പഞ്ചപാണ്ഡവർ
പഞ്ചപാണ്ഡവർ | |
---|---|
സംവിധാനം | A. Nadarajan |
നിർമ്മാണം | A. Nadarajan Gopi |
അഭിനേതാക്കൾ |
|
സംഗീതം | M. S. Viswanathan[1] |
ഗാനരചന | Sreekumaran Thampi |
റിലീസിങ് തീയതി | Unreleased ![]() |
രാജ്യം | India |
ഭാഷ | Malayalam |
പഞ്ചപാണ്ഡവർ 1980 ൽ നിർമ്മിക്കപ്പെട്ട നടരാജൻ സംവിധാനം ചെയ്ത ഒരു പുറത്തിങ്ങാത്ത മലയാള ചിത്രമാണ്. മലയാള സിനിമയിലെ ആക്ഷൻ ഹീറോയായിരുന്ന ജയൻ അഭിനയിച്ചു പൂർത്തിയാക്കിയതും റിലീസ് ചെയ്യാത്തതുമായ ബ്ലാക്ക് & വൈറ്റ് ചിത്രമാണിത്.
കഥയുടെ ചുരുക്കം[തിരുത്തുക]
പഞ്ചാപണ്ഡവർ അഞ്ചു സുഹൃത്തുക്കളുടെ കഥയാണ്. ജയൻ, രാഘവൻ, പൂജപ്പുര രവി, ചാക്യാർ രാജൻ, ബാലാജി എന്നിവർ അവതരിപ്പിച്ച കഥാപാത്രങ്ങൾ ജോലി തേടി മുംബെയിൽ എത്തുന്നു. സുന്ദരിയായ ഒരു നഴ്സ് അവിടെ അവർക്കു സഹായം ചെയ്യുന്നു. പിന്നീട് എല്ലാവരും മനസ്സിലാക്കുന്നു ഓരോരുത്തരും നഴ്സിനെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു. സൌമിനിയാണ് നായികയെ അവതരിപ്പിച്ചത്.
അഭിനയിച്ചവർ[തിരുത്തുക]
- ജയൻ
- രാഘവൻ
- പൂജപ്പുര രവി
- അബു സലിം
- ടി.പി. മാധവൻ
- സൌമിനി
- ബാലാജി
- ചാക്യാർ രാജൻ
അല്‌പവിഷയം[തിരുത്തുക]
പഞ്ചപാണ്ഡവർ 38 വർഷങ്ങൾക്കു ശേഷവും ലാബിലെ പെട്ടിയിൽ വിശ്രമിക്കുന്നു. സിനിമയുടെ നെഗറ്റീവ് ചെന്നൈയിലെ പ്രസാദ് കളർ ലാബിലാണ് സൂക്ഷിച്ചിരിക്കുന്നത്. സിനിമയുടെ നിർമ്മാതാക്കളായ നടരാജ് അസോസിയേറ്റസും വിതരണക്കാരായ സഫയർ ഫിലിംസും തമ്മിലുള്ള തർക്കങ്ങളും കോടതി നടപടികളും അതോടൊപ്പം അക്കാലത്ത് കളർ ചിത്രങ്ങളുടെ തള്ളിക്കയറ്റവും സിനിമയുടെ റിലീസിനെ പ്രതികൂലമായി ബാധിച്ചു. പ്രശസ്തായ പല വ്യക്തികളും പിന്നീട് സിനിമയുടെ റിലീസിനായി പരിശ്രമിച്ചിരുന്നുവെങ്കിലും അജ്ഞാതമായ കാരണങ്ങളാൽ ഇപ്പോഴും ചിത്രം വെളിച്ചം കാണാതെ പെട്ടിയിലുറങ്ങുന്നു. ഒരു ദിവസം ചിത്രം വെളിച്ചം കാണുമെന്നു തന്നെയാണ് കേരളത്തിലെ ജയൻഫാൻസ് ഇപ്പോഴും വിശ്വസിക്കുന്നത്. അന്നത്തെക്കാലത്ത് മുംബൈയിൽ ചിത്രീകരിച്ച ചിത്രത്തിലെ അതുല്യമായ സ്റ്റണ്ട് സീനുകളെക്കുറിച്ച് (ജയനെ പ്രശസ്ത്നാക്കിയത് ഇത്തരം ഡ്യൂപ്പില്ലാതെയുള്ള സ്റ്റണ്ട് സീനുകളായിരുന്നു) വാർത്തകളുണ്ടായിരുന്നു.
അവലംബം[തിരുത്തുക]
- ↑ "Panchapandavar". musicalaya. ശേഖരിച്ചത് 31 ഡിസംബർ 2013. Cite has empty unknown parameter:
|1=
(help)