ബാലചന്ദ്രമേനോൻ
ബാലചന്ദ്രമേനോൻ | |
---|---|
ജനനം | എസ്. ബാലചന്ദ്രമേനോൻ ജനുവരി 11, 1954 |
തൊഴിൽ | ചലച്ചിത്രനടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ്, അഭിഭാഷകൻ |
സജീവ കാലം | 1978– |
ജീവിതപങ്കാളി(കൾ) | വരദ (1982–) |
പുരസ്കാരങ്ങൾ |
|
വെബ്സൈറ്റ് | http://www.balachandramenon.com/ |
മലയാളചലച്ചിത്രരംഗത്ത് നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണ് ബാലചന്ദ്രമേനോൻ. സ്വയം രചനയും സംവിധാനവും നിർവ്വഹിച്ച് 1998-ൽ പുറത്തിറങ്ങിയ സമാന്തരങ്ങൾ എന്ന ചിത്രത്തിലെ ഇസ്മായിൽ എന്ന കഥാപാത്രത്തിന് മികച്ച നടനുള്ള ദേശീയപുരസ്കാരം അദ്ദേഹം നേടി.
ഫാസിൽ, പത്മരാജൻ എന്നീ സംവിധായകരെ പോലെ മേനോനും ഒട്ടനവധി പുതുമുഖ താരങ്ങളെ മലയാള സിനിമയിലേക്ക് കൊണ്ട് വന്നിട്ടുണ്ട്. ശോഭന - ഏപ്രിൽ 18, പാർവതി - വിവാഹിതരേ ഇതിലേ ഇതിലേ, മണിയൻപിള്ള രാജു - മണിയൻ പിള്ള അഥവ മണിയൻ പിള്ള , കാർത്തിക - മണിച്ചെപ്പ് തുറന്നപ്പോൾ , ആനി - അമ്മയാണെ സത്യം, നന്ദിനി - ഏപ്രിൽ 19 എന്നിവർ മേനോന്റെ സിനിമയിലൂടെ ചലച്ചിത്ര രംഗത്തെത്തിയവരാണ്.
സ്വകാര്യജീവിതം
[തിരുത്തുക]ശിവശങ്കരപ്പിള്ളയുടെയും ലളിതാദേവിയുടെയും മകനായി 1954 ജനുവരി 11-ന് കൊല്ലം ജില്ലയിലാണ് ബാലചന്ദ്രമേനോൻ ജനിച്ചത്.[2] കൊല്ലം ഫാത്തിമ മാതാ കോളേജിൽ നിന്ന് പ്രീ-ഡിഗ്രിക്ക് ശേഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ഭൂഗർഭശാസ്ത്രത്തിൽ ബിരുദം നേടി.[3]
ചലച്ചിത്രപ്രവർത്തനം
[തിരുത്തുക]മലയാള സിനിമയിൽ ഒറ്റയാൾ പ്രസ്ഥാന കൊണ്ടുവന്നത് മേനോനാണ്. സംവിധാനം ചെയ്തു കൊണ്ട് കഥാപാത്രമായി അഭിനയിക്കുന്ന മേനോൻ പാട്ടു പാടുകയും ചെയ്തിട്ടുണ്ട്. പാശ്ചാത്യവത്കരണത്തിനെതിരെ മലയാളത്തനിമയെ ഉയർത്തിക്കാട്ടുന്നവയാണ് മേനോൻ സിനിമകൾ. ജന്മം കൊണ്ടുതന്നെ പ്രതിഭാശാലിയായ അദ്ദേഹത്തെ ജനങ്ങൾ വളരെയധികം ഇഷ്ടപ്പെടുന്നു.
വർഷം | ചലച്ചിത്രം | Credited as | കഥാപാത്രം | കുറിപ്പുകൾ | ||||||
---|---|---|---|---|---|---|---|---|---|---|
നടൻ | സംവിധായകൻ | നിർമ്മാതാവ് | തിരക്കഥ | കഥ | സംഭാഷണം | |||||
2016 | ഊഴം | കൃഷ്ണമൂർത്തി | ||||||||
2015 | ഞാൻ സംവിധാനം ചെയ്യും | കൃഷ്ണദാസ് | ||||||||
2013 | കടൽ കടന്നുവരും മാത്തുക്കുട്ടി | ഫാദർ വട്ടത്തറ | ||||||||
2013 | കുഞ്ഞനന്തന്റെ കട | |||||||||
2013 | ബഡ്ഡി | ശങ്കരൻ നമ്പൂതിരി/ശങ്കു ഭായ് | ||||||||
2009 | നമ്മൾ തമ്മിൽ | രാമചന്ദ്രൻ നായർ | ||||||||
2009 | ഉത്തരാസ്വയംവരം | 'Yamandan' ശ്രീധരക്കുറുപ്പ് | ||||||||
2008 | കോളജ് കുമാരൻ | |||||||||
2008 | ദേ ഇങ്ങോട്ട് നോക്കിയേ | ജോജി | ||||||||
2007 | പ്രണയകാലം | ബാലഗോപാൽ | ||||||||
2006 | ക്ലാസ്മേറ്റ്സ് | അയ്യർ സാർ | ||||||||
2005 | December | പട്ടേരി | ||||||||
2005 | രാപ്പകൽ | ദേവനാരായണൻ | ||||||||
2003 | വരും വരുന്നു വന്നു | ജോണി | ||||||||
2003 | സഫലം | ബാരിസ്റ്റർ നമ്പ്യാർ | ||||||||
2002 | നമ്മൾ | സത്യനാഥൻ | ||||||||
2002 | കൃഷ്ണാ ഗോപാലകൃഷ്ണാ | ഗോപാലകൃഷ്ണൻ | Editor, Playback Singer,Composer | |||||||
2001 | ഇഷ്ടം | Anjana's Father | ||||||||
2000 | സത്യം ശിവം സുന്ദരം | കെ.എസ്.കെ നമ്പ്യാർ | ||||||||
2000 | സത്യമേവ ജയതേ | |||||||||
1998 | സമാന്തരങ്ങൾ | Ismail | Editor, Composer | |||||||
1998 | The Truth | Chief Minister Madhavan | ||||||||
1997 | ജനാധിപത്യം | |||||||||
1997 | കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് | പവി | ||||||||
1996 | ഏപ്രിൽ 19 | |||||||||
1996 | Kanden Seethaiyai | Unreleased film | ||||||||
1995 | അവിട്ടം തിരുനാൾ ആരോഗ്യശ്രീമാൻ | പ്രഭാകരൻ | ||||||||
1994 | സുഖം സുഖകരം | |||||||||
1993 | അമ്മയാണെ സത്യം | S. Nനാരായണൻ | ||||||||
1991 | നയം വ്യക്തമാക്കുന്നു | |||||||||
1990 | കുറുപ്പിന്റെ കണക്കുപുസ്തകം | വിനയചന്ദ്ര കുറുപ്പ് | Editor, Composer | |||||||
1990 | സസ്നേഹം | തോമസ് കുര്യൻ | ||||||||
1990 | നൂറ്റൊന്നുരാവുകൾ | വിഷ്ണു | ||||||||
1990 | വർത്തമാനകാലം | ജേയിംസ് കുട്ടി | ||||||||
1989 | ഞങ്ങളുടെ കൊച്ചു ഡോക്ടർ | ജേംസ് വർഗീസ് | Editor | |||||||
1989 | കണ്ടതും കേട്ടതും | പി.കെ.കൃഷ്ണൻ കുട്ടി | ||||||||
1988 | ഡേവിഡ് ഡേവിഡ് മിസ്റ്റർ ഡേവിഡ് | ഡേവിഡ് | ||||||||
1988 | ഇസബല്ല | ഉണ്ണികൃഷ്ണമേനോൻ | ||||||||
1988 | ജന്മാന്തരം | പോലീസ് ഓഫീസർ | ||||||||
1988 | കുടുംബപുരാണം | കൃഷ്ണനുണ്ണി | ||||||||
1987 | ഒരു മെയ്മാസപ്പുലരിയിൽ | |||||||||
1987 | വിളംബരം | പി.കെ.നാമ്പൂതിരി | ||||||||
1987 | അച്ചുവേട്ടന്റെ വീട് | വിപിൻ | Editor | |||||||
1986 | ഋതുഭേദം | രാജൻ | ||||||||
1986 | വിവാഹിതരെ ഇതിലെ | അപ്പു | ||||||||
1986 | തായക്ക് ഒരു താലാട്ടു | Tamil film | ||||||||
1985 | മണിച്ചെപ്പു തുറന്നപ്പോൾ | |||||||||
1985 | ദൈവത്തെയോർത്ത് | അനിയങ്കുട്ടൻ | ||||||||
1985 | എന്റെ അമ്മു നിന്റെ തുളസി അവരുടെ ചക്കി | എസ്. നന്ദകുമാർ | Playback Singer, Soundtrack Performer | |||||||
1984 | ഒരു പൈങ്കിളിക്കഥ | കണ്ണൻ | ||||||||
1984 | ആരാന്റെ മുല്ല കൊച്ചുമുല്ല | പ്രഭാകരൻ | ||||||||
1984 | ഏപ്രിൽ 18 | എസ് ഐ രവികുമാർ | ||||||||
1983 | ശേഷം കാഴ്ചയിൽ | ജി കെ രാജ | ||||||||
1983 | പ്രശ്നം ഗുരുതരം | ബാലു | ||||||||
1983 | കാര്യം നിസ്സാരം | ശേഖർ | ||||||||
1982 | കിലുകിലുക്കം | മഹേന്ദ്രൻ | ||||||||
1982 | കേൾക്കാത്ത ശബ്ദം | ലംബോദരൻ നായർ | ||||||||
1982 | ഇത്തിരി നേരം ഒത്തിരി കാര്യം | ജിജോ | ||||||||
1982 | ചിരിയോചിരി | ഉണ്ണി | ||||||||
1981 | തേനും വയമ്പും | ബാബു മാത്യു | ||||||||
1981 | താരാട്ട് | |||||||||
1981 | പ്രേമഗീതങ്ങൾ | |||||||||
1981 | മണിയൻ പിള്ള അഥവാ മണിയൻ പിള്ള | ഗോപിനാഥൻ | ||||||||
1980 | വൈകി വന്ന വസന്തം | |||||||||
1980 | കലിക | |||||||||
1980 | ഇഷ്ടമാണ് പക്ഷെ | |||||||||
1980 | അണിയാത്ത വളകൾ | |||||||||
1979 | രാധ എന്ന പെൺകുട്ടി | |||||||||
1978 | ഉത്രാട രാത്രി | Unreleased |
ലിംക ബുക്ക് ഓഫ് റെക്കോർഡ്സ്
[തിരുത്തുക]ലോകത്ത് ഏറ്റവും കൂടുതൽ ചലച്ചിത്രങ്ങൾ സ്വന്തമായി തിരക്കഥ എഴുതി സംവിധാനം ചെയ്ത് അഭിനയിച്ച വ്യക്തി എന്ന നിലയിൽ ((29 ചലച്ചിത്രങ്ങൾ) 2018-ൽ ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ സ്ഥാനം ലഭിച്ചു.[4][5]
അവലംബം
[തിരുത്തുക]- ↑ "Balachandra Menon celebrates 70th birthday; Assures new movie for fans". Retrieved 2024-11-26.
- ↑ "Balachandra Menon celebrates 70th birthday; Assures new movie for fans". Retrieved 2024-11-26.
- ↑ "Balachandra Menon – My Education". Archived from the original on 2012-10-26. Retrieved October 6, 2012.
- ↑ "ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി ബാലചന്ദ്ര മേനോൻ". മീഡിയ വൺ. 2018-05-24. Retrieved 14 August 2018.
- ↑ "ഒടുവിൽ ലിംക റെക്കോഡ്‌സും ബാലചന്ദ്രമേനോനെ അംഗീകരിച്ചു". മാതൃഭൂമി ദിനപത്രം. 2018-01-07. Retrieved 14 August 2018.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]
- Pages using the JsonConfig extension
- Pages using infobox person with unknown empty parameters
- മികച്ച നടനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചവർ
- 1954-ൽ ജനിച്ചവർ
- ജീവിച്ചിരിക്കുന്നവർ
- ജനുവരി 11-ന് ജനിച്ചവർ
- മലയാളചലച്ചിത്രനടന്മാർ
- മലയാളചലച്ചിത്രസംവിധായകർ
- ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ സ്ഥാനം ലഭിച്ച മലയാളികൾ
- മേനോന്മാർ
- അപൂർണ്ണ ജീവചരിത്രങ്ങൾ