Jump to content

ആരാധന (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആരാധന (ചലച്ചിത്രം)
സംവിധാനംമധു
നിർമ്മാണംസത്യദേവി
രചനസുലോചന റാണി
തിരക്കഥജോർജ്ജ് ഓണക്കൂർ
അഭിനേതാക്കൾമധു, ശങ്കരാടി, ബഹദൂർ, ജോസ് പ്രകാശ്, ശാരദ, സുകുമാരി, വിധുബാല
സംഗീതംകെ ജെ ജോയ്
ഗാനരചനബിച്ചു തിരുമല
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
വിതരണംജോളി ഫിലിംസ്
റിലീസിങ് തീയതി1977-09-15
രാജ്യം ഇന്ത്യ
ഭാഷമലയാളം

ശാരദ & സത്യാ കമ്പൈൻസ്സിന്റെ ബാനറിൽ 1977-ൽ സത്യദേവി നിർമ്മിച്ച മലയാളചലച്ചിത്രമാണ് ആരാധന (English: Aaraadhana). മധു ആണ് ഈ ചിത്രം സംവിധാനം ചെയ്തത്[1].

കഥാസാരം

[തിരുത്തുക]

ഭാര്യ മരിച്ചു പോയതും രണ്ട് കുട്ടികളുടെ പിതാവും ആയ ആനന്ദ് എന്ന യുവ എഞ്ചിനീയർ തന്റെ അമ്മയുടെ നിബ്ബന്ധത്തിന് വഴങ്ങി വീണ്ടും വിവാഹിതനാകുന്നു. ഊമയായ ശാരദയെയായിരുന്നു അയാൾ വിവാഹം കഴിച്ചത്. പക്ഷെ, ശാരദ ഗർഭിണിയാകുമ്പോൾ ആനന്ദ് ആശങ്കയിലാകുന്നു. ജനിക്കുന്ന കുട്ടി ശാരദയെപ്പോലെ ഊമയായിരിക്കുമോ? ഈ സംശയം ബലപ്പെട്ടപ്പോൾ ആനന്ദ് ശാരദയെ അബോർഷനുവേണ്ടി നിർബ്ബന്ധിക്കുന്നു. എന്നാൽ ശാരദ അതിന് ഒട്ടും തയ്യാറല്ലായിരുന്നു. ആനന്ദിന്റെ നിർബ്ബന്ധബുദ്ധി സഹിക്കാവുന്നതിലും അപ്പുറമായപ്പോൾ ശാരദ ആനന്ദിന്റെ വീടുവിട്ടിറങ്ങുന്നു. തുടർന്നുള്ള സംഭവ വികാസങ്ങളുടെ കഥയാണ്‌ ഈ ചിത്രം.

അണിയറയിൽ

[തിരുത്തുക]

അഭിനേതാക്കൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "ആരാധന (1977)". മലയാള ചലച്ചിത്രം.കോം.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ആരാധന_(ചലച്ചിത്രം)&oldid=3100972" എന്ന താളിൽനിന്ന് ശേഖരിച്ചത്