പി.എ. ബക്കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പി.എ. ബക്കർ
പി.എ. ബക്കർ.jpg
ജനനം1940
മരണം1993
ദേശീയതഇന്ത്യൻ
തൊഴിൽചലച്ചിത്രസംവിധായകൻ

ഒരു മലയാളചലച്ചിത്രസംവിധായകനായിരുന്നു പി.എ. ബക്കർ ‍(1940-1993). സംവിധായകൻ രാമു കാര്യാട്ടിൻറ്റെ സംവിധാന സഹായിയായി ചലച്ചിത്ര മേഖലയിൽ എത്തിയ ഇദ്ദേഹത്തിന്റെ കബനീ നദി ചുവന്നപ്പോൾ, മണിമുഴക്കം, സംഘഗാനം തുടങ്ങിയവ ശ്രദ്ധേയ ചിത്രങ്ങൾ ആണ്. 1993-ൽ പി.എ.ബക്കർ നിര്യാതനായി.

ജീവിതരേഖ[തിരുത്തുക]

1940-ൽ തൃശൂരിൽ ജനിച്ചു. കുട്ടികൾ, പൂമൊട്ടുകൾ എന്നീ പ്രസിദ്ധീകരണങ്ങളിൽ പ്രവർത്തിച്ചു. പത്രപ്രവർത്തന രംഗത്തുനിന്നാണ് സിനിമയിലെത്തിയത്.[1] രാമു കാര്യാട്ടിന്റെ സം‌വിധാന സഹായിയായി പ്രവർത്തിച്ചു. പി.എൻ. മേനോൻ സംവിധാനം ചെയ്ത ഓളവും തീരവും എന്ന ചിത്രത്തിന്റെ നിർമാതാവായി. 1975-ൽ കബനീ നദി ചുവന്നപ്പോൾ എന്ന ചിത്രം സം‌വിധാനം ചെയ്തുകൊണ്ട് മലയാളചലച്ചിത്രസം‌വിധായകനായി[2]. 1976-ലെ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാർഡ് കബനീനദി ചുവന്നപ്പോൾ കരസ്ഥമാക്കി. ഏറ്റവും നല്ല സംവിധായകനുള്ള അവാർഡ് പി.എ. ബക്കറിനും ലഭിച്ചു. പിന്നീട് സം‌വിധാനം ചെയ്ത മണിമുഴക്കം (1976), ചുവന്ന വിത്തുകൾ (1976) എന്നിവയ്ക്കും സംസ്ഥാന അവാർഡ് ലഭിച്ചു. സംഘഗാനം (1979), ചാപ്പ തുടങ്ങിയ ചിത്രങ്ങൾ ബക്കറിന്റെ ജീവിതവീക്ഷണത്തിനും പ്രത്യേകശൈലിക്കും ഉദാഹരണങ്ങളാണ്. അദ്ദേഹം സംവിധാനം ചെയ്ത അവസാനചിത്രം സഖാവ് പൂർത്തിയായില്ല. പി. കൃഷ്ണപ്പിള്ളയുടെ[3] ജീവിതത്തെ ആധാരമാക്കിയുള്ളതായിരുന്നു ഈ ചിത്രം[4].

1993 നവംബർ 22-ന് അന്തരിച്ചു.[5]

ചലച്ചിത്രങ്ങൾ[6][തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://cinidiary.com/peopleinfo.php?sletter=P&pigsection=Director&picata=[പ്രവർത്തിക്കാത്ത കണ്ണി]
  2. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2011-01-17-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-02-18.
  3. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-01-31-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-01-15.
  4. "ബ്ലാക് & വൈറ്റ്". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 753. 2012 ജൂലൈ 30. ശേഖരിച്ചത് 2013 മെയ് 11. {{cite news}}: Check date values in: |accessdate= and |date= (help)
  5. "Obituary" (PDF). Deccan Herald. cscsarchive.org. 1993-11-23. ശേഖരിച്ചത് March 15, 2011.[പ്രവർത്തിക്കാത്ത കണ്ണി]
  6. "സിനിമ" (PDF). മലയാളം വാരിക. 2013 മെയ് 31. മൂലതാളിൽ (PDF) നിന്നും 2016-03-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 ഒക്ടോബർ 08. {{cite news}}: Check date values in: |accessdate= and |date= (help)

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പി.എ._ബക്കർ&oldid=3918975" എന്ന താളിൽനിന്ന് ശേഖരിച്ചത്