Jump to content

ഒരു യുഗസന്ധ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒരു യുഗസന്ധ്യ
സംവിധാനംമധു
നിർമ്മാണംപി.കെ ആർ പിള്ള
രചനജി. വിവേകാനന്ദൻ
തിരക്കഥപാപ്പനംകോട് ലക്ഷ്മണൻ
അഭിനേതാക്കൾമധു
ശങ്കർ
ഇന്നസെന്റ്
ശ്രീവിദ്യ
സംഗീതംഎ.ടി. ഉമ്മർ
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
സ്റ്റുഡിയോശിർദ്ദിസായി ക്രിയേഷൻസ്
വിതരണംശിർദ്ദിസായി ക്രിയേഷൻസ്
റിലീസിങ് തീയതി
  • 24 ഫെബ്രുവരി 1986 (1986-02-24)
രാജ്യംഭാരതം
ഭാഷമലയാളം

ജി. വിവേകാനന്ദന്റെവ്കഥക്ക് പാപ്പനംകോട് ലക്ഷ്മണൻ തിരക്കഥയും സംഭാഷണവുമൊരുക്കി, മധു സംവിധാനം ചെയ്ത് പികെ ആർ പിള്ള നിർമ്മിച്ച ചിത്രമാണ്ഒരു യുഗസന്ധ്യ. മധു,ശങ്കർ,ഇന്നസെന്റ്,ശ്രീവിദ്യ തുടങ്ങിയവർ പ്രധാനവേഷമിട്ടു. പി. ഭാസ്കരൻ എഴുതിയ വരികൾക്ക് എ.ടി. ഉമ്മർ ഈണമിട്ടു.[1][2][3]

തറവാട്ടുമഹിമയുടെയും ജാതിമഹാത്മ്യത്തിന്റെയും യുഗത്തിൽ നിന്നും പുറത്തുവരാൻ കഷ്ടപ്പെടുന്ന ഒരു കാരണവരുടെ ഹൃദയവിശാലതയുടെ ആർദ്രമായ കഥ. പുറത്തെക്ക് മുരടനെങ്കിലും ഉള്ളിൽ നന്മയും സ്നേഹവുമുള്ളവനാണ് ഇതിൽ നായകനായ കോട്ടപ്പുറത്ത് കേശവക്കുറുപ്പ് (മധു)‌. അദ്ദേഹത്തിന്റെ പത്നി കാർത്യായനിയമ്മ ശ്രീവിദ്യ ഇദ്ദേഹത്തിന്റെ മുൻശുണ്ഠിക്ക് അല്പമെങ്കിലും ശമനമാണ്. മൂന്നു പെണ്മക്കളും മകനും ഉള്ള അദ്ദേഹം പഴയതറവാട്ടിൽ പ്രഭുത്വത്തോടെ വാഴുന്നു. മൂത്ത രണ്ടുപെണ്മക്കളേയും വിവാഹം ചെയ്തുകൊടുത്തു.മൂത്ത മരുമകൻ ശ്രീധരൻ നായർ ഇന്നസെന്റ് കർഷകൻ. രണ്ടാമത്തെ മകളെ വിവാഹം ചെയ്ത ഗോപാലൻ നായർ നെടുമുടിവേണു രാഷ്ട്രീയത്തിന്റെ പേരിൽ ഗുണ്ടായിസം കാട്ടി നടക്കുന്നു. ഇളയമകൾ സുമതി നളിനി ടീച്ചറാണ്. അവൾ കൂടെ ജോലിചെയൂന്ന ബാലചന്ദ്രനെ (ദേവൻ) ഇഷ്ടപ്പെടുന്നു. മകൻ ബാബു (ശങ്കർ) മെക്കാനിക്ക് ആണ്. അയാൾ കോട്ടപ്പുറത്തെ കുടികിടപ്പുകാരനായ കുട്ടായിയുടെ മകൾ അമ്മുവുമായി (സൂര്യ) അടുപ്പത്തിലാണ്. അവളെ വിവാഹം ചെയ്തത് കുറുപ്പ് ദേഷ്യം പിടിക്കുന്നു. അയാൾ വേറേ താമസിക്കുന്നു. ബാലചന്ദ്രൻ പെണ്ണു ചോദിച്ചുവന്നപ്പോൾ ചേച്ചി അന്യമതസ്ഥനെ വിവാഹം ചെയ്തതിന്റെ പേരിൽ അയാളെ ആട്ടിയിറക്കുന്നു. നളിനിയുടെ ദുഃഖം കണ്ട് അയാളോട് വരാൻ പറഞ്ഞപ്പോൾ അയാളൂം അഭിമാനിയാണ്. കുറുപ്പ് അയാളുടെ അടുത്തുപോയി വിവാഹം ഉറപ്പിക്കുന്നു. മകളുടെ വിവാഹത്തിനു മകൻ ദൂരെ നിൽക്കുന്നത് കണ്ട കുറുപ്പ് മകളെ യാത്രയാക്കുന്നതിനു മുമ്പു തന്നെ മകനെയും മരുമകളേയും വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു പ്രായശ്ചിത്തം ചെയ്യുന്നു. തറവാടുവിറ്റുതിന്നുന്ന തന്റെ തലമുറയുടെ ശാപത്തിൽ നിന്നും വരും തലമുറയെങ്കിലും രക്ഷപ്പെടണമെന്ന് ആഹ്വാനം ചെയ്യുന്നു.

താരനിര[4]

[തിരുത്തുക]
ക്ര.നം. താരം വേഷം
1 മധു കോട്ടപ്പുറം കേശവ കുറുപ്പ്
2 ഇന്നസെന്റ് ശ്രീധരൻ നായർ
3 നെടുമുടിവേണു ഗോപാലൻ
4 ശങ്കർ ബാബു
5 ശ്രീവിദ്യ കാത്തമ്മ
6 നളിനി സുമതി
7 ദേവൻ ബാലചന്ദ്രൻ മാഷ്
8 സൂര്യ അമ്മു
9 തിലകൻ ഷണ്മുഖം ചെട്ടിയാർ
10 ബഹദൂർ പപ്പു പിള്ള
11 ശങ്കരാടി കുട്ടായി
2 കുയിലി ദാക്ഷായനി
13 കടുവാക്കുളം
14 ശ്രീനാഥ് കരുണൻ
15 വെട്ടൂർ പുരുഷൻ പുഷ്കരൻ
16 മാള കുട്ടപ്പൻ
17 പറവൂർ ഭരതൻ
18 ശ്രീരേഖ രാജമ്മ

ഗാനങ്ങൾ[5]

[തിരുത്തുക]

ഗാനങ്ങൾ : പി. ഭാസ്കരൻ
ഈണം :എ.റ്റി. ഉമ്മർ

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ഈ ആശാന്റെ സി.ഒ. ആന്റോ
2 ഇവിടെ ഈ വഴിയിൽ കെ ജെ യേശുദാസ്
3 പരമാനന്ദം കെ.പി. ബ്രഹ്മാനന്ദൻ
4 വമ്പനുക്കും കെ ജെ യേശുദാസ്‌സംഘം
5 വേലിപ്പരുത്തിപ്പൂവേ കെ എസ്‌ ചിത്ര

അവലംബം

[തിരുത്തുക]
  1. "ഒരു യുഗസന്ധ്യ". www.malayalachalachithram.com. Retrieved 2018-04-22.
  2. "ഒരു യുഗസന്ധ്യ". malayalasangeetham.info. Retrieved 2018-04-22.
  3. "ഒരു യുഗസന്ധ്യ". spicyonion.com. Retrieved 2018-04-22.
  4. "ഒരു യുഗസന്ധ്യ(1982)". malayalachalachithram. Retrieved 2018-04-29. {{cite web}}: Cite has empty unknown parameter: |1= (help)
  5. https://malayalasangeetham.info/m.php?2115

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]

യൂറ്റ്യൂബിൽ ചിത്രം കാണൂക

[തിരുത്തുക]

ഒരു യുഗസന്ധ്യ

"https://ml.wikipedia.org/w/index.php?title=ഒരു_യുഗസന്ധ്യ&oldid=3394232" എന്ന താളിൽനിന്ന് ശേഖരിച്ചത്