ഉള്ളടക്കത്തിലേക്ക് പോവുക

ആൻ അഗസ്റ്റിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ann Augustine എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആൻ അഗസ്റ്റിൻ
തൊഴിൽഅഭിനേത്രി
സജീവ കാലം2010-തുടരുന്നു
ജീവിതപങ്കാളിജോമോൻ ടി. ജോൺ
Parent(s)അഗസ്റ്റിൻ , ഹൻസമ്മ

ഒരു മലയാളചലച്ചിത്ര അഭിനേത്രിയാണ്‌ ആൻ അഗസ്റ്റിൻ. ലാൽ ജോസ് സം‌വിധാനം ചെയ്ത എൽസമ്മ എന്ന ആൺകുട്ടി എന്ന ചിത്രത്തിലൂടെയാണ്‌ ചലച്ചിത്ര രംഗത്തെത്തിയത്[1]. അനാറ്റെ അഗസ്റ്റിൻ എന്നാണു യഥാർത്ഥ പേര്. മലയാളചലച്ചിത്രനടനായ അഗസ്റ്റിന്റെ മകളാണ് ആൻ. ഹൈസ്കൂൾ വരെ കോഴിക്കോട് പ്രസന്റേഷൻ ഹയർസെക്കന്ററി സ്കൂളിലും, തുടർന്ന് എസ്.എസ്.എൽ.സി. തിരുവനന്തപുരം കാർമൽ ഹയർസെക്കന്ററി സ്കൂളിലുമാണ് പഠിച്ചത്. തൃശ്ശൂർ സേക്രട്ട് ഹേർട്ട് കോൺവെന്റ് ഹയർസെക്കന്ററി സ്കൂളിൽ നിന്നു ഹയർസെക്കന്ററി വിദ്യാഭ്യാസവും, 2007-ബാംഗ്ലൂർ ക്രിസ്തു ജയന്തി കോളേജിൽ നിന്ന് സൈക്കോളജിയിൽ ബിരുദവും നേടി[2].

സ്വകാര്യ ജീവിതം

[തിരുത്തുക]

ആൻ അഗസ്റ്റിൻ വിവാഹം കഴിച്ചിരിക്കുന്നത് പ്രസിദ്ധ ഛായാഗ്രാഹകനായ ജോമാൻ ടി. ജോണിനെയാണ്.

അഭിനയിച്ച ചിത്രങ്ങൾ

[തിരുത്തുക]
വർഷം ചലച്ചിത്രം കഥാപാത്രം സംവിധായകൻ കൂടെ അഭിനയിച്ചവർ കുറിപ്പുകൾ
2010എൽസമ്മ എന്ന ആൺകുട്ടിഎൽസമ്മലാൽ ജോസ്കുഞ്ചാക്കോ ബോബൻ, ഇന്ദ്രജിത്ത്ആദ്യ ചിത്രം
2011അർജുനൻ സാക്ഷിഅഞ്ജലി മേനോൻരഞ്ജിത് ശങ്കർപൃഥ്വിരാജ്, ബിജു മേനോൻ, വിജയരാഘവൻ
2011ത്രീ കിംഗ്‌സ്രഞ്ജുവി.കെ. പ്രകാശ്കുഞ്ചാക്കോ ബോബൻ, ഇന്ദ്രജിത്ത്, ജയസൂര്യ
2012ഓർഡിനറിഅന്നസുഗീത്കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ
2012വാദ്ധ്യാർഹേമനിധീഷ് ശക്തിജയസൂര്യ, മേനക
2012ഫ്രൈഡേജിൻസിലിജിൻ ജോസ്ഫഹദ് ഫാസിൽ, മനു
2012പോപ്പിൻസ്വി.കെ. പ്രകാശ്ജയസൂര്യ, കുഞ്ചാക്കോ ബോബൻ
2012ടാ തടിയാആൻ മേരി താടിക്കാരൻആഷിഖ് അബുനിവിൻ പോളി
2013റബേക്ക ഉതുപ്പ് കിഴക്കേമലറബേക്ക ഉതുപ്പ്സുന്ദർദാസ്‌ജിഷ്ണു രാഘവൻ, സിദ്ധാർത്ഥ് ഭരതൻ
2013സിംപൂജഡി‌ഫൻദീപക്, മണികണ്ടൻ പട്ടാംബി, സിം എന്നാൽ "സോറി അയാം മാഡ്"
2013ആർടിസ്റ്റ്ഗായത്രിശാമപ്രസാദ്ഫഹദ് ഫാസിൽ, ഇംഗ്ലീഷ് നോവൽ അടിസ്താനമാക്കി

പുരസ്കാരങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-10-07. Retrieved 2011-02-20.
  2. http://www.thehindu.com/life-and-style/metroplus/article607294.ece

പുറമെ നിന്നുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ആൻ_അഗസ്റ്റിൻ&oldid=3901602" എന്ന താളിൽനിന്ന് ശേഖരിച്ചത്