അംബിക സുകുമാരൻ
ദൃശ്യരൂപം
(Ambika Sukumaran എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അംബിക സുകുമാരൻ | |
---|---|
ജനനം | |
തൊഴിൽ | നടി |
സജീവ കാലം | 1952–1974 |
ജീവിതപങ്കാളി(കൾ) | കെ.വി. സുകുമാരൻ |
കുട്ടികൾ | 2 |
1960-കളിൽ, മലയാളത്തിലെ ശ്രദ്ധേയമായ നടിമാരിൽ ഒരാളായിരുന്നു 'അംബിക (English: Ambika Sukumaran).
ജീവിതരേഖ
[തിരുത്തുക]ചലച്ചിത്ര താരങ്ങളായ ലളിത, പത്മിനി, രാഗിണിമാരുടെ മാതൃസഹോദരിയായ മാധവിക്കുട്ടിയമ്മയുടെയും എം. രാമവർമ്മ രാജയുടെയും മകളായി തിരുവനന്തപുരത്ത് ജനിച്ചു[1].
കഴിഞ്ഞ നാല്പതു വർഷത്തിലേറെയായി, ഭർത്താവ് കെ.വി. സുകുമാരനോടും 2 മക്കളോടും ഒപ്പം അമേരിക്കയിലെ ന്യൂജഴ്സിയിലും ഹ്യൂസ്റ്റനിലുമായി കുടുംബസമേതം കഴിഞ്ഞുകൂടുന്നു.[2]
ചലച്ചിത്രരംഗത്ത്
[തിരുത്തുക]വിദ്യാർത്ഥിനിയായിരിക്കുമ്പോൾ വിശപ്പിന്റെ വിളി എന്ന ചിത്രത്തിനു വേണ്ടി നൃത്തം ചെയ്തിട്ടുണ്ട്. ഒരു നടി എന്നനിലയിൽ ആദ്യം അഭിനയിച്ച ചിത്രം കൂടപ്പിറപ്പാണ്. അവസാനം അഭിനയിച്ച ശിക്ഷ എന്ന ചിത്രത്തോടുകൂടി 68 ചിത്രങ്ങളിൽ വേഷമിട്ടിട്ടുള്ള അംബിക മലയാളത്തിനു പുറമേ തമിഴ് ചിത്രങ്ങളിലും ഒരു ഹിന്ദി ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.[3]
അഭിനയിച്ച ചലച്ചിത്രങ്ങൾ
[തിരുത്തുക]- കൂടപ്പിറപ്പ് - 1956
- നാടോടികൾ - 1959
- സ്ത്രീഹൃദയം - 1950
- മുടിയനായ പുത്രൻ - 1961
- അരപ്പവൻ - 1961
- ക്രിസ്തുമസ് രാത്രി - 1961
- ഉമ്മിണിത്തങ്ക - 1961
- കണ്ടംബെച്ച കോട്ട് - 1961
- കൃഷ്ണകുചേല - 1961
- കണ്ണും കരളും - 1962
- ശ്രീകോവിൽ - 1962
- വേലുത്തമ്പി ദളവ - 1962
- സ്വർഗ്ഗരാജ്യം - 1962
- നിണമണിഞ്ഞ കാൽപ്പാടുകൾ - 1963
- മൂടുപടം - 1963
- സുശീല - 1963
- അമ്മയെ കാണാൻ - 1963
- ചിലമ്പൊലി - 1963
- സത്യഭാമ - 1963
- നിത്യകന്യക - 1963
- ഒരാൾകൂടി കള്ളനായി - 1964
- സ്കൂൾ മാസ്റ്റർ - 1964
- കളഞ്ഞു കിട്ടിയ തങ്കം - 1964
- തച്ചോളി ഒതേനൻ - 1964
- കുട്ടിക്കുപ്പായം - 1964
- ഓമനക്കുട്ടൻ - 1964
- ആദ്യകിരണങ്ങൾ - 1964
- ദേവാലയം - 1964
- ശ്രീ ഗുരുവായൂരപ്പൻ - 1964
- അമ്മു - 1965
- കാത്തിരുന്ന നിക്കാഹ് - 1965
- ചേട്ടത്തി - 1965
- ജീവിതയാത്ര - 1965
- ദേവത - 1965
- സുബൈദ - 1965
- ശ്യാമളച്ചേച്ചി - 1965
- കടത്തുകാരൻ - 1965
- തൊമ്മന്റെ മക്കൾ - 1965
- സർപ്പക്കാട് - 1965
- കുപ്പിവള - 1965
- തങ്കക്കുടം - 1965
- കൂട്ടുകാർ - 1966
- കുസൃതിക്കുട്ടൻ - 1966
- പൂച്ചക്കണ്ണി - 1966
- പിഞ്ചുഹൃദയം - 1966
- അനാർക്കലി - 1966
- ചെകുത്താന്റെ കോട്ട - 1967
- എൻ.ജി.ഒ. - 1967
- കളക്ടർ മാലതി - 1967
- വിരുതൻ ശങ്കു - 1968
- മിടുമിടുക്കി - 1968
- വഴിപിഴച്ച സന്തതി - 1968
- അദ്ധ്യപിക - 1968
- അപരാധിനി - 1968
- വിലക്കപ്പെട്ട ബന്ധങ്ങൾ - 1969
- വെള്ളിയാഴ്ച - 1969
- വിരുന്നുകാരി - 1969
- നദി - 1969
- ശബരിമല ശ്രീ ധർമശാസ്ത - 1970
- അരനാഴികനേരം - 1970
- സ്ത്രീ - 1970
- മൂന്നു പൂക്കൾ - 1971
- കളിപ്പാവ - 1972
- ചെക്ക് പോസ്റ്റ് - 1974
അവലംബം
[തിരുത്തുക]- ↑ "അംബിക (പഴയകാല നടി)". വീഥി.
- ↑ മലയാളം സിനീമ ഇന്റ്രനെറ്റ് ഡാറ്റാബേസിൽ നിന്ന്
- ↑ "മകളെ കാണാൻ…..!". കാഴ്ച.കോം. Archived from the original on 2017-05-19. Retrieved 2017-10-17.