Jump to content

ആരാന്റെ മുല്ല കൊച്ചുമുല്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആരാന്റെ മുല്ല കൊച്ചു മുല്ല
സംവിധാനംബാലചന്ദ്രമേനോൻ
നിർമ്മാണംഗജരാജ ഫിലിംസ്
രചനബാലചന്ദ്രമേനോൻ
അഭിനേതാക്കൾബാലചന്ദ്രമേനോൻ
ശങ്കർ
രോഹിണി
ശ്രീവിദ്യ
ലക്ഷ്മി (നടി)
സംഗീതംആലപ്പി രംഗനാഥ്
പശ്ചാത്തലസംഗീതംജോൺസൺ
ഛായാഗ്രഹണംജയാനൻ വിൻസെന്റ്
ചിത്രസംയോജനംകെ.പി. ഹരിഹരപുത്രൻ
വിതരണംസെൻട്രൽ പിക്ചേർസ്
റിലീസിങ് തീയതി
  • 9 ഒക്ടോബർ 1984 (1984-10-09)
രാജ്യംIndia
ഭാഷMalayalam
സമയദൈർഘ്യം125 minutes

ഗജരാജ ഫിലിംസിന്റെ ബാനറിൽ ബാലചന്ദ്രമേനോൻ 1984ൽ കഥ,തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ ചെയ്ത് പ്രുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ്ആരാന്റെ മുല്ല കൊച്ചുമുല്ല. ബാലചന്ദ്രമേനോൻ,ശങ്കർ,r>രോഹിണി ,ശ്രീവിദ്യ,ലക്ഷ്മി തുടങ്ങിയവർ പ്രധാന വേഷം കൈകാര്യം ചെയ്ത ഈ ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ജോൺസൺ സംഗീതം ആലപ്പി രംഗനാഥ് എന്നിവർ നിർവ്വഹിച്ചു. [1][2][3] ഈ സിനിമയിൽ നാത്തൂന്മാരായി ശ്രീവിദ്യയും ലക്ഷ്മിയും അവതരിപ്പിച്ച റോളുകൾ പ്രത്യേക പരാമർശം അർഹിക്കുന്നു.

കഥാതന്തു

[തിരുത്തുക]

കിങ്ങിണിക്കര ഗ്രാമത്തിൽ ബാങ്ക്മാനേജറായി പുതുതായി എത്തുന്ന ഓമനക്കുട്ടൻ (ശങ്കർ) നാട്ടുകാർക്കിടയിൽ കിടന്നു നട്ടം തിരിയുന്നു. നാത്തൂന്മാരായ മഹേശ്വരിയമ്മയും(ലക്ഷ്മി ) തങ്കമണികുഞ്ഞമ്മയും(ശ്രീവിദ്യ) തങ്ങളുടെ മകളുടെ ഭാവി വരനായി അയാളെ തീരുമാനിക്കുന്നു. ബാങ്കിൽ നിന്നും ലോൺ എടുത്ത് പലരും മറ്റ് പല ബിസിനസ്സുകളും നടത്തുന്നു. അവസാനം ഗതികെട്ട് ഒളിച്ചോടിയ ഓമനക്കുട്ടന്റെ സഹായത്തിന് അനാഥൻ (ബാലചന്ദ്രമേനോൻ) എത്തുന്നു. അയാൾ ഈ കുരുക്കുകൾ ഓരോന്നായി അഴിക്കുന്നു.

താരനിര

[തിരുത്തുക]
ക്ര.നം. താരം കഥാപാത്രം
1 ബാലചന്ദ്രമേനോൻ പ്രഭാകരൻ/അനാഥൻ
2 ശ്രീവിദ്യ തങ്കമണിക്കുഞ്ഞമ്മ
3 ലക്ഷ്മി മഹേശ്വരിയമ്മ
4 ശങ്കർ ഓമനക്കുട്ടൻ (ബാങ്ക് മാനേജർ)
5 സബിത ആനന്ദ് കവിത
6 വേണു നാഗവള്ളി എക്കൗണ്ടന്റ് ജോയ്
7 ലിസി മഞ്ജു
8 രോഹിണി രോഹിണി
9 ശങ്കരാടി പഴയ മാനേജർ
10 സുകുമാരി ഓമനക്കുട്ടന്റെ അമ്മ
11 ടി.പി. മാധവൻ ഓമനക്കുട്ടന്റെ അച്ഛൻ
12 എം.ജി. സോമൻ പ്രസിഡണ്ട്
13 തിലകൻ ഭാർഗ്ഗവൻ പിള്ള (മെമ്പർ)
14 പി.കെ. എബ്രഹാം വികാരിഅച്ചൻ
15 മണിയൻപിള്ള രാജു രാജപ്പൻ

പാട്ടരങ്ങ്

[തിരുത്തുക]

ആലപി രംഗനാഥ് ആണ് മധു ആലപ്പുഴയുടെ വരികൾ ചിട്ടപ്പെടുത്തിയത്

ക്ര.നം. പാട്ട് പാട്ടുകാർ
1 കാട്ടിൽ കൊടും കാട്ടിൽ കെ. ജെ. യേശുദാസ് ,കെ.എസ്. ചിത്ര
2 ശാലീന സൗന്ദര്യമേ കെ. ജെ. യേശുദാസ് സംഘവും
3 പൊന്താമരകൽ പൂത്തുലയും കെ. ജെ. യേശുദാസ് ,കെ.എസ്. ചിത്ര

അവലംബം

[തിരുത്തുക]
  1. "ആരാന്റെ മുല്ല കൊച്ചു മുല്ല". www.malayalachalachithram.com. Retrieved 2017-07-20.
  2. "ആരാന്റെ മുല്ല കൊച്ചു മുല്ല". malayalasangeetham.info. Archived from the original on 20th july 2017. Retrieved 2017-07-20. {{cite web}}: Check date values in: |archivedate= (help)
  3. "ആരാന്റെ മുല്ല കൊച്ചു മുല്ല". spicyonion.com. Retrieved 2017-07-20.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

പടംകാണൂക

[തിരുത്തുക]

ആരാന്റെ മുല്ല കൊച്ചുമുല്ല