ഉള്ളടക്കത്തിലേക്ക് പോവുക

പി. എൻ. സുന്ദരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പി.എൻ സുന്ദരം
ജനനം(1934-03-18)മാർച്ച് 18, 1934
മരണംമാർച്ച് 22, 2010(2010-03-22) (76 വയസ്സ്)
തൊഴിൽ(s)ഛായാഗ്രഹണം, സംവിധാനം
സജീവ കാലം1940s-2010
ജീവിതപങ്കാളിപാർവ്വതി സുന്ദരം
അവാർഡുകൾഛായാഗ്രഹണത്തിനുള്ള തമിഴ്നാട് സ്റ്റേറ്റ് ഫിലിം അവാർഡ്

പി.എൻ സുന്ദരം (18 മാർച്ച് 1934 – 22 മാർച്ച് 2010)[1] മലയാളം, തമിഴ്, തെലുഗു, കന്നഡം ഹിന്ദി ചലച്ചിത്രരംഗത്ത് ഏകദേശം 250 സിനിമകളിൽ ഛായാഗ്രാഹകൻ എന്നനിലക്കും മലയാളത്തിൽ 5 സിനിമകളുടെ സംവിധായകൻ എന്ന നിലക്കും സംഭാവന നൽകിയ വ്യക്തിയാണ്. പാലക്കാട് ജില്ലയിൽ പനങ്ങാട്ടിരി സ്വദേശിയായ അദ്ദേഹം സിനിമയിൽ ആകൃഷ്ടനായി മദ്രാസിലെത്തുകയും ആദ്യകാലത്തെ കഷ്ടപ്പാടുകൾക്ക്ശേഷം വിജയവാഹിനി സ്റ്റുഡിയോയിൽ കാമറാ അസിസ്റ്റന്റ് ആയി 1950കളിൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. പിന്നീട് എ വിൻസെന്റിന്റെ സഹായി ആയി ഛായാഗ്രഹണ രംഗത്തെത്തി. [1]ഫിലിം എമ്പ്ലോയീസ് ഫെഡറേഷൻ ഒഫ് സൗത്ത് ഇന്ത്യ എന്ന സിനിമാതൊഴിലാളികളുടെ സംഘടനയുടെ സ്ഥാപകാംഗമായ അദ്ദേഹം അതിന്റെ പ്രസിഡണ്ടായും പ്രവർത്തിച്ചിട്ടുണ്ട്.[2] മലയാളത്തിൽ 7 സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. ഉയർന്ന മനിതൻ എന്ന ചിത്രത്തിലെ ഛായാഗ്രഹണത്തിനു തമിഴ്നാട് ചലച്ചിത്ര അവാർഡ് ലഭിച്ചു.

ഛായാഗ്രഹണം നിർവ്വഹിച്ച മലയാളചിത്രങ്ങൾ[3]

[തിരുത്തുക]
ക്ര.നം.ചിത്രംസംവിധാനംവർഷം
1 നദിഎ വിൻസന്റ്1969
2ആയിരം ജന്മങ്ങൾപി. എൻ. സുന്ദരം1976
3വേളാങ്കണ്ണി മാതാവ് കെ തങ്കപ്പൻ1977
4 പൊന്നിൽ കുളിച്ച രാത്രിഅലക്സ്1979
5കൊച്ചു തമ്പുരാട്ടി അലക്സ്1979
6അഗ്നിയുദ്ധം എൻ.പി സുരേഷ്1981
7ഇതാ ഒരു ധിക്കാരിഎൻ.പി സുരേഷ്1982
8കക്കപി. എൻ. സുന്ദരം1982
9 മരുപ്പച്ചഎസ് ബാബു1982
10 ശ്രീ അയ്യപ്പനും വാവരുംഎൻ.പി സുരേഷ്1982
11പ്രതിജ്ഞ പി. എൻ. സുന്ദരം1983
12അമ്മേ നാരായണ എൻ.പി സുരേഷ്1984
13 ആയിരം അഭിലാഷങ്ങൾസോമൻ അമ്പാട്ട്1984
14 കടമറ്റത്തച്ചൻഎൻ.പി സുരേഷ്1984
15ശ്രീ ഗുരുവായൂർ മാഹാത്മ്യം പി ഭാസ്കരൻ1984
16 കൃഷ്ണാ ഗുരുവായൂരപ്പാഎൻ.പി സുരേഷ്1984
17ആഗ്രഹം രാജസേനൻ1984
18ഉയർത്തെഴുനേൽപ്പ്‌ എൻ.പി സുരേഷ്1985

സംവിധാനം ചെയ്ത ചിത്രങ്ങൾ[4]

[തിരുത്തുക]
ക്ര.നം.ചിത്രംനിർമ്മാണംവർഷം
1അയോദ്ധ്യ എസ് പാവമണി1975
2ആയിരം ജന്മങ്ങൾ എസ് പാവമണി1976
3അപരാധി എസ് പാവമണി1977
4 കോളിളക്കംസി വി ഹരിഹരൻ1981
5കക്ക ഹരിഹരൻ സി വി1982
6പ്രതിജ്ഞ സി എസ് ഉണ്ണി ,പി കെ ചിദംബരൻ1983

,

  1. 1 2 Moviebuzz (23 March 2010). "Cameraman P N Sundaram passes away". Sify. Archived from the original on 2016-10-25. Retrieved 15 October 2017.
  2. "P N Sundaram passes away". The Times of India. 23 March 2010. Retrieved 15 October 2013.{{cite news}}: CS1 maint: deprecated archival service (link)
  3. "പി.എൻ സുന്ദരം". malayalachalachithram. Retrieved 2018-07-04. {{cite web}}: Cite has empty unknown parameter: |1= (help)
  4. "പി.എൻ സുന്ദരം". മലയാളസംഗീതം. Archived from the original on 2017-10-12. Retrieved 2018-07-04. {{cite web}}: Cite has empty unknown parameter: |5= (help)

ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് പി. എൻ. സുന്ദരം

"https://ml.wikipedia.org/w/index.php?title=പി._എൻ._സുന്ദരം&oldid=4580711" എന്ന താളിൽനിന്ന് ശേഖരിച്ചത്