൽ വിവർത്തനം ചെയ്യപ്പെട്ട ഈ പുസ്തകം 3 മില്യൺ കോപ്പികൾ വിൽക്കപ്പെട്ടു.

  • Iyengar, B.K.S. (1966; revised ed. 1977). Light on Yoga. New York: Schocken. ISBN 978-0-8052-1031-6
  • Iyengar, B.K.S. (1989). Light on Pranayama: The Yogic Art of Breathing. New York: Crossroad. ISBN 0-8245-0686-3
  • Iyengar, B.K.S. (1985). The Art of Yoga. Boston: Unwin. ISBN 978-0-04-149062-6
  • Iyengar, B.K.S. (1988). The Tree of Yoga. Boston: Shambhala. ISBN 0-87773-464-X
  • Iyengar, B.K.S. (1996). Light on the Yoga Sutras of Patanjali. London: Thorsons. ISBN 978-0-00-714516-4
  • Iyengar, B.K.S., Abrams, D. & Evans, J.J. (2005). Light on Life: The Yoga Journey to Wholeness, Inner Peace, and Ultimate Freedom. Pennsylvania: Rodale. ISBN 1-59486-248-6
  • Iyengar, B.K.S. (2007). Yoga: The Path to Holistic Health. New York: Dorling Kindersley. ISBN 978-0-7566-3362-2
  • Iyengar, B.K.S. (8 Vols, 2000-2008). Astadala Yogamala: Collected Works. New Delhi: Allied Publishers.
  • Iyengar, B.K.S. (2009). Yoga Wisdom and Practice. New York: Dorling Kindersley. ISBN 0-7566-4283-3
  • Iyengar, B.K.S. (2010). Yaugika Manas: Know and Realize the Yogic Mind. Mumbai: Yog. ISBN 81-87603-14-3
  • Iyengar, B.K.S. (2012). Core of the Yoga Sutras: The Definitive Guide to the Philosophy of Yoga. London: HarperThorsons. ISBN 978-0007921263

അവലംബം

[തിരുത്തുക]
  1. http://mha.nic.in/awards_medals

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ബി.കെ.എസ്._അയ്യങ്കാർ&oldid=4092696" എന്ന താളിൽനിന്ന് ശേഖരിച്ചത്