ഉള്ളടക്കത്തിലേക്ക് പോവുക

കെ.പി. കൊട്ടാരക്കര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കെ.പി. കൊട്ടാരക്കര
കെ.പി. കൊട്ടാരക്കര
ജനനം1926
മരണം2006 നവംബർ 19
തൊഴിൽചലച്ചിത്രപ്രവർത്തകൻ

കഥ, തിരക്കഥ, സംഭാഷണം, നിർമ്മാണം,ചിത്രസംയോജനം എന്നീ മേഖലകളിലെല്ലാം പ്രവർത്തിച്ച വ്യക്തിയായിരുന്നു കെ.പി. കൊട്ടാരക്കര (1926 - നവംബർ 19, 2006). കൊല്ലം കൊട്ടാരക്കര സ്വദേശിയായിരുന്ന ഇദ്ദേഹത്തിന്റെ യഥാർത്ഥ പേര് കുട്ടൻ പിള്ള എന്നായിരുന്നു. രാമൻ പിള്ളയുടെയും പാർവ്വതി അമ്മയുടെയും പുത്രനായി മലയാളി കുടുംബത്തിൽ 1926-ൽ ജനിച്ചു. സിനിമ നിർമാതാവായ രവി കൊട്ടാരക്കര, ഗണേശ് കൊട്ടാരക്കര എന്നിവർ മക്കളാണ്.[1] എസ്.എസ്.എൽ.സി. പാസ്സായ ശേഷം പ്രൊഫഷണൽ നാടക വേദിയിൽ പ്രവേശിച്ചു. പലനാടകങ്ങളും ഇദ്ദേഹം എഴുതി അവതരിപ്പിച്ചിട്ടുണ്ട്. 1950-ൽ നീലയുടെ പ്രഥമചിത്രമായ ആത്മസഖിക്കു വേണ്ടി കഥയും സംഭാഷണവും എഴുതി ചലച്ചിത്രരംഗത്തു പ്രവേശിച്ചു. തുടർന്നു ആറു ചിത്രങ്ങൾക്ക് കഥയു സംഭാഷണവും എഴുതുകയും അവയിൽ മിക്കതിലും അഭിനയിക്കുകയും ചെയ്തു. പാശമലർ എന്ന ചിത്രത്തിന്റെ കഥാകൃത്ത് എന്ന നിലയിലാണ് ഇദ്ദേഹം പ്രസിദ്ധിയിലേക്കുയർന്നത്.[2]

ഒരു നിർമാതാവ് എന്നനിലയിൽ തമിഴ് ചലച്ചിത്ര രംഗത്തേക്കു വന്ന ഇദ്ദേഹം പരിശ് എന്നചിത്രം നിർമിച്ച ശേഷം മലയാളത്തിലേക്കു കടന്നു. കെ.പി. കൊട്ടാരക്കരയുടെ ആദ്യ മലയാളചിത്രം ജീവിതയാത്ര ആണ്. തുടർന്ന് 28 ചിത്രങ്ങൾ കൂടി നിർമ്മിക്കുകയും ചെയ്തു. ഇദ്ദേഹത്തിന്റെ എല്ലാ ചിത്രങ്ങളുടെയു കഥയും സംഭാഷണവും അദ്ദേഹംതന്നെ എഴുതിയതാണ്. ഇദ്ദേഹത്തിന്റെ പലകഥകളും മറ്റുഭാഷകളിൽ ചിത്രങ്ങളാക്കിയിട്ടുണ്ട്. 2006 നവംബർ 19-ന് അദ്ദേഹം അന്തരിച്ചു.[3]

നിർമിച്ച ചിത്രങ്ങൾ

[തിരുത്തുക]
ക്രമനമ്പർചിത്രംവർഷംസംവിധായകൻ
1ജീവിതയാത്ര1965ശശികുമാർ
2പെണ്മക്കൾ1966ശശികുമാർ
3കാണാത്ത വേഷങ്ങൾ1967എം. കൃഷ്ണൻ നായർ
4വിദ്യാർത്ഥി1968ശശികുമാർ
5ലവ് ഇൻ കേരള1968ശശികുമാർ
6രഹസ്യം1969ശശികുമാർ
7റസ്റ്റ്‌ഹൗസ്1969ശശികുമാർ
8രക്തപുഷ്പം1970ശശികുമാർ
9ലങ്കാദഹനം1971ശശികുമാർ
10സംഭവാമി യുഗേ യുഗേ1972എ.ബി. രാജ്
11അജ്ഞാതവാസം1973എ.ബി. രാജ്
12പച്ചനോട്ടുകൾ1973എ.ബി. രാജ്
13ഹണിമൂൺ1974എ.ബി. രാജ്
14ഓമനക്കുഞ്ഞ്1975എ.ബി. രാജ്
15അമ്മ1976എം. കൃഷ്ണൻ നായർ
16ശാന്ത ഒരു ദേവത1977എം. കൃഷ്ണൻ നായർ
17മധുരസ്വപ്നം1977എം. കൃഷ്ണൻ നായർ
18അവർകണ്ട ലോകം1978എം. കൃഷ്ണൻ നായർ
19അഗ്നിപർവ്വതം1979പി. ചന്ദ്രകുമാർ
20യുദ്ധം1983ശശികുമാർ
21ഈ ശബ്ദം ഇന്നത്തെ ശബ്ദം1985പി.ജി. വിശ്വംഭരൻ
22അവൾ കാത്തിരുന്നു അവനും1986പി.ജി. വിശ്വംഭരൻ
23ആദ്യത്തെ കണ്മണി1995രാജസേനൻ
24മഴത്തുള്ളിക്കിലുക്കം2002അക്ബർ ജോസ്

അവലംബം

[തിരുത്തുക]
  1. ↑ Staff (2006-11-20). "ചലച്ചിത്ര നിർമ്മാതാവ് കെ.പി കൊട്ടാരക്കര അന്തരിച്ചു". Retrieved 2025-07-27.
  2. ↑ മലയാള സംഗീതം മൂവി ഡാറ്റാബേസിൽ നിന്ന് Archived 2013-05-16 at the Wayback Machine കെ.പി. കൊട്ടാരക്കര
  3. ↑ "കെ.പി. കൊട്ടാരക്കരയുടെ വിയോഗം". ദി ഹിന്ദു. 2006 നവംബർ 21. Archived from the original on 2008-10-04. Retrieved 2013 ഏപ്രിൽ 25. {{cite news}}: Check date values in: |accessdate= and |date= (help)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് കെ.പി. കൊട്ടാരക്കര

"https://ml.wikipedia.org/w/index.php?title=കെ.പി._കൊട്ടാരക്കര&oldid=4578895" എന്ന താളിൽനിന്ന് ശേഖരിച്ചത്