പൂജപ്പുര രവി
പൂജപ്പുര രവി | |
---|---|
ജനനം | എം.രവീന്ദ്രൻ നായർ 1936 ഒക്ടോബർ 28 പൂജപ്പുര, തിരുവനന്തപുരം ജില്ല |
മരണം | ജൂൺ 18, 2023 മറയൂർ, ഇടുക്കി ജില്ല | (പ്രായം 86)
തൊഴിൽ | മലയാള ചലച്ചിത്ര അഭിനേതാവ് |
സജീവ കാലം | 1975-2016 |
ജീവിതപങ്കാളി(കൾ) | തങ്കമ്മ |
കുട്ടികൾ | 2 |
പ്രശസ്തനായ മലയാള ചലച്ചിത്ര അഭിനേതാവായിരുന്നു എം.രവീന്ദ്രൻ നായർ എന്നറിയപ്പെടുന്ന പൂജപ്പുര രവി (1936-2023). 1962-ൽ റിലീസായ വേലുത്തമ്പിദളവ എന്ന സിനിമയിലൂടെ മലയാള സിനിമയിൽ അരങ്ങേറിയ രവി 1976-ൽ റിലീസായ അമ്മിണി അമ്മാവൻ എന്ന സിനിമയിലെ കഥാപാത്രത്തോടെ മലയാളസിനിമയിൽ സജീവസാന്നിധ്യമായി. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് 86-മത്തെ വയസിൽ 2023 ജൂൺ 18ന് രാവിലെ 11:30ന് അന്തരിച്ചു.[1][2][3] [4][5]
ജീവിതരേഖ
[തിരുത്തുക]തിരുവനന്തപുരം ജില്ലയിലെ പൂജപ്പുരയിലെ ചെങ്കള്ളൂരിലെ കൈലാസ് നഗറിൽ സർക്കാർ ഉദ്യോഗസ്ഥനായിരുന്ന മാധവൻ പിള്ളയുടേയും ഭവാനിയമ്മയുടേയും മകനായി 1936 ഒക്ടോബർ 28ന് ജനനം. ചിന്നമ്മ മെമ്മോറിയൽ ഗേൾസ് സ്കൂൾ, തിരുമല എച്ച്.എസ്.എസ് എന്നിവിടങ്ങളിൽ പഠനം. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ആകാശവാണിയുടെ റേഡിയോ നാടകത്തിൽ അഭിനയിച്ചതോടെ ശ്രദ്ധേയനായി. പിന്നീട് ആകാശവാണിയുടെ ബാലലോകം നാടകങ്ങളിൽ സ്ഥിരസാന്നിധ്യമായി.
നാടകങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ കിട്ടിയതോടെ 1962-ൽ മദ്രാസിലെത്തിയ രവി ഏതാനും സിനിമകളിൽ അഭിനയിച്ചു. സിനിമകളിൽ അവസരങ്ങൾ കുറഞ്ഞതോടെ ഗണേഷ് ഇലക്ട്രിക്കൽസ് എന്ന കമ്പനിയിലും ജോലി നോക്കി. പിന്നീട് ജഗതി എൻ.കെ.ആചാരിയുടെ നിർദ്ദേശപ്രകാരം തിരികെ നാട്ടിലെത്തി കലാനിലയം നാടകവേദി നടനായി മാറി. ഏകദേശം പത്ത് വർഷത്തോളം നടനായി കലാനിലയത്തിൽ തുടർന്നു.
തിരുവനന്തപുരം ജില്ലയിലെ പൂജപ്പുര സ്വദേശിയായ എം.രവീന്ദ്രൻ നായർ നാടക നടനായിരിക്കെയാണ് കലാനിലയം കൃഷ്ണൻ നായരാണ് അദ്ദേഹത്തിൻ്റെ പേര് പൂജപ്പുര രവി എന്നാക്കി മാറ്റിയത്. നാടകമേഖലയിൽ അനേകം രവിമാർ ഉള്ളതിനാൽ പൂജപ്പുര എന്ന സ്ഥലപ്പേര് കൂട്ടിച്ചേർക്കുകയായിരുന്നു.
1976-ൽ ഹരിഹരൻ സംവിധാനം ചെയ്ത അമ്മിണി അമ്മാവൻ എന്ന സിനിമയിൽ ശ്രദ്ധേയ വേഷം അവതരിപ്പിച്ചതോടെ രവി മലയാള സിനിമയിൽ സജീവ സാന്നിധ്യമായി.
സത്യൻ, പ്രേംനസീർ, മധു, ജയൻ തുടങ്ങി മമ്മൂട്ടിയും മോഹൻലാലും കഴിഞ്ഞ് പ്രിഥിരാജും ടോവിനോയും ഉൾപ്പെടെയുള്ള വിവിധ തലമുറകൾക്കൊപ്പം അഞ്ച് പതിറ്റാണ്ടോളം അഭിനയരംഗത്ത് സജീവമായിരുന്നു.[6]
ജോഷി, പ്രിയദർശൻ, സിബി മലയിൽ, കമൽ, വിനയൻ തുടങ്ങിയ പ്രമുഖ സംവിധായകരുടേയെല്ലാം ആദ്യ സിനിമകളിൽ വേഷമിട്ടു. പ്രിയൻ്റെ നിരവധി സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ രവിയെ തേടിയെത്തി.
സിനിമയിൽ അവതരിപ്പിച്ചവയിൽ പകുതിയിലധികവും പട്ടർ കഥാപാത്രങ്ങളായിരുന്നു എന്നത് രവിക്ക് മാത്രം അവകാശപ്പെടാവുന്ന അപൂർവ്വ സവിശേഷതയാണ്. ചെറുതും വലുതുമായ വേഷങ്ങൾ ഒത്തിണക്കത്തോടെ അഭിനയിച്ച് ഫലിപ്പിക്കുന്നതിൽ എന്നും രവി മികച്ച് നിന്നു.
ശ്രദ്ധേയമായ ശാരീരിക ആകാരവും ഘനഗാംഭീര്യമുള്ള ശബ്ദവുമാണ് രവിയെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്ഥനാക്കുന്നത്. ഹാസ്യകഥാപാത്രങ്ങളുടെ അവതരണത്തിൽ എന്നും ഒരു പടി മുന്നിൽ നിന്നു. കള്ളൻ കപ്പലിൽ തന്നെ എന്ന സിനിമയിലെ സുബ്രമണ്യൻ സ്വാമി എന്ന കഥാപാത്രം രവിയുടെ സിനിമ ജീവിതത്തിലെ എക്കാലത്തെയും മികച്ച വേഷങ്ങളിലൊന്നാണ്.
മലയാള സിനിമയുടെ ബ്ലാക്ക് & വൈറ്റ് കാലഘട്ടത്തിൽ നിന്ന് നിറങ്ങളിലേയ്ക്കുള്ള ചരിത്രത്തിനൊപ്പം സഞ്ചരിച്ച നടൻ കൂടിയാണ് പൂജപ്പുര രവി.
ഹാസ്യനടനായും സ്വഭാവനടനായും ദീർഘകാലം മലയാള സിനിമയിൽ നിറഞ്ഞുനിന്ന രവി 2016-ൽ റിലീസായ ഗപ്പിയിലാണ് അവസാനമായി അഭിനയിച്ചത്. മലയാളത്തിൽ ഇതുവരെ 800-ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.[7]
സ്വകാര്യ ജീവിതം
[തിരുത്തുക]- ഭാര്യ : തങ്കമ്മ (2017-ൽ അന്തരിച്ചു)
- മക്കൾ :
- ടി.ആർ.ഹരികുമാർ(അയർലൻ്റ്)
- ടി.ആർ.ലക്ഷ്മി
- മരുമക്കൾ :
- വൃന്ദ (അയർലൻ്റ്)
- ബി.ഹരിഹരാത്മജൻ (ബിസിനസ്)
മരണം
[തിരുത്തുക]വാർധക്യ സഹജമായ അവശതയെ തുടർന്ന് 2016-ൽ സിനിമ രംഗത്ത് നിന്ന് വിരമിച്ച് തിരുവനന്തപുരത്തെ വീട്ടിൽ വിശ്രമജീവിതത്തിൽ തുടരുകയായിരുന്ന രവി മകൻ വിദേശത്ത് പോയതോടെ 2022 ഡിസംബറിൽ തിരുവനന്തപുരം വിട്ട് മറയൂരിൽ മകളോടൊപ്പം താമസിക്കുകയായിരുന്നു. 2023 ജൂൺ 18ന് പെട്ടെന്നുണ്ടായ ശ്വാസംമുട്ടലിനെ തുടർന്ന് രാവിലെ ആശുപത്രിയിലേക്ക് കൊണ്ട്പോകുന്ന വഴി അന്തരിച്ചു. 2023 ജൂൺ 20ന് ഉച്ചയോടെ തിരുവനന്തപുരം തൈക്കാവ് ശാന്തികവാടത്തിൽ സംസ്കാര ചടങ്ങുകൾ നടന്നു.[8][9][10][11]
പ്രധാന ചിത്രങ്ങൾ
[തിരുത്തുക]- 2017 – പോക്കിരി സൈമൺ - സെക്യൂരിറ്റി
- 2016 – ഗപ്പി - ചിന്നപ്പൻ
- 2016 – ഡാർവിൻറെ പരിണാമം - പാതിരി
- 2016 – ഒരവസരം
- 2015 – പയ്യംവള്ളി ചന്തു
- 2015 – സിനിമ@ PWD റെസ്റ്റ് ഹൌസ്
- 2014 – 8:20
- 2014 – ഞാനാണ് പാർട്ടി
- 2014 – കൊന്തയും പൂണൂലും
- 2013 – ഐസക് ന്യൂട്ടൻ S/O ഫിലിപ്പോസ്
- 2013 – നഖങ്ങൾ - കുറുപ്പ്
- 2012 – മഞ്ചാടിക്കുരു - വക്കീൽ
- 2012 – അർദ്ധനാരി
- 2011 – സാൻറ്വിച്ച്
- 2011 – ആഗസ്റ്റ് 15 - സ്വാമി
- 2011 – നിന്നിഷ്ടം എന്നിഷ്ടം 2
- 2011 – കൊട്ടാരത്തിൽ കുട്ടി ഭൂതം
- 2011 – നാടകമേ ഉലകം
- 2010 – തസ്കര ലഹള
- 2010 – ഇങ്ങനെയും ഒരാൾ - മജീദ്
- 2009 – ലവ് ഇൻ സിംഗപ്പൂർ
- 2009 – സീതാ കല്ല്യാണം
- 2009 – ചങ്ങാതി കൂട്ടം
- 2008 – ട്വൻറി :20 Video Footage
- 2008 – തിരക്കഥ
- 2006 – മഹാസമുദ്രം
- 2006 – ഹൈവേ പോലീസ് as Vanam Vaasu
- 2005 – തസ്കരവീരൻ
- 2004 – ഫ്രീഡം
- 2003 – കിളിച്ചുണ്ടൻ മാമ്പഴം as Chappunni Nair
- 2003 – സഹോദരൻ സഹദേവൻ - ബാലൻ നായർ
- 2002 – വസന്തമാളിക
- 2002 – കനൽകിരീടം
- 2002 – Mayilpeelithaalu
- 2001 – അച്ചനെയാണെനിക്കിഷ്ടം - ചെട്ടിയാർ
- 2001 – വേഴാമ്പൽ
- 2001 – നരിമാൻ - പോലീസുകാരൻ
- 2001 – നാറാണത്തു തമ്പുരാൻ - താമരാക്ഷൻ
- 2000 – വേടത്തി
- 2000 – പൈലറ്റ്സ് - ചാണ്ടി
- 1999 – വർണ്ണച്ചിറകുകൾ
- 1999 – ഋഷിവംശം
- 1999 – കണ്ണെഴുതി പൊട്ടും തൊട്ട്
- 1999 – അമേരിക്കൻ അമ്മായി - കേശു നായർ
- 1999 – സ്റ്റാലിൻ ശിവദാസ് - നമ്പ്യാർ
- 1998 – ഹരികൃഷ്ണൻസ് - രാമഭദ്രൻ
- 1998 – Meenthoni
- 1998 – ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം
- 1997 – Shobhanam
- 1997 – ദ കാർ - കോശി
- 1997 – ജനാധിപത്യം - സത്യ
- 1997 – കിള്ളിക്കുറിശിയിലെ കുടുംബ മേള as Gap Swamy
- 1996 – ദില്ലീവാല രാജകുമാൻ - ജനാർദ്ദനൻ
- 1996 – കാലാപാനി - നമ്പൂതിരി
- 1995 – വൃദ്ധന്മാരെ സൂക്ഷിക്കുക - സ്വാമി
- 1995 – ഇന്ത്യൻ മിലിട്ടറി ഇൻറലിജൻസ്
- 1995 – കാട്ടിലെ തടി തേവരുടെ ആന - പോലീസുകാരൻ
- 1995 – അഗ്നിദേവൻ - പായിപ്പാടൻ
- 1995 – ഹൈജാക്ക് as Parthan
- 1994 – പാവം IA ഐവാച്ചൻ
- 1994 – പിടക്കോഴി കൂവുന്ന നൂറ്റാണ്ട് as Amby
- 1994 – ഗോത്രം - മൊയ്തീൻ
- 1993 – ആയിരപ്പറ - കുറുപ്പ്
- 1993 – കസ്റ്റംസ് ഡയറി
- 1993 – ആലവട്ടം - ഭാസി പിള്ള
- 1993 – ഈശ്വരമൂർത്തി ഇൻ
- 1992 – കിഴക്കൻ പത്രോസ്
- 1992 – ആധാരം - ശങ്കരൻ നായർ
- 1992 - ശബരിമലയിൽ തങ്ക സൂര്യോദയം - രാജപ്പൻ
- 1992 – കള്ളൻ കപ്പലിൽ തന്നെ as സുബ്രഹ്മണ്യം സ്വാമി
- 1992 – അഹം - വാരിയർ
- 1992 – കുണുക്കിട്ട കോഴി
- 1992 – മാന്യന്മാർ
- 1991 – ചാഞ്ചാട്ടം - ബസ് ഡ്രൈവർ
- 1991 – നാഗം
- 1991 – വാസവദത്ത
- 1991 – ഒരുതരം രണ്ടുതരം മൂന്നുതരം
- 1991 – കിലുക്കം
- 1991 – റെയ്ഡ് - നാഗൻ പിള്ള
- 1991 – നാട്ടുവിശേഷം as Forest Guard
- 1991 – നെറ്റിപ്പട്ടം as Jambo Jamal
- 1990 – മാൻമിഴിയാൾ
- 1990 – ജഡ്ജ്മെൻറ്
- 1990 – ആറാം വാർഡിൽ ആഭ്യന്തര കലഹം
- 1990 – കടത്തനാടൻ അമ്പാടി
- 1990 – Gulabi Raaten
- 1990 – ചാമ്പ്യൻ തോമസ് as Manthravali
- 1990 – അപ്സരസ്സ്
- 1990 – ക്രൂരൻ
- 1990 – ശേഷം സ്ക്രീനിൽ
- 1990 – സൂപ്പർസ്റ്റാർ as Shenoy
- 1989 – ചരിത്രം -കുറുപ്പ്
- 1989 – മലയത്തി പെണ്ണ്
- 1989 – Vardhaka Gunda
- 1989 – മുത്തുക്കുടയും ചൂടി - പരമേശ്വര കുറുപ്പ്
- 1989 – ഞങ്ങളുടെ കൊച്ചു ഡോക്ടർ as Parameshwara Kurup
- 1989 – ക്രൈം ബ്രാഞ്ച്
- 1989 – പൂരം
- 1989 – അന്നക്കൂട്ടീ കോടാമ്പക്കം വിളിക്കുന്നു
- 1989 – കളി കാര്യമായി: ക്രൈം ബ്രാഞ്ച് - ശങ്കര പിള്ള
- 1989 – ആയിരം ചിറകുള്ള മോഹം as Anandanarayana Iyyer
- 1988 – വിറ്റ്നസ്
- 1988 – ആഗസ്റ്റ് 1? - കൈമൾ
- 1988 – ഉയരാൻ ഓർമ്മിക്കാൻ
- 1988 – ചാരവലയം - കുട്ടൻ പിള്ള
- 1988 – ഒരു CBI ഡയറി കുറിപ്പ് - മത്തായി
- 1987 – എല്ലാവർക്കും നന്മകൾ
- 1987 – Yagini
- 1987 – അമ്മേ ഭഗവതി
- 1987 – അതിനുമപ്പുറം
- 1987 – കണി കാണും നേരം
- 1986 – നിറമുള്ള രാവുകൾ - പീറ്റർ
- 1986 – നിന്നിഷ്ടം എന്നിഷ്ടം
- 1986 – നന്ദി വീണ്ടും വരിക - മാത്തച്ചൻ
- 1986 – മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു - ഡോക്ടർ
- 1986 – രാക്കുയിലിൻ രാഗസദസ്സിൽ
- 1986 – യുവജനോത്സവം
- 1987 – പൊന്നും കുടത്തിന് പൊട്ട്
- 1986 – പിടികിട്ടാപ്പുള്ളി
- 1986 – ചേക്കേറാനൊരു ചില്ല
- 1986 – ലവ് സ്റ്റോറി - H. C. ബാലൻ പിള്ള
- 1986 – ധിം തരികിട തോം
- 1986 – സഖാവ്
- 1986 – നാളെ ഞങ്ങളുടെ വിവാഹം
- 1986 – അയൽവാസി ഒരു ദരിദ്രവാസി as Minnal Paramasivam
- 1985 – സ്നേഹിച്ച കുറ്റത്തിന്
- 1985 – ഇതു നല്ല തമാശ - വൈദ്യർ
- 1985 – അക്കരെ നിന്നൊരു മാരൻ as Kanaran
- 1985 – പത്താമുദയം - കുട്ടൻ പിള്ള
- 1985 – മുത്താരംകുന്ന് P.O. - ഫൽഗുനൻ
- 1985 – കയ്യും തലയും പുറത്തിടരുത് - പോലീസ് കോൺസ്റ്റബിൾ
- 1985 – മുഖ്യമന്ത്രി
- 1985 – കിരാതം - കുട്ടൻ പിള്ള
- 1985 – പച്ചവെളിച്ചം
- 1985 – ഗറില്ല
- 1985 – സമ്മേളനം
- 1985 – ആനയ്ക്കൊരുമ്മ - നാരായണ പിള്ള
- 1985 – ഒരുനാൾ ഇന്നൊരു നാൾ
- 1984 – ഓടരുതമ്മാവാ ആളറിയാം - ലംബോദരൻ പിള്ള
- 1984 – പൂച്ചയ്ക്കൊരു മൂക്കുത്തി - സുപ്രൻ
- 1984 – വനിതാ പോലീസ്
- 1984 – ഒരു തെറ്റിൻറെ കഥ
- 1984 – സന്ധ്യക്കെന്തിന് സിന്ദൂരം
- 1984 – അട്ടഹാസം
- 1984 – എൻറെ കളിത്തോഴൻ
- 1984 – നിഷേധി - നാരായണ പിള്ള
- 1984 – ഇതാ ഇന്നു മുതൽ - രവി
- 1984 – കുടുംബം ഒരു സ്വർഗ്ഗം ഭാര്യ ഒരു ദേവത as John
- 1984 – മുത്തോടു മുത്ത് - ഗോവിന്ദൻ
- 1984 – കിളിക്കൊഞ്ചൽ
- 1984 – വീണ്ടും ചലിക്കുന്ന ചക്രം - സ്വാമി
- 1983 – ഈറ്റപ്പുലി
- 1983 – എങ്ങനെ നീ മറക്കും
- 1983 – കൂലി - പണമിടപാടുകാരൻ
- 1983 – കുയിലിനെ തേടി
- 1983 – ദീപാരാധന
- 1983 – സ്വപ്നമേ നിനക്ക് നന്ദി - പാച്ചു പിള്ള
- 1983 – തിംമിംഗലം - ചാക്കോ
- 1983 – ഓമനത്തിങ്കൾ
- 1982 – ഇത് ഞങ്ങളുടെ കഥ
- 1982 – കഴുമരം
- 1982 – ഇതും ഒരു ജീവിതം
- 1982 – എനിക്കും ഒരു ദിവസം - തങ്കപ്പൻ
- 1982 – ദ്രോഹി
- 1982 – ചിലന്തിവല
- 1982 – രക്തസാക്ഷി
- 1981 – സ്വപ്നരാഗം
- 1981 – എല്ലാം നിനക്ക് വേണ്ടി - വേണു
- 1981 – കാട്ടുകള്ളൻ
- 1981 – തേനും വയമ്പും - അലക്കുകാരൻ
- 1981 – കടത്ത്
- 1981 – ചൂതാട്ടം
- 1981 – അമ്മയ്ക്കൊരുമ്മ
- 1981 – വേലിയേറ്റം
- 1981 – സ്വപ്നരാഗം
- 1981 – അരിക്കാരി അമ്മു
- 1981 – ആക്രമണം
- 1981 – ദ്വന്ദയുദ്ധം
- 1981 – ഗർജ്ജനം
- 1981 – എന്നെ സ്നേഹിക്കൂ എന്നെ മാത്രം
- 1981 – അറിയപ്പെടാത്ത രഹസ്യം - പരമു
- 1980 – നായാട്ട്
- 1980 – പഞ്ചപാണ്ഡവർ
- 1980 – പ്രളയം
- 1980 – ഇടിമുഴക്കം - കൊച്ചു പണിക്കർ
- 1980 – അമ്പലവിളക്ക് as Radhakrishnan
- 1980 – തീനാളങ്ങൾ - കുഞ്ഞപ്പൻ
- 1980 – യൌവ്വനം ദാഹം
- 1980 – സരസ്വതീയാമം
- 1980 – ശക്തി - കളളുഷാപ്പിലെ മനുഷ്യൻ
- 1979 – വേനലിൽ ഒരു മഴ - കടക്കാരൻ
- 1979 – പുതിയ വെളിച്ചം - കേശവൻ നായർ
- 1979 – പമ്പരം
- 1979 – പിച്ചാത്തിക്കുട്ടപ്പൻ
- 1979 – സിംഹാസനം
- 1979 – അവളുടെ പ്രതികാരം
- 1979 – രാജവിധി
- 1979 – ആയിരം വസന്തങ്ങൾ
- 1979 – ഇനിയെത്ര സന്ധ്യകൾ
- 1979 – ശുദ്ധികലശം - സുബ്രഹ്മണ്യ അയ്യർ
- 1979 – മാമാങ്കം - സാമൂതിരിയുടെ പടയാളി
- 1979 – പ്രഭാത സന്ധ്യ
- 1979 – ഭാര്യയെ ആവശ്യമുണ്ട്
- 1979 – കാലം കാത്തു നിന്നില്ല
- 1979 – പഞ്ചരത്നം
- 1979 – സായൂജ്യം - കാദർകുട്ടി
- 1979 – ജീവിതം ഒരു ഗാനം - കുട്ടൻ പിള്ള
- 1978 – പുത്തരിയങ്കം
- 1978 – ആനയും അമ്പാരിയും
- 1978 – പത്മതീർത്ഥം
- 1978 – റൌഡി രാമു - മണി സ്വാമി
- 1978 – അസ്തമയം
- 1978 – ഇതാ ഒരു മനുഷ്യൻ - കുട്ടൻ പിള്ള
- 1978 – പ്രാർത്ഥന
- 1978 – ടൈഗർ സലിം
- 1978 – അടിക്ക് അടി
- 1978 – ബ്ലാക്ക് ബെൽറ്റ്
- 1978 – കരിമ്പുലി
- 1978 – പ്രിയദർശിനി
- 1978 – മനോരഥം
- 1978 – സ്നേഹിക്കാൻ സമയമില്ല
- 1978 – വിശ്വരൂപം
- 1978 – പോക്കറ്റടിക്കാരി
- 1978 – പത്മതീർത്ഥം as Prabhakaran
- 1978 – കരിമ്പുലി
- 1978 – പാവാടക്കാരി
- 1978 – ആനയും അമ്പാരിയും
- 1978 – തച്ചോളി അമ്പു
- 1977 – സംഗമം
- 1977 – സുജാത - തിരുമേനി
- 1977 – ശാന്ത ഒരു ദേവത
- 1977 – പട്ടാളം ജാനകി
- 1977 – ഓർമ്മകൾ മരിക്കുമോ as Vaidyar
- 1977 – ഇവനെൻറെ പ്രിയപുത്രൻ
- 1977 – അവൾ ഒരു ദേവാലയം
- 1976 – നീലസാരി
- 1976 – അമ്മിണി അമ്മാവൻ as Swami
- 1962 – വേലുത്തമ്പി ദളവ
അവലംബം
[തിരുത്തുക]- ↑ നടൻ പൂജപ്പുര രവി അന്തരിച്ചു.
- ↑ പൂജപ്പുരയുടെ വലിയ ആൾവിലാസം രവി ഇനി ഓർമ
- ↑ അങ്ങനെ രവീന്ദ്രൻ നായർ പൂജപ്പുര രവിയായി
- ↑ വീഥി.കോം-ൽ നിന്നും. 10.03.2018-ൽ ശേഖരിച്ചത്
- ↑ ടി.ജി., ബൈജുനാഥ്. "സൂപ്പർ സ്റ്റാറുകൾ ഇല്ലെങ്കിലും സൂപ്പറാണ് ഗപ്പി". ദ്. ദീപിക.കോം.
- ↑ രവി വിരട്ടി, നസീർ അഭിനന്ദിച്ചു : ഹരിഹരൻ
- ↑ എൻ്റെ മകൻ സിനിമയിൽ അഭിനയിക്കാൻ പോകുന്നുവെന്ന് രവിയോട് പറഞ്ഞ മോഹൻലാലിൻ്റെ പിതാവ്
- ↑ നടൻ പൂജപ്പുര രവി അന്തരിച്ചു
- ↑ ചിരിയുടെ കുറി തൊട്ട രവി മാഞ്ഞുപോയി
- ↑ പേരിനൊപ്പം നാടിനെ ചേർത്ത്പിടിച്ച നടൻ
- ↑ പൂജപ്പുരയെന്ന ആൾവിലാസം ഇനിയില്ല, പ്രിയനടന് വിടചൊല്ലി നാട്