മഴത്തുള്ളിക്കിലുക്കം
ദൃശ്യരൂപം
മഴത്തുള്ളിക്കിലുക്കം | |
---|---|
സംവിധാനം | അൿബർ ജോസ് |
നിർമ്മാണം | ശാരദ |
കഥ | ഷൈലേഷ് ദിവാകരൻ |
തിരക്കഥ | ജെ. പള്ളാശ്ശേരി |
അഭിനേതാക്കൾ | ദിലീപ് നവ്യ നായർ ശാരദ ഭാരതി |
സംഗീതം |
|
ഗാനരചന | എസ്. രമേശൻ നായർ |
ഛായാഗ്രഹണം | പി. സുകുമാർ |
ചിത്രസംയോജനം | രഞ്ജൻ എബ്രഹാം |
സ്റ്റുഡിയോ | ശാരദ പ്രൊഡക്ഷൻ |
വിതരണം | സർഗ്ഗം സ്പീഡ് റിലീസ് |
റിലീസിങ് തീയതി | 2002 മാർച്ച് 13 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 136 മിനിറ്റ് |
അൿബർ ജോസിന്റെ സംവിധാനത്തിൽ ദിലീപ്, നവ്യ നായർ, ശാരദ, ഭാരതി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2002-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് മഴത്തുള്ളിക്കിലുക്കം. ശാരദ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശാരദ നിർമ്മിച്ച ഈ ചിത്രം സർഗ്ഗം സ്പീഡ് റിലീസ് വിതരണം ചെയ്തിരിക്കുന്നു. ഷൈലേഷ് ദിവാകരൻ ആണ് ഈ ചിത്രത്തിന്റെ കഥാകാരൻ. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് ജെ. പള്ളാശ്ശേരി ആണ്.
അഭിനേതാക്കൾ
[തിരുത്തുക]- ദിലീപ് – സോളമൻ
- നവ്യ നായർ – സോഫി
- ശാരദ – അന്ന ജോൺ
- ഭാരതി – ആലീസ് ജോൺ
- സുകുമാരി – കിക്കിലി ചേട്ടത്തി
- സുവർണ്ണ മാത്യു – ട്രീസ
- നെടുമുടി വേണു – പാലയ്ക്കൽ അച്ചൻ
- കൊച്ചിൻ ഹനീഫ – മാത്തുക്കുട്ടി
- സലീം കുമാർ – മായാണ്ടി
- ബോബൻ ആലുംമൂടൻ – സാബു
- ജോസ് പല്ലിശ്ശേരി – അയമുട്ടിക്ക
- മച്ചാൻ വർഗീസ് – കുരിയാക്കോസ്
- നാരായണൻ നായർ – ഫാദർ ഇഗ്നേഷ്യസ്
- നാരായണൻ കുട്ടി – രമേശൻ
സംഗീതം
[തിരുത്തുക]എസ്. രമേശൻ നായർ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് സുരേഷ് പീറ്റേഴ്സ് ആണ്. പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് ഔസേപ്പച്ചൻ. ഗാനങ്ങൾ സൂപ്പർ സ്റ്റാർ ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.
- ഗാനങ്ങൾ
- കിനാവിന്റെ – വിശ്വനാഥ്
- തേരിറങ്ങും മുകിലേ – പി. ജയചന്ദ്രൻ
- വേളിപ്പെണ്ണിന് താലിയ്ക്ക് – ശ്രീനിവാസ്, സുജാത മോഹൻ
- പുതു വെട്ടം തേടി വന്നു – എം.ജി. ശ്രീകുമാർ, കോറസ്
- രാവിന്റെ ദേവഹൃദയത്തിൽ – കെ.ജെ. യേശുദാസ്
- സ്വർഗ്ഗം നമ്മുടെ – വിധു പ്രതാപ്
- രാവിന്റെ ദേവഹൃദയത്തിൻ – ചിത്ര ശ്രീറാം
അണിയറ പ്രവർത്തകർ
[തിരുത്തുക]അണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
---|---|
ഛായാഗ്രഹണം | പി. സുകുമാർ |
ചിത്രസംയോജനം | രഞ്ജൻ എബ്രഹാം |
കല | സുരേഷ് കൊല്ലം |
ചമയം | സലീം കടയ്ക്കൽ, ശങ്കർ |
വസ്ത്രാലങ്കാരം | വജ്രമണി |
നൃത്തം | കുമാർ ശാന്തി, കല |
സംഘട്ടനം | മാഫിയ ശശി |
നിശ്ചല ഛായാഗ്രഹണം | സുനിൽ ഗുരുവായൂർ |
എഫക്റ്റ്സ് | മുരുകേഷ് |
നിർമ്മാണ നിർവ്വഹണം | ജെയ്സൻ ഇളംകുളം |
ലെയ്‌സൻ | പൊടിമോൻ കൊട്ടാരക്കര |
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- മഴത്തുള്ളിക്കിലുക്കം ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- മഴത്തുള്ളിക്കിലുക്കം – മലയാളസംഗീതം.ഇൻഫോ
- http://popcorn.oneindia.in/title/2910/mazhathullikkilukkam.html Archived 2013-02-17 at Archive.is