ഉള്ളടക്കത്തിലേക്ക് പോവുക

അസ്തമയം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അസ്തമയം
സംവിധാനംപി. ചന്ദ്രകുമാർ
കഥസാറാ തോമസ്
തിരക്കഥസാറാ തോമസ്
നിർമ്മാണംമധു
അഭിനേതാക്കൾമധു
ജയൻ,
ശാരദ,
ജയഭാരതി
ഛായാഗ്രഹണംആർ. എൻ. പിള്ള
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
സംഗീതംശ്യാം
നിർമ്മാണ
കമ്പനി
ഉമ ആർട്ട്സ്
വിതരണംനവശക്തി റിലീസ്, സിതാര റിലീസ്
റിലീസ് തീയതി
  • 27 September 1978 (1978-09-27)
രാജ്യം ഇന്ത്യ
ഭാഷമലയാളം

പി. ചന്ദ്രകുമാർ സംവിധാനം ചെയ്ത് നടൻ മധു നിർമ്മിച്ച് 1978-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് അസ്തമയം. ചിത്രത്തിൽ മധു, ജയൻ, ശാരദ, ജയഭാരതി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശ്യാമാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയത്.[1] [2] ശ്രീകുമാരൻ തമ്പിയും സത്യൻ അന്തിക്കാടുമാണ് ചിത്രത്തിനുവേണ്ടി ഗാനങ്ങൾ രചിച്ചത്.[3]

കഥാസാരം

[തിരുത്തുക]

ഒരു ദിവസം ഡോക്ടർ ബാലകൃഷ്ണനെ കാണാൻ ഏറ്റവുമടുത്ത സുഹൃത്തും സഹപാഠിയുമായിരുന്ന വേണുവിന്റെ അമ്മാവൻ കുറുപ്പും അദ്ദേഹത്തിൻ മകളായി കുറുപ്പും ശാന്തിയും എത്തി. അസഹ്യമായ വയറുവേദനയിൽ നിന്നും മോചനം നേടാൻ വേണ്ടി വേണുവിന്റെ ഒരു കത്തുമായി വന്നതാണ് കുറുപ്പ്. ഒരു ഓപ്പറേഷനിലൂടെ മാത്രമേ രോഗം മാറ്റാൻ കഴിയൂ എന്നറിഞ്ഞപ്പോൾ കുറുപ്പു ഭയന്നു. തനിക്കെന്തെങ്കിലും അപകടം സംഭവിച്ചാൽ മകൾ ശാന്തി അനാഥയാകുമല്ലോ എന്നായിരുന്നു കുറുപ്പിന്റെ പേടി. ബാലകൃഷ്ണൻ അവർക്കു ധൈര്യം നൽകി. പേവാർഡ് ലഭിക്കുന്നതു വരെ കുറുപ്പും ശാന്തിയും ഡോക്ടറുടെ വീട്ടിലാണ് താമസിച്ചത്. അസുഖം മാറി തിരിച്ചു പോയ കുറുപ്പിന്റെ ഒരു കത്തുമായി ചേട്ടൻ വന്നു. ശാന്തിയെ ബാലകൃഷ്ണനെക്കൊണ്ട് വിവാഹം കഴിപ്പിക്കാനായിരുന്നു കുറുപ്പിന്റെയും ചേട്ടന്റെയും ശ്രമം. ആദ്യം എതിർത്തെങ്കിലും അവസാനം ബാലകൃഷ്ണൻ അവരുടെ നിർബന്ധത്തിനു വഴങ്ങി.വിവാഹം നടന്നു. അവർക്കൊരു പെൺകുട്ടി ജനിച്ചു. സന്തോഷപൂർണ്ണമായ ദിവസങ്ങൾ ബാലകൃഷ്ണനെ കൂടുതൽ ഉന്മേഷവാനാക്കി. ഒരു ദിവസം ഹോസ്പിറ്റലിൽ വെച്ചു അയാളെ കാണാൻ പ്രഭ എന്എന്ന പെൺകുട്ടി എത്തുന്നു. പഠിക്കുന്ന കാലത്ത് താൻ ജീവനേക്കാളുപരി സ്നേഹിച്ചിരുന്ന ഒരു പെൺകുട്ടിയായിരുന്നു അത്. തുടർന്നുള്ള സംഭവങ്ങളിലൂടെ സിനിമ വികസിക്കുന്നു.

അഭിനേതാക്കൾ[4]

[തിരുത്തുക]
ക്ര.നം.താരംവേഷം
1മധുഡോ. ബാലകൃഷ്ണൻ
2ശാരദശാന്തി
3ജയൻവേണു
4ജയഭാരതി
5തിക്കുറിശ്ശി സുകുമാരൻ നായർവേണുവിന്റെ അമ്മാവൻ
6ശങ്കരാടിഹിമാലയസ്വാമി
7ബഹദൂർകുട്ടൻ പിള്ള (അറ്റന്റർ)
8കുഞ്ചൻരോഗി
9മാള അരവിന്ദൻഗുഹരാജ്
10ജോസ് പ്രകാശ്
11വീരൻ
12ടി പി മാധവൻ
13മണവാളൻ ജോസഫ്
14പൂജപ്പുര രവിസാമി
15ആര്യാട് ഗോപാലകൃഷ്ണൻ
16മഞ്ചേരി ചന്ദ്രൻ
17സുകുമാരിഅലമേലു
18അംബിക
19വിജയകുമാർ
20രാജാരാമൻ നായർ
21ബാലചന്ദ്രൻ
22എൻ എസ് വഞ്ചിയൂർ
23കെടാമംഗലം അലി
24ആർ വി എസ് നായർ
25ധന്യ
26ബേബി യാമിനി
27അമ്പിളി

ഗാനങ്ങൾ[5]

[തിരുത്തുക]
നമ്പർ.പാട്ട്പാട്ടുകാർരചനരാഗം
1അസ്തമയം അസ്തമയംകെ ജെ യേശുദാസ് ,കോറസ്‌ശ്രീകുമാരൻ തമ്പിചക്രവാകം
2പാൽ പൊഴിയും മൊഴിപി ജയചന്ദ്രൻ,വാണി ജയറാംശ്രീകുമാരൻ തമ്പിരാഗമാലിക (ഹേമവതി ,യദുകുലകാംബോജി ,മോഹനം )
3ഒരു പ്രേമഗാനം പാടികെ ജെ യേശുദാസ്സത്യൻ അന്തിക്കാട്
4രതിലയം രതിലയകെ ജെ യേശുദാസ് ,എസ്. ജാനകിസത്യൻ അന്തിക്കാട്

അവലംബം

[തിരുത്തുക]
  1. "അസ്തമയം (1978)". www.malayalachalachithram.com. Retrieved 2014-10-08.
  2. "അസ്തമയം (1978)". malayalasangeetham.info. Archived from the original on 2014-10-13. Retrieved 2014-10-08.{{cite web}}: CS1 maint: bot: original URL status unknown (link)
  3. "അസ്തമയം (1978)". spicyonion.com. Archived from the original on 14 October 2014. Retrieved 2014-10-08.
  4. "അസ്തമയം (1978)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-04-12. {{cite web}}: Cite has empty unknown parameter: |1= (help)
  5. "അസ്തമയം (1978)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2014-10-13. Retrieved 2020-04-28.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അസ്തമയം_(ചലച്ചിത്രം)&oldid=4549124" എന്ന താളിൽനിന്ന് ശേഖരിച്ചത്