ആദ്യത്തെ കണ്മണി
ദൃശ്യരൂപം
ആദ്യത്തെ കൺമണി | |
---|---|
സംവിധാനം | രാജസേനൻ |
നിർമ്മാണം | ശാരദ |
കഥ | ശ്രീദേവി |
തിരക്കഥ | റാഫി മെക്കാർട്ടിൻ |
അഭിനേതാക്കൾ | ജയറാം ബിജു മേനോൻ ജഗതി ശ്രീകുമാർ കെ.പി.എ.സി. ലളിത സുധാറാണി ചിപ്പി |
സംഗീതം | എസ്.പി. വെങ്കിടേഷ് |
ഗാനരചന | എസ്. രമേശൻ നായർ ഐ.എസ്. കുണ്ടൂർ |
ഛായാഗ്രഹണം | വേണു ഗോപാൽ |
ചിത്രസംയോജനം | ജി. മുരളി |
സ്റ്റുഡിയോ | ഗണേഷ് പിക്ചേഴ്സ് |
വിതരണം | സ്റ്റാർപ്ലസ് റിലീസ് |
റിലീസിങ് തീയതി | 1995 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
രാജസേനന്റെ സംവിധാനത്തിൽ ജയറാം, ബിജു മേനോൻ, ജഗതി ശ്രീകുമാർ, കെ.പി.എ.സി. ലളിത, സുധാറാണി, ചിപ്പി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1995-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ആദ്യത്തെ കൺമണി. ഗണേഷ് പിൿചേഴ്സിന്റെ ബാനറിൽ ശാരദ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് സ്റ്റാർപ്ലസ് റിലീസ് ആണ്. ഈ ചിത്രത്തിന്റെ കഥ ശ്രീദേവിയുടേതാണ്[അവലംബം ആവശ്യമാണ്]. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് റാഫി മെക്കാർട്ടിൻ ആണ്.
അഭിനേതാക്കൾ
[തിരുത്തുക]- ജയറാം – ബാലചന്ദ്രൻ ഉണ്ണിത്താൻ
- ബിജു മേനോൻ – പപ്പൻ/പത്മരാജൻ
- ജനാർദ്ദനൻ – ഉണ്ണിത്താൻ
- ജഗതി ശ്രീകുമാർ – ശ്രീധരൻ ഉണ്ണിത്താൻ
- മണിയൻപിള്ള രാജു – ദിനേശൻ ഉണ്ണിത്താൻ
- ഇന്ദ്രൻസ് – നാരായണൻ കുട്ടി
- ബാബു നമ്പൂതിരി – രാഘവൻ നായർ
- കെ.ടി.എസ്. പടന്ന – മുത്തച്ഛൻ
- പ്രേംകുമാർ – ഉറുമീസ്
- വി.കെ. ശ്രീരാമൻ – ദിവാകരൻ
- സത്താർ
- സുധാറാണി – അംബിക
- കെ.പി.എ.സി. ലളിത – മാളാവിക
- ചിപ്പി – ഹേമ
- കനകലത – കൗസല്യ
- പ്രിയങ്ക – ഉഷ
- രശ്മി സോമൻ
സംഗീതം
[തിരുത്തുക]എസ്. രമേശൻ നായർ, ഐ.എസ്. കുണ്ടൂർ എന്നിവർ എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് എസ്.പി. വെങ്കിടേഷ് ആണ്. ഗാനങ്ങൾ സർഗ്ഗം സ്പീഡ് ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.
- ഗാനങ്ങൾ
- മധുവിധു രാവുകളേ – കെ.ജെ. യേശുദാസ്
- ആദ്യത്തെ കണ്മണി (പുനരാലാപനം ഭാഗ്യജാതകത്തിൽ നിന്ന്) – രാജസേനൻ, സിന്ധു (ഗാനരചന: പി. ഭാസ്കരൻ, സംഗീതം : എം.എസ്. ബാബുരാജ്)
- അകലെ അകലെ നീലാകാശം (പുനരാലാപനം മിടുമിടുക്കിയിൽ നിന്ന്) – കെ.ജെ. യേശുദാസ്, എസ്. ജാനകി (ഗാനരചന: ശ്രീകുമാരൻ തമ്പി, സംഗീതം: എം.എസ്. ബാബുരാജ്)
- മനസ്സിൻ – ബിജു നാരായണൻ, കെ.എസ്. ചിത്ര
- ചക്കരമുത്തേ – പി. ജയചന്ദ്രൻ, ബിജു നാരായണൻ
അണിയറ പ്രവർത്തകർ
[തിരുത്തുക]- ഛായാഗ്രഹണം: വേണു ഗോപാൽ
- ചിത്രസംയോജനം: ജി. മുരളി
- കല: ഗംഗൻ തലവിൽ
- ചമയം: കരുമം മോഹൻ
- വസ്ത്രാലങ്കാരം: ഇന്ദ്രൻസ്
- നൃത്തം: ശോഭ ഗീതാനന്ദൻ
- സംഘട്ടനം: മാഫിയ ശശി
- പരസ്യകല: കൊളോണിയ
- പ്രോസസിങ്ങ്: പ്രസാദ് കളർ ലാബ്
- എഫക്റ്റ്സ്: മുരുകേഷ്
- വാർത്താപ്രചരണം: വാഴൂർ ജോസ്
- നിർമ്മാണ നിയന്ത്രണം: ഗിരീഷ് വൈക്കം
- റീ റെക്കോർഡിങ്ങ്: കോതണ്ഡപാണി
- ടൈറ്റിത്സ്: പി. മോഹൻ
- അസോസിയേറ്റ് കാമറാമാൻ: മധു അടൂർ
- അസോസിയേറ്റ് എഡിറ്റർ: മുത്തു
- ലെയ്സൻ: മാത്യു ജെ. നേര്യംപറമ്പിൽ
- അസിസ്റ്റന്റ് ഡയറക്ടർ: ഷാഫി
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ആദ്യത്തെ കണ്മണി ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- ആദ്യത്തെ കണ്മണി – മലയാളസംഗീതം.ഇൻഫോ