ഒരു യമണ്ടൻ പ്രേമകഥ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒരു യമണ്ടൻ പ്രേമകഥ
സംവിധാനംബി.സി നൗഫൽ
നിർമ്മാണംആന്റോ ജോസഫ്
സി.ആർ സലിം
രചനവിഷ്ണു ഉണ്ണികൃഷ്ണൻ ബിബിൻ ജോർജ്ജ്
അഭിനേതാക്കൾദുൽഖർ സൽമാൻ
നിഖില വിമൽ
സംയുക്ത മേനോൻ
സൗബിൻ ഷാഹിർ
സംഗീതംനാദിർഷ (ഗാനങ്ങൾ)
ബിജിബാൽ (പശ്ചാത്തല സംഗീതം)
ഛായാഗ്രഹണംപി.സുകുമാർ ISC
ചിത്രസംയോജനംജോൺകുട്ടി
സ്റ്റുഡിയോഎ ജെ ഫിലിം കമ്പനി
എ ഐ–താരി മൂവീസ്
വിതരണംആൻ മെഗാ മീഡിയ
റിലീസിങ് തീയതി2019 ഏപ്രിൽ 25
രാജ്യംഇന്ത്യ
ഭാഷമലയാളം
ബജറ്റ്8 കോടി
സമയദൈർഘ്യം113 മിനിറ്റ്
ആകെ21.31 കോടി

2019 ഏപ്രിൽ 25ന് പ്രദർശനത്തിനെത്തിയ ഒരു മലയാളഭാഷ കോമഡി റൊമാന്റിക് ത്രില്ലർ ചലച്ചിത്രമാണ് ഒരു യമണ്ടൻ പ്രേമകഥ(English: One Huge Love Story). ബി. സി നൗഫൽ സംവിധാനം ചെയ്ത ഈ ചിത്രം നിർമിച്ചത് ആന്റോ ജോസഫും സി. ആർ സലീമും ആണ്. സംയുക്ത മേനോൻ, നിഖില വിമൽ,എന്നിവർ നായികമാരായി എത്തിയ ഈ ചിത്രത്തിൽ സലിം കുമാർ,സൗബിൻ ഷാഹിർ ,രൺജി പണിക്കർ,അരുൺകുര്യൻ തുടങ്ങിയവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തു.നാദിർഷയാണ് ഈ ചിത്രത്തിന് സംഗീത സംവിധാനം നിർവഹിച്ചത് .ഈ ചിത്രത്തിന് പൊതുവെ നല്ല സ്വീകാര്യത ആണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.ബോക്സ് ഓഫീസിൽ ഈ ചിത്രം വാണിജ്യപരമായി വിജയമായിരുന്നു.

അഭിനേതാക്കൾ[തിരുത്തുക]

കൊമ്പനായിൽ/ലല്ലുവിൻറ്റെ അച്ഛൻ

കഥാസംഗ്രഹം[തിരുത്തുക]

അഡ്വക്കേറ്റ് കൊമ്പനയിൽ ജോണിന്റെ മൂത്ത മകൻ ആണ് ലല്ലു.സാമ്പത്തികമായി മുൻപന്തിയിൽ നിൽക്കുന്ന ആ കുടുംബത്തിലെ സുഖ സൗകര്യങ്ങളിൽ നിന്നെല്ലാം ഒഴിഞ്ഞ് മാറിയുള്ള ഒരു ജീവിതം ആണ് ലല്ലു നയിക്കുന്നത്. ലല്ലുവിന് ചാവേർ എന്നറിയപ്പെടുന്ന ഒരു സുഹൃത്ത് വലയം ഉണ്ട്.പാഞ്ചി കുട്ടനൊപ്പം (സലിം കുമാർ) പെയിൻറ് ജോലിക്ക് പോയി സുഹൃത്തുക്കൾക്കൊപ്പം അടിച്ചു പൊളിച്ചു ജീവിക്കുന്ന പ്രകൃതം ആണ് ലല്ലുവിന്.നൊൾസ്റ്റാജിയയെ വളരെ അധികം ഇഷ്ടപ്പെടുന്ന ലല്ലുവിന്റെ ഒരു തീരുമാനം ആണ് തന്റെ മനസ്സിന് ഒരു സ്പാർക്ക് ഉണ്ടാക്കുന്ന പെൺകുട്ടിയെ മാത്രമേ അവൻ വിവാഹം കഴിക്കുക ഉള്ളൂ എന്നുള്ളത്.എങ്കിലും ആ നാട്ടിൽ അവനെ ഗാഢമായി പ്രണയിക്കുന്ന ഒരു പെൺകുട്ടി ഉണ്ട് ജസ്‌ന( സംയുക്ത മേനോൻ).എന്നാൽ ലല്ലുവിന് അവളെ ഇഷ്ടമല്ല.

ലല്ലുവിൻറ്റെ അച്ഛൻ അവന്റെ സുഹൃത്തുക്കളെ കൊണ്ട് അവനെ എങ്ങനെ എങ്കിലും കല്യാണം കഴിപ്പിക്കാൻ ശ്രമിക്കുന്നു. താൻ ആഗ്രഹിക്കുന്ന സ്പാർക്ക് ഒരു പെൺകുട്ടികളിലും കണ്ടെത്താതെ പരാജിതൻ ആകുന്ന അവൻ അവസാനം തന്റെ മനസ്സിനെ സ്പാർക്ക് ചെയ്ത ഒരു പെൺകുട്ടിയെ കണ്ടെത്തുന്നു. ആ പെൺകുട്ടിയുടെ പേര് ദിയ ഫ്രാൻസിസ്(നിഖില വിമൽ)എന്നാണ്.ഈ കാര്യം അറിഞ്ഞു സന്തോഷത്തോടെ എത്തുന്ന സുഹൃത്തുക്കൾക്ക് മുൻപിൽ ലല്ലു ഒരു പത്ര വാർത്ത കാട്ടുന്നു.. ദിയ ഫ്രാൻസിസിനെ കാൺമാനില്ല.. ഇവിടെ ഈ ചിത്രത്തിന്റെ ഇടവേള ആണ്.

തുടർന്ന് ദിയയെ കണ്ടെത്താൻ ലല്ലുവും സുഹൃത്തുക്കളും ശ്രമിക്കുന്നു. ദിയയുടെ കൂട്ടുകാരി വഴി അവളെ കുറിച്ച് കൂടുതൽ അറിയുകയും അവളുടെ നല്ല മനസ്സിന്റെ അഴം തിരിച്ചറിയാനും ലല്ലുവിന് കഴിയുന്നു .അതിനിടയിൽ അപ്രതീക്ഷിതമായി ദിയയുടെ മരണ വാർത്ത ലല്ലുവിനെ തേടി എത്തുന്നു. തുടർന്ന് ലല്ലുവും സുഹ്യത്തുക്കളും ചേർന്ന് നടത്തുന്ന അന്വേക്ഷണത്തിൽ നിന്ന് ദിയയുടെ കൊലപാതകത്തിനു പിന്നിൽ ആ നാട്ടിൽ തന്നെയുള്ള മയക്കു മരുന്നിൻറ്റെ അടിമയായ ഡേവിസ്(ബിബിൻ ജോർജ്ജ്) എന്ന ചെറുപ്പക്കാരനാണെന്ന് കണ്ടെത്തുന്നു. ഡേവിസിനേയും കൂട്ടാളികളേയും ലല്ലു സംഘട്ടനത്തിലൂടെ കീഴ്പ്പെടുത്തുന്നു.അങ്ങനെ ദിയയക്ക് നീതി കിട്ടുന്നു.കടൽത്തീരത്ത് വച്ച് ഒരു കുട്ടിയോട് ലല്ലു തൻറ്റെ യഥാർത്ഥ പേര് പറയുന്നിടത്ത് ചിത്രം അവസാനിയ്ക്കുന്നു.

ലൊക്കേഷൻ[തിരുത്തുക]

കൊച്ചിയിലും പരിസര പ്രദേശങ്ങളിലുമായാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം നടന്നത്.

റിലീസ്[തിരുത്തുക]

2019 ഏപ്രിൽ 25 ന് ഈ ചിത്രം പ്രദർശനത്തിന് എത്തി.

ടെലിവിഷൻ സംപ്രേഷണം[തിരുത്തുക]

ഏഷ്യാനെറ്റാണ് ഈ ചിത്രത്തിന്റെ സാറ്റലൈറ്റ് റൈറ്റ് സ്വന്തമാക്കിയത്. ഈ ചിത്രം 2019 സെപ്റ്റംബർ 10ന് വൈകുന്നേരം 7 മണിക്ക് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തു.

സ്വീകരണം[തിരുത്തുക]

അനുകൂല അഭിപ്രായത്തോടാണ് പ്രേക്ഷകർ ഈ ചിത്രം സ്വീകരിച്ചത്. കുറച്ചുനാളുകളായി അന്യഭാഷകളിൽ മാത്രം അഭിനയിച്ച് കൊണ്ടിരുന്ന ദുൽഖർ സൽമാന്റെ ഈ ചിത്രത്തിനായി ആരാധകരും പ്രേക്ഷകരും വളരെ ആകാംക്ഷയോടെ ആണ് കാത്തിരുന്നത്.കോമഡിയും ,സസ്പെൻസും ,പ്രണയവും എല്ലാം ഇഴ ചേർത്ത് ഒരുക്കിയ ഈ ചിത്രം ദുൽഖറിന്റെ കരിയറിലെ തന്നെ വലിയൊരു വിജയം ആണ്.

ബോക്സ് ഓഫീസ്[തിരുത്തുക]

ഒന്നര വർഷത്തിന് ശേഷം മലയാളത്തിൽ എത്തിയ ദുൽഖർ സൽമാന്റെ ഈ ചിത്രത്തിന് ഗംഭീര സ്വീകരണം ആണ് പ്രേക്ഷകർ നൽകിയത്. ആദ്യ ദിനം മൂന്നര കോടി രൂപയ്ക്കു മുകളിൽ ആണ് ഈ ചിത്രം കളക്ഷൻ ആയി നേടിയത്.കേരളത്തിന് പുറമെ ഗൾഫിലും വമ്പൻ റിലീസ് ആണ് ഈ ചിത്രത്തിന് ലഭിച്ചത്. ആദ്യ എട്ടു ദിനം കൊണ്ട് നേടിയ ഗ്രോസ് കളക്ഷൻ 18 കോടി രൂപയ്ക്കു മുകളിൽ ആണ്.8 കോടി ബഡ്ജറ്റിനെതിരെ 21 കോടിയാണ് ഈ ചിത്രം ബോക്സ് ഓഫീസിൽ ആകെ നേടിയത്.

സംഗീതം[തിരുത്തുക]

നാദിർഷയാണ് ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ബിജിബാൽ പശ്ചാത്തല സംഗീതം ചെയ്തിരിയ്ക്കുന്നു.

# ഗാനംSinger(s) ദൈർഘ്യം
1. "വന്ധിപ്പിൻ മാളോരെ"     
2. "മുറ്റത്തെ കൊമ്പിലെ"  ജാസി ഗിഫ്റ്റ്, ബെന്നി ദയാൽ  
3. "കണ്ടോ നിലാകായൽ"  നജീം അർഷാദ് 3:43
4. "കൊതിയൂറും ബാല്യം"  വിനോദ്  

അവലംബം[തിരുത്തുക]

ഹിന്ദു ദിനപ്പ്രത്രം ആർട്ടിക്കിൾ

ന്യൂ ഇന്ത്യൻ എക്സ്പ്രസ് ആർട്ടിക്കിൾ

"https://ml.wikipedia.org/w/index.php?title=ഒരു_യമണ്ടൻ_പ്രേമകഥ&oldid=3750145" എന്ന താളിൽനിന്ന് ശേഖരിച്ചത്