ഉള്ളടക്കത്തിലേക്ക് പോവുക

കണ്ടതും കേട്ടതും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കണ്ടതും കേട്ടതും
സംവിധാനംബാലചന്ദ്രമേനോൻ
കഥബാലചന്ദ്രമേനോൻ
തിരക്കഥബാലചന്ദ്രമേനോൻ
നിർമ്മാണംഭാവന ആർട്ട്സ്
അഭിനേതാക്കൾതിലകൻ
ബാലചന്ദ്രമേനോൻ
ഉഷ
ബൈജു
ഛായാഗ്രഹണംസന്തോഷ് ശിവൻ
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
നിർമ്മാണ
കമ്പനി
ഭാവന ആർട്ട്സ്
വിതരണംസേവ് ഫിലിംസ്
റിലീസ് തീയതി
  • 15 January 1988 (1988-01-15)
രാജ്യംIndia
ഭാഷMalayalam
ബജറ്റ്15 ലക്ഷം (US$18,000)

ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത 1988 ലെ ഇന്ത്യൻ മലയാളം ചിത്രമാണ് കണ്ടതും കേട്ടതും[1]. തിലകൻ, ബാലചന്ദ്ര മേനോൻ, ഉഷ, ബൈജു എന്നിവരാണ് പ്രധാന വേഷങ്ങളിൽ. [2] 15 ലക്ഷം നിർമ്മാണ ചെലവിൽ നിർമ്മിച്ച ഈ ചിത്രം ശരാശരി ബിസിനസ്സ് നടത്തിയിട്ടും ബോക്‌സോഫീസിൽ സുരക്ഷിതമായിരുന്നു. [3]

കഥാംശം

[തിരുത്തുക]

ആത്മവിശ്വാസക്കുറവും സാത്വികമനസ്സും ഒരു സാധുവിനെ എങ്ങനെ ബാധിക്കുന്നു. സമൂഹത്തിന്റെ അവനോടുള്ള മനോഭാവം എന്ത് എന്നിവയാണ് ഈ ചിത്രം അന്വേഷിക്കുന്നത്.തൊഴിലില്ലാത്ത കൃഷ്ണൻ കുട്ടി (ബാലചന്ദ്രമേനോൻ) പ്ലാഷ് സ്റ്റുഡിയോ എന്ന സ്ഥാപനത്തിൽ 15000 രൂപകൊടുത്ത് പാർട്ട്നർ ആയിക്കൂടി. എന്നാൽ സദാനന്ദൻ മുതലാളി(മാള അരവിന്ദൻ) അവിടുത്തെ പയ്യനായ ഗണേശനോടെന്നപോലെ(ബൈജു) ഇവനെയും ഭൃത്യനോടെന്നപോലെ പെരുമാറുന്നു. സഹികെട്ട് അയാൾ അവിടുന്ന് ഒരു കാമറയും മോഷ്ടിച്ച് ക്ലിക് സ്റ്റുഡിയോ തുടങ്ങി. പക്ഷേ മുതലാളി(മാള അരവിന്ദൻ) പാരവെക്കുന്നു. ആപാര തിരിച്ചിട്ട ഗണേശനും കൃഷ്ണൻ കുട്ടിയും നാടുവിടുന്നു. മറ്റൊരു നാട്ടിലെത്തിയ അയാൾ മിന്നൽ ദിനപത്രത്തിലെ എഡിറ്റർ ആകുന്നു. കമ്പനിക്ക് ലാഭമുണ്ടായാലും മുതലാളി(തിലകൻ) അയാളെ പിഴിയുന്നു. വാടകകൊടുക്കാനില്ലാതെ വാടകക്കാരിയും(മീന) അയാളെ അലട്ടുന്നു. അവിടെ കണ്ട വേലക്കാരി മുത്തുലക്ഷ്മിയെ(ഉഷ) സ്ത്രീവാണിഭസംഘം നോട്ടമിട്ടതുമനസ്സിലാക്കി അവളെ രക്ഷിക്കാനൊരുങ്ങുന്നു. അതിനിടയിൽ ഗണേശനെ ആക്രികച്ചവടത്തിൽ പച്ചപിടിച്ചു കാണുന്നു. രണ്ട് പേരും ചേർന്ന്മുത്തുലക്ഷ്മിയെ രക്ഷിക്കുന്നു.

താരനിര[4]

[തിരുത്തുക]
ക്ര.നം.താരംവേഷം
1ബാലചന്ദ്രമേനോൻകൃഷ്ണൻകുട്ടി
2തിലകൻമിന്നൽ മുതലാളി
3വത്സല മേനോൻമാനേജർ
4ബൈജുഗണേശൻ
5ആലുമ്മൂടൻകൃഷ്ണൻകുട്ടിയുടെ അച്ഛൻ
6മാള അരവിന്ദൻസദാനന്ദൻ മുതലാളി
7ജഗദീഷ്കള്ളക്കടത്തുകാരൻ
8മീനമിസിസ് പത്മനാഭൻ
9അടൂർ പങ്കജംകൃഷ്ണൻകുട്ടിയുടെ അമ്മ
10ചന്ദ്രാജിപെണ്ണുകടത്ത്കാരൻ
11ഉഷമുത്തുലക്ഷ്മി
12കെ പി എ സി സണ്ണിഡിവൈഎസ്പി ജോർജ്ജ്
13കൊല്ലം തുളസിപ്യൂൺ നാരായണൻ
14പി സി സോമൻസൂപ്രണ്ട്
15കനകലത
16ഡി പി നായർ
17മണക്കാട് ഉഷ
18രാജമ്മ പോത്തൻ
13ബിന്ദ്യ
19പൂജപ്പുര രാധാകൃഷ്ണൻ


പരാമർശങ്ങൾ

[തിരുത്തുക]
  1. "കണ്ടതും കേട്ടതും (1988)". www.malayalachalachithram.com. Retrieved 2020-02-13.
  2. "കണ്ടതും കേട്ടതും (1988)". .malayalasangeetham.info. Archived from the original on 2015-04-01. Retrieved 2020-02-13.
  3. "കണ്ടതും കേട്ടതും (1988)". spicyonion.com. Archived from the original on 2019-11-28. Retrieved 2020-02-13.
  4. "കണ്ടതും കേട്ടതും (1988)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-02-13. {{cite web}}: Cite has empty unknown parameter: |1= (help)

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കണ്ടതും_കേട്ടതും&oldid=4577827" എന്ന താളിൽനിന്ന് ശേഖരിച്ചത്