ഞങ്ങളുടെ കൊച്ചു ഡോക്ടർ
ഞങ്ങളുടെ കൊച്ചു ഡോക്ടർ | |
---|---|
![]() | |
സംവിധാനം | ബാലചന്ദ്രമേനോൻ |
നിർമ്മാണം | ടി.വി രാജൻ |
രചന | ബാലചന്ദ്രമേനോൻ |
തിരക്കഥ | ബാലചന്ദ്രമേനോൻ |
സംഭാഷണം | ബാലചന്ദ്രമേനോൻ |
അഭിനേതാക്കൾ | ശ്രീവിദ്യ തിലകൻ ബാലചന്ദ്ര മേനോൻ രേവതി |
സംഗീതം | ദർശൻ രാമൻ |
ഗാനരചന | എസ്. രമേശൻ നായർ |
ഛായാഗ്രഹണം | സരോജ് പാഡി |
ചിത്രസംയോജനം | ബാലചന്ദ്രമേനോൻ |
സ്റ്റുഡിയോ | അജിത സിനി |
റിലീസിങ് തീയതി |
|
രാജ്യം | ഭാരതം |
ഭാഷ | മലയാളം |
ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത 1989 ലെ ഇന്ത്യൻ മലയാളം ചിത്രമാണ് ഞങ്ങളുടെ കൊച്ചു ഡോക്ടർ [1]. ശ്രീവിദ്യ, തിലകൻ, ബാലചന്ദ്ര മേനോൻ, രേവതി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.[2] ചിത്രത്തിന് സംഗീത സ്കോർ ദർസൻ രാമനാണ്. [3]
കഥാംശം[തിരുത്തുക]
അമ്മാമ ജോമോൻ എന്നുവിളീക്കുന്ന ഡോ ജയിംസ് വർഗീസ്(ബാലചന്ദ്രമേനോൻ) ലണ്ടനിൽ നിന്നും ഉപരിപഠനം കഴിഞ്ഞ് നാട്ടിലെത്തുന്നു. അമ്മാമ(സുകുമാരി) അവനായി ഒരു ആശുപത്രിതന്നെ പണിതിരിക്കുകയാണ്. പക്ഷേ അതായിരുന്നില്ല ജോമോന്റെ താത്പര്യം അതിനിടയിൽ അവന്റെ സുഹൃത്ത് ഹമീദിന്റെ(നെടുമുടി വേണു) പെങ്ങൾ കാൻസർ ബാധിച്ച് മരിക്കുകകൂടിചെയ്തതോടെ ജോമോൻ നാടുവിടുന്നു. ആശുപത്രി ഒരു ബിസിനസ്സായ മുതലാളിയുടെ(തിലകൻ) ആശുപത്രിയിൽ ആരംഭിക്കുന്നു. അവിടെ കസ്തൂർബ വനിതാസംഘത്തിന്റെ ലീഡർ മിനിയെ(രേവതി) പരിചയപ്പെടുന്നു. ഇഷ്ടപ്പെടുന്നു. ക്രമേണ അവിടെ തിരക്കുള്ള ഡോക്റ്റർ ആകുന്നു. അസഹിഷ്ണുക്കളായ ഡോ ദേവനും(സുകുമാരൻ) സംഖത്തിന്റെയും ചതിയിൽ അയാൾ മരിക്കുന്നു.
താരനിര[4][തിരുത്തുക]
ക്ര.നം. | താരം | വേഷം |
---|---|---|
1 | ബാലചന്ദ്രമേനോൻ | ഡോ. ജയിംസ് വർഗീസ് (ജോമോൻ) |
2 | തിലകൻ | മുതലാളീ |
3 | രേവതി | മിനി |
4 | നെടുമുടി വേണു | ഹമീദ് |
5 | ശ്രീവിദ്യ | തങ്കം |
6 | സുകുമാരി | കളപ്പുരക്കൽ ത്രേസ്യാക്കുട്ടി/അമ്മാമ |
7 | പാർവ്വതി | ഐഷാബി |
8 | സുകുമാരൻ | ഡോ. ദേവൻ |
9 | എം ജി സോമൻ | അച്ചൻ |
10 | ലിസി പ്രിയദർശൻ | ആലിസ് |
11 | അടൂർ പങ്കജം | നഴ്സ് |
12 | ഒടുവിൽ ഉണ്ണിക്കൃഷ്ണൻ | മിനിയുടെ അച്ഛൻ |
13 | കെ പി എ സി സണ്ണി | ദേവന്റെ അമ്മാവൻ |
14 | മാമുക്കോയ | അറ്റന്റർ ബഷീർ |
15 | പൂജപ്പുര രവി | കുറുപ്പ് |
16 | ബൈജു | ഗോപി |
17 | ശിവജി | ജഗന്നാഥൻ |
18 | മാസ്റ്റർ അർഫാൻ | ജോമോന്റെ മകൻ |
19 | സന്തോഷ് കെ നായർ | രാജീവൻ |
പാട്ടരങ്ങ്[5][തിരുത്തുക]
- വരികൾ:എസ്. രമേശൻ നായർ
- ഈണം: ദർശൻ രാമൻ
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | കാറ്റിനും താളം | ശ്രീവിദ്യ, ബാലചന്ദ്രമേനോൻ | |
2 | മേഘങ്ങൾ തേൻ കുടങ്ങൾ | കെ.ജെ. യേശുദാസ്, ആലീസ് | |
3 | മേഘങ്ങൾ | എസ്. ജാനകി, ആലീസ് | |
4 | ഉത്രാടക്കാറ്റിന്റെ | എം.ജി. രാധാകൃഷ്ണൻ | |
4 | വാർത്തിങ്കൾ പാൽക്കുടമേന്തും | കെ.എസ്. ചിത്ര | ഹിന്ദോളം |
പരാമർശങ്ങൾ[തിരുത്തുക]
- ↑ "ഞങ്ങളുടെ കൊച്ചു ഡോക്ടർ (1989)". malayalachalachithram.com. ശേഖരിച്ചത് 2014-09-29.
- ↑ "ഞങ്ങളുടെ കൊച്ചു ഡോക്ടർ (1989)". nthwall.com. മൂലതാളിൽ നിന്നും 6 October 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-09-29.
- ↑ "ഞങ്ങളുടെ കൊച്ചു ഡോക്ടർ (1989)". malayalasangeetham.info. ശേഖരിച്ചത് 2014-09-29.
- ↑ "ഞങ്ങളുടെ കൊച്ചു ഡോക്ടർ (1989)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. ശേഖരിച്ചത് 2020-01-23.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "ഞങ്ങളുടെ കൊച്ചു ഡോക്ടർ". മലയാളസംഗീതം ഇൻഫൊ. ശേഖരിച്ചത് 2020-01-23.
പുറംകണ്ണികൾ[തിരുത്തുക]
- ഇന്ത്യൻ ചലച്ചിത്രങ്ങൾ
- 1989-ൽ പുറത്തിറങ്ങിയ ചലച്ചിത്രങ്ങൾ
- 1980-കളിൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- ബാലചന്ദ്രമേനോൻ അഭിനയിച്ച ചലച്ചിത്രങ്ങൾ
- ബാലചന്ദ്രമേനോൻ തിരക്കഥ എഴുതിയ ചലച്ചിത്രങ്ങൾ
- എസ്. രമേശൻ നായർ ഗാനങ്ങളെഴുതിയ ചലച്ചിത്രങ്ങൾ
- സരോജ് പാഡി കാമറ ചലിപ്പിച്ച ചലച്ചിത്രങ്ങൾ
- സുകുമാരി അഭിനയിച്ച ചലച്ചിത്രങ്ങൾ
- സുകുമാരൻ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- എം.ജി. സോമൻ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- ശ്രീവിദ്യ അഭിനയിച്ച മലയാള ചിത്രങ്ങൾ