ഭാനുപ്രിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഭാനുപ്രിയ
BhanuPriyaPortrait.jpg
തൊഴിൽനടി, നർത്തകി

തെന്നിന്ത്യയിലെ ഒരു അഭിനേത്രിയാണ്‌ ഭാനുപ്രിയ(ജനനം: ജനുവരി 15, 1967). ഒരു തെലുങ്ക് കുടും‌ബത്തിൽ ജനിച്ച ഭാനുപ്രിയ തെലുങ്കിലും, തമിഴിലും മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്. 1980 മുതൽ 1990 കാലഘട്ടങ്ങളിലാണ് ഭാനുപ്രിയ പ്രധാനമായും അഭിനയിച്ചിരുന്നത്. 1990 കളിൽ ബോളിവുഡിലും അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ അമേരിക്കയിൽ താമസമാക്കി അവിടെ ഒരു ഡാൻസ് സ്കൂളിൽ ഭരതനാട്യം, കുച്ചിപ്പുടി എന്നിവ പഠിപ്പിക്കുകയാണ്. 111 ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തെന്നിന്ത്യയിലെ ശ്രീദേവി എന്നാണ് ഭാനുപ്രിയ അറിയപ്പെട്ടിരുന്നത്. [അവലംബം ആവശ്യമാണ്]

അഭിനയ ജീവിതം[തിരുത്തുക]

തെലുങ്ക് സിനിമയായ സിതാര എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് ഭാനുപ്രിയ സിനിമ ലോകത്തിലേക്ക് വരുന്നത്. 25 ഓളം തെലുഗു സിനിമകളിലും, 30 ഓളം തമിഴ് സിനിമകളിലും 14 ഓളം ഹിന്ദി സിനിമകളിലും നായികയായി അഭിനയിച്ചിട്ടുണ്ട്. ഇന്ത്യൻ ശാസ്ത്രീയ നൃത്തത്തിൽ വളരെ കഴിവുള്ള ഒരു വ്യക്തിയാണ് ഭാനുപ്രിയ. തന്റെ പ്രശസ്ത സിനിമകളിലെല്ലാം തന്നെ ഡാൻസിന്റെ ആസ്പദമാക്കിയുള്ള വേഷങ്ങൾ തന്നെയാണ് ഭാനുപ്രിയ ചെയ്തിരിക്കുന്നത്.

കുടും‌ബം[തിരുത്തുക]

ഭാനുപ്രിയ ഒരു പ്രശസ്ത ഫോടോഗ്രാഫറായ ആദർശ് കൗശലിനെയാണ് വിവാഹം ചെയ്തിരിക്കുന്നത്. അവർക്ക് ഒരു മകളുണ്ട്.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഭാനുപ്രിയ&oldid=2328275" എന്ന താളിൽനിന്ന് ശേഖരിച്ചത്