കാവ്യ മാധവൻ
കാവ്യ മാധവൻ | |
|---|---|
| ജനനം | കാവ്യ മാധവൻ 19 സെപ്റ്റംബർ 1984 വയസ്സ്) |
| മറ്റ് പേരുകൾ | മീനു, കാർത്തിക, കുഞ്ഞി, |
| പൗരത്വം | ഇന്ത്യൻ |
| തൊഴിൽ | ചലച്ചിത്ര അഭിനേത്രി |
| സജീവ കാലം | 1991 – ഇന്നുവരെ |
| ജീവിതപങ്കാളി | നിശാൽ ചന്ദ്ര (2009-2011) ദിലീപ് (2016 നവംമ്പർ) |
മലയാളം-തമിഴ് ചലച്ചിത്രങ്ങളിലെ ഒരു അഭിനേത്രിയാണ് കാവ്യ മാധവൻ. ബാലതാരമായാണ് സിനിമയിൽ തുടക്കം കുറിച്ചത്. പൂക്കാലം വരവായി (1991), അഴകിയ രാവണൻ (1996) തുടങ്ങിയ ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലാണ് ആദ്യമായി നായികയായി വേഷമിട്ടത്. ഇതുവരെയായി ഒട്ടേറെ മലയാളചിത്രങ്ങളിലും ചില തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്
ബാല്യം
[തിരുത്തുക]നീലേശ്വരം ജി.എൽ.പി. സ്കൂളിലും രാജാസ് ഹൈസ്കൂളിലും പഠിച്ച കാവ്യ നന്നേ ചെറുപ്പത്തിൽ തന്നെ കലയോട് തികഞ്ഞ ആഭിമുഖ്യം പുലർത്തിയിരുന്നു. ശ്യാമള ടീച്ചറുടെ ശിക്ഷണത്തിലാണ് നൃത്തം അഭ്യസിച്ചത്. കുറേ വർഷങ്ങൾ തുടർച്ചയായി കാസർഗോഡ് ജില്ലയിലെ കലാതിലകമായിരുന്നു.
കുടുംബം
[തിരുത്തുക]പി. മാധവൻ-ശ്യാമള ദമ്പതികളുടെ മകളായ കാവ്യയുടെ ഏകസഹോദരൻ ആയ മിഥുൻ ഫാഷൻ ഡിസൈനറാണ്. കാസർഗോഡ് ജില്ലയിലെ നീലേശ്വരമാണ് സ്വദേശം.

2009 ഫെബ്രുവരി 5-നു കാവ്യയും നാഷനൽ ബാങ്ക് ഓഫ് കുവൈറ്റിൽ സാങ്കേതിക ഉപദേഷ്ടാവായ നിഷാൽചന്ദ്രയും തമ്മിൽ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വച്ച് വിവാഹിതരായി. എന്നാൽ രണ്ടു വർഷങ്ങൾക്കു ശേഷം 2011 മേയ് മാസത്തിൽ ഈ വിവാഹബന്ധം വേർപെടുത്തി[1].
തുടർന്ന് 2016 നവംമ്പർ 25ന് മലയാള സിനിമാ നടനായ ദിലീപിനെ വിവാഹം ചെയ്തു[2].
അഭിനയിച്ച സിനിമകൾ
[തിരുത്തുക]അംഗീകാരങ്ങൾ
[തിരുത്തുക]| പുരസ്കാരം | വർഷം | മേഖല | ചിത്രം |
|---|---|---|---|
| ഫിലിം ക്രിട്ടിക്സ് അവാർഡ് | 2000 | മികച്ച രണ്ടാമത്തെ നടി | ചന്ദ്രനുദിക്കുന്ന ദിക്കിൽ |
| ഭരതൻ അവാർഡ് | നവാഗത പ്രതിഭ | ||
| ഏഷ്യാനെറ്റ് ഫിലിം അവാർഡ് | പ്രത്യേക ജൂറി പുരസ്കാരം | കൊച്ചു കൊച്ചു സന്തോഷങ്ങൾ, മധുരനൊമ്പരക്കാറ്റ്. | |
| കേരള സിനിമാ പ്രേക്ഷക അവാർഡ് | മോനിഷാ പുരസ്കാരം | ||
| അറ്റ്ലസ് ഫിലിം അവാർഡ് | 2001 | മികച്ച രണ്ടാമത്തെ നടി | കൊച്ചു കൊച്ചു സന്തോഷങ്ങൾ |
| മാതൃഭൂമി മെഡിമിക്സ് അവാർഡ് | 2002 | ജനപ്രിയ നടി | മികച്ച താരജോടി (ദിലീപിനൊപ്പം) |
| നാലാമത് രാജു പിലാക്കാട് അവാർഡ് | 2003 | മികച്ച നടി | ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ |
| സംസ്ഥാന സർക്കാർ അവാർഡ് | 2004 | മികച്ച നടി | പെരുമഴക്കാലം |
| സംസ്ഥാന സർക്കാർ അവാർഡ്[3] | 2010 | മികച്ച നടി | ഗദ്ദാമ |
അവലംബം
[തിരുത്തുക]- ↑ മാധ്യമം[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-11-25. Retrieved 2016-11-25.
- ↑ "സംസ്ഥാന സർക്കാർ സിനിമാ പുരസ്കാരങ്ങൾ-2010". മാതൃഭൂമി ഓൺലൈൻ. Retrieved 2013 ഒക്ടോബർ 31.
{{cite web}}: Check date values in:|accessdate=(help)CS1 maint: deprecated archival service (link)
പുറമേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് കാവ്യ മാധവൻ
- Pages using infobox person with deprecated parameters
- CS1 maint: deprecated archival service
- 1984-ൽ ജനിച്ചവർ
- സെപ്റ്റംബർ 19-ന് ജനിച്ചവർ
- മലയാളചലച്ചിത്രനടിമാർ
- തമിഴ്ചലച്ചിത്രനടിമാർ
- മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചവർ
- ഫിലിം ക്രിട്ടിക്സ് അവാർഡ് ലഭിച്ചവർ
- ഭരതൻ അവാർഡ് ലഭിച്ചവർ
- ഏഷ്യാനെറ്റ് ഫിലിം അവാർഡ് ലഭിച്ചവർ
- രാജു പിലാക്കാട് അവാർഡ് ലഭിച്ചവർ
- മാതൃഭൂമി മെഡിമിക്സ് അവാർഡ് ലഭിച്ചവർ
- അറ്റ്ലസ് പുരസ്കാരം ലഭിച്ചവർ
- കാസർഗോഡ് ജില്ലയിൽ ജനിച്ചവർ
- ചലച്ചിത്ര ദമ്പതികൾ
- അഭിനേതാക്കൾ - അപൂർണ്ണലേഖനങ്ങൾ
