കൂട്ടുകാർ (മലയാളചലച്ചിത്രം)
| കൂട്ടുകാർ | |
|---|---|
| സംവിധാനം | ജെ. ശശികുമാർ |
| കഥ | ജെ. ശശികുമാർ |
| തിരക്കഥ | ജെ. ശശികുമാർ |
| നിർമ്മാണം | ഭരതൻ |
| അഭിനേതാക്കൾ | സത്യൻ പ്രേം നസീർ കൊട്ടാരക്കര തിക്കുറിശ്ശി അംബിക ഷീല |
| സംഗീതം | എം.എസ്. ബാബുരാജ് |
നിർമ്മാണ കമ്പനി | ശരവണഭവ ആന്റ് യൂണിറ്റി പിക്ചേഴ്സ് |
| വിതരണം | തിരുമേനി പിക്ചേഴ്സ് |
റിലീസ് തീയതി | 30/06/1966 |
| രാജ്യം | |
| ഭാഷ | മലയാളം |
ശരവണഭവ പിക്ചേഴ്സിനു വേണ്ടി ഭരതൻ നിർമിച്ച മലയാളചലച്ചിത്രമാണ് കുട്ടുകാർ. 1966 ജൂൺ 30-ന് കേരളത്തിൽ പ്രദർശനം തുടങ്ങിയ ചിത്രം തിരുമേനിപിക്ചേഴ്സ് വിതരണം ചെയ്തു. വി. ശാന്താറാം സംവിധാനം ചെയ്ത പഡോസി എന്ന പ്രസിദ്ധ ഹിന്ദിചലച്ചിത്രത്തിന്റെ മലയാള പതിപ്പാണ് കൂട്ടുകാർ . മറാഠിയിൽ ഷേജാരി എന്ന പേരിലും ഈ സിനിമ ഇറങ്ങിയിരുന്നു. ഹിന്ദു-മുസ്ലീം മൈത്രി ഉദ്ഘോഷിയ്ക്കുകയാണ് കഥയുടെ ധർമ്മം.[1]
കഥാസാരം
[തിരുത്തുക]രാമൻ നായരും മകൻ ഗോപിയും അയൽ പക്കത്തെ മമ്മുട്ടിയും മക്കളായ റഹിമും ഖദീജയുമായി വളരെ രമ്യതയിലാണ്. കുട്ടൻ വൈദ്യരുടെ മകൾ രാധയെ ഗോപി സ്നേഹിയ്ക്കുന്നു. ഖദീജയെ പ്രാപിക്കാനൊരുങ്ങിയ തട്ടിപ്പുകാരൻ ഹാജിയാരെ ഗോപി ശിക്ഷിച്ചതിന്റെ പ്രതികാരം അയാൽ തീർത്തത് ഗോപിയും ഖദീജയും തമ്മിൽ പ്രേമമാണെന്ന കള്ളക്കഥപ്രചരിപ്പിച്ചാണ്. റഹിമും മമ്മുട്ടിയും ഗോപിയുമായി തെറ്റി. കൽക്കത്തയിൽ ഖനിയിൽ ജോലി ചെയ്യുന്ന ഗോപി റഹിംനേയും അങ്ങോട്ട് വരുത്തി, റഹിം അറിയാതെ. റഹിമിന്റെ തെറ്റിദ്ധാരാനകൾ നീങ്ങിക്കിട്ടി. ഖദീജയുടെ കല്യാണത്തിനു റഹിമും ഗോപിയും നാട്ടിലെത്തിയെങ്കിലും ഹാജിയാർ തീ വച്ച മമ്മുട്ടിയുടെ വീട്ടിൽ നിന്നും എല്ലാവരേയും രക്ഷിക്കേണ്ടതായിട്ടാണ് വന്നത്. എന്നാൽ രാമൻ നായരും മമ്മുട്ടിയും പരസ്പരം രക്ഷിയ്ക്കാൻ ശ്രമിച്ചതിനിടയിൽ ഒരുമിച്ച് മരിയ്ക്കുകയാണുണ്ടായത്.[2]
അഭിനേതാക്കളും കഥാപാത്രങ്ങളും
[തിരുത്തുക]- തിക്കുറിശ്ശി സുകുമാരൻ നായർ—രാമൻ നായർ
- സത്യൻ -- ഗോപി
- പ്രേം നസീർ—റഹിം
- അംബിക—ഖദീജ
- ഷീല—രാധ
- കൊട്ടാരക്കര ശ്രീധരൻ നായർ—മമ്മൂട്ടി
- ആറന്മുള പൊന്നമ്മ—കുഞ്ഞമ്മ
- മണവാളൻ ജോസഫ്—ഹാജിയാർ
- എസ്.പി. പിള്ള—വൈദ്യർ
- അടൂർ ഭാസി—പോക്കർ
ഗാനങ്ങൾ :വയലാർ രാമവർമ്മ
ഈണം :എം. എസ്. ബാബുരാജ്
| നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
| 1 | ഒരു ജാതി ഒരു മതം ഒരു ദൈവം | കെ ജെ യേശുദാസ് | |
| 2 | കുറുമൊഴി മുല്ലപ്പൂത്താലവുമായ് | യേശുദാസ് , എസ്. ജാനകി | |
| 3 | കണ്ണാടിക്കൂട്ടിലെ കണ്ണുനീർക്കൂട്ടിലെ | പി. സുശീല | |
| 4 | നോ വേക്കൻസി | യേശുദാസ് , കോറസ് | |
| 5 | നിഴലുകളേ | യേശുദാസ് | മധ്യമാവതി |
| 6 | വീട്ടിലിന്നലെ | പി. ലീല , രേണുക |
അവലംബം
[തിരുത്തുക]- ↑ മലയാളസംഗീതം ഡേറ്റാബേസിൽ നിന്ന് Archived 2013-05-13 at the Wayback Machine കൂട്ടുകാർ
- ↑ മലയാളം മൂവി അൻഡ് മ്യൂസിക് ഡേറ്റാബേസിൽ നിന്ന് കൂട്ടുകാർ
- ↑ "കൂട്ടുകാർ(1966)". malayalasangeetham.info. Archived from the original on 16 ഒക്ടോബർ 2014. Retrieved 19 ഏപ്രിൽ 2019.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഇന്റർനെറ്റ് മൂവി ഡേറ്റാബേസിൽ നിന്ന് കൂട്ടുകാർ
- ദി ഹിന്ദു ദിനപത്രത്തിൽ നിന്ന് കൂട്ടുകാർ
- Pages using infobox film with nonstandard dates
- Pages using infobox film with flag icon
- സത്യൻ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- 1966-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- ജെ. ശശികുമാർ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- തിക്കുറിശ്ശി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- പ്രേം നസീർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- പ്രേം നസീർ-ഷീല ജോഡി
- ഷീല അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- കൊട്ടാരക്കര ശ്രീധരൻ നായർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- വയലാർ- ബാബുരാജ് ഗാനങ്ങൾ
- ബാബുരാജ് സംഗീതം പകർന്ന ചലച്ചിത്രങ്ങൾ
- വയലാറിന്റെ ഗാനങ്ങൾ