ഉള്ളടക്കത്തിലേക്ക് പോവുക

റാണി ചന്ദ്ര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Rani Chandra എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
റാണി ചന്ദ്ര
ജനനം2 ജൂൺ 1949
കൊച്ചി, കേരളം, ഇന്ത്യ
മരണം12 ഒക്ടോബർ 1976(1976-10-12) (27 വയസ്സ്)
മരണ കാരണംPlane crash
Parent(s)ചന്ദ്രൻ, കാന്തിമതി

മണ്മറഞ്ഞ ഒരു മലയാളചലച്ചിത്രനടിയും മോഡലുമായിരുന്നു റാണി ചന്ദ്ര. ഇംഗ്ലീഷ്: Rani Chandra. മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം നേടിയിട്ടുള്ള റാണി ചന്ദ്ര 1976 ൽ ബോംബെയിൽവച്ച് ഇന്ത്യൻ എയർലൈൻസ് ഫ്ലൈറ്റ് 171 തകർന്ന് അമ്മയ്ക്കും സഹോദരങ്ങൾക്കുമൊപ്പം മരണമടയുകയായിരുന്നു. ജീവിച്ചിരുന്നെ ങ്കിൽ മലയാള സിനിമയിലെ സൂപ്പർ ഹീറോയിൻ ആകുമായിരുന്നു റാണി (മലയാളം, 1974), ഭദ്രകാളി (തമിഴ്, 1976), സ്വപ്നാടനം (മലയാളം, 1976) തുടങ്ങിയ നിരവധി ശ്രദ്ധേയ ചിത്രങ്ങളിൽ അവർ അഭിനയിച്ചു.

ജീവിതരേഖ

[തിരുത്തുക]

ഫോർട്ട് കൊച്ചിയിലെ ഒരു ഇടത്തരം കുടംബത്തിൽ 1949ൽ ആണു് റാണിചന്ദ്ര ജനിച്ചത്. പിതാവ് ചന്ദ്രൻ, മാതാവ് കാന്തിമതി. നാലു സഹോദരിമാരും ഒരു സഹോദരനുമുണ്ടു്. ബാല്യത്തിൽ തന്നെ നൃത്തം അഭ്യസിച്ചു തുടങ്ങി. എറണാകുളം സെന്റ് തെരേസാസിലായിരുന്നു കോളേജ് വിദ്യാഭ്യാസം. ഈ സമയത്ത് സ്വന്തമായി ഒരു ഡാൻസ് ട്രൂപ്പ് നടത്തിയിരുന്നു. ആ വർഷം എറണാകുളത്തു നടന്ന മിസ് കേരള മത്സരത്തിൽ മിസ് കേരളയായി തിരഞ്ഞെടുക്കപ്പെട്ടു. അതോടെ ചലച്ചിത്രനിർമ്മാതാക്കളുടെ ശ്രദ്ധയിൽ പെട്ട റാണി സിനിമയിൽ എത്തി.

ചലച്ചിത്രരേഖ

[തിരുത്തുക]

ആദ്യ ചിത്രം അഞ്ചു സുന്ദരികൾ ആയിരുന്നു. ചലച്ചിത്ര വേദിക്കു വാഗ്ദാനമാണു താനെന്ന് ആദ്യചിത്രം തന്നെ തെളിയിച്ചു. ഉത്സവം എന്ന ചിത്രത്തിലാണു് റാണി ചന്ദ്ര ഏറ്റവും മികച്ച അഭിനയം കാഴ്ചവച്ചതു്. ഡോക്ടർ ബാലകൃഷ്ണൻ നിർമ്മിച്ച സിന്ദൂരം റാണിയുടെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളിലൊന്നാണു്. കെ ജി ജോർജ് സംവിധാനം ചെയ്ത സ്വപ്നാടനം എന്ന ചിത്രത്തിലെ അഭിനയത്തിനു് റാണിചന്ദ്ര മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടി.

ചലച്ചിത്രങ്ങൾ

[തിരുത്തുക]
ചിത്രംവർഷംനിർമ്മാണംസംവിധാനം
പാവപ്പെട്ടവൾ1967മൂവീ മാസ്റ്റേഴ്സ്പി എ തോമസ്സ്
അനാഛാദനം1968എം രാജു മാത്തൻഎം കൃഷ്ണൻ നായർ
അഞ്ചു സുന്ദരികൾ1968കാസിം വെങ്ങോലഎം കൃഷ്ണൻ നായർ
വിവാഹം സ്വർഗ്ഗത്തിൽ1970പി‌എ മുഹമ്മദ് കാസ്സിംജെ ഡി തോട്ടാൻ
പ്രതിദ്ധ്വനി1971ഉപാസന വിപിൻദാസ്
വിവാഹസമ്മാനം1971അരുണ പ്രൊഡക്ഷൻസ്ജെ ഡി തോട്ടാൻ
ദേവി1972എം ഓ ജോസഫ്കെ എസ് സേതുമാധവൻ
ശ്രീ ഗുരുവായൂരപ്പൻ1972പി സുബ്രമണ്യംപി സുബ്രമണ്യം
പുത്രകാമേഷ്ടി1972പി എസ് ചെട്ടി ,പി അപ്പു നായർക്രോസ്ബെൽറ്റ് മണി
ചെമ്പരത്തി1972എസ്‌ കെ നായർപി എൻ മേനോൻ
ബ്രഹ്മചാരി1972തിരുപ്പതി ചെട്ടിയാർ ,എസ്‌ എസ്‌ ടി സുബ്രഹ്മണ്യൻ ,എസ്‌ എസ്‌ ടി ലക്ഷ്മണൻശശികുമാർ
ഓമന1972ജെ ഡി തോട്ടാൻജെ ഡി തോട്ടാൻ
ദൃക് സാക്ഷി1973സി ജെ ബേബിപി ജി വാസുദേവൻ
അജ്ഞാതവാസം1973കെ പി കൊട്ടാരക്കരഎ ബി രാജ്
കാപാലിക1973സി പി ശ്രീധരൻ ,അപ്പു നായർ ,കെ വി നായർക്രോസ്ബെൽറ്റ് മണി
ജീസസ്‌1973തോമസ്പി എ തോമസ്സ്
ആരാധിക1973ജി പി ബാലൻബി കെ പൊറ്റക്കാട്
പച്ചനോട്ടുകൾ1973കെ പി കൊട്ടാരക്കരഎ ബി രാജ്
റാഗിംഗ്‌1973ഹരിശ്രീ പ്രൊഡക്ഷൻസ്എൻ എൻ പിഷാരടി
കാലചക്രം1973എ രഘുനാഥ്കെ നാരായണൻ
പോലിസ്‌ അറിയരുതു1973എം എസ് സെന്തിൽ കുമാർഎം എസ് സെന്തിൽ കുമാർ
കാറ്റു വിതച്ചവൻ1973റവ. സുവിറവ. സുവി
ഉദയം1973സുചിത്രമഞ്ജരിപി ഭാസ്കരൻ
സ്വപ്നം1973ശിവൻബാബു നന്തൻകോട്
സൌന്ദര്യപൂജ1973അജയചിത്രബി കെ പൊറ്റക്കാട്
നെല്ല്1974എൻ പി അലിരാമു കാര്യാട്ട്
കാമിനി1974എച്ച് എച്ച് അബ്ദുള്ള സേട്ട് ,അൻവർസുബൈർ
യൗവനം1974പി സുബ്രമണ്യംബാബു നന്തൻകോട്
സപ്തസ്വരങ്ങൾ1974എം എസ് നാരായണൻബേബി
ശാപമോക്ഷം1974കാർട്ടൂണിസ്റ്റ് തോമസ്ജേസി
ദേവി കന്യാകുമാരി1974പി സുബ്രമണ്യംപി സുബ്രമണ്യം
പൂന്തേനരുവി1974വി എം ചാണ്ടി ,സി സി ബേബിശശികുമാർ
നാത്തൂൻ1974കെ. അബ്ദുള്ള ,എം ഓ ദേവസ്യകെ നാരായണൻ
ഭൂഗോളം തിരിയുന്നു1974ശ്രീകുമാരൻ തമ്പിശ്രീകുമാരൻ തമ്പി
സ്വർണ്ണവിഗ്രഹം1974മോഹൻ ഗാന്ധിരാമൻമോഹൻ ഗാന്ധിരാമൻ
സ്വാമി അയ്യപ്പൻ1975പി സുബ്രമണ്യംപി സുബ്രമണ്യം
ബോയ്‌ ഫ്രണ്ട്‌1975വേണുഗോപാല മേനോൻവേണുഗോപാല മേനോൻ
ഉല്ലാസയാത്ര1975രവികുമാർഎ ബി രാജ്
ലവ്‌ മാര്യേജ്‌1975ജി പി ബാലൻടി ഹരിഹരൻ
ഉത്സവം1975എം പി രാമചന്ദ്രൻഐ വി ശശി
ഓടക്കുഴൽ1975എം പി നവകുമാർപി എൻ മേനോൻ
ചലനം1975പൊൻ‌കുന്നം വർക്കിഎൻ ആർ പിള്ള
അയോദ്ധ്യ1975എസ് പാവമണിപി എൻ സുന്ദരം
മുച്ചീട്ടുകളിക്കാരന്റെ മകൾ1975എസ്‌ കെ നായർ തോപ്പിൽ ഭാസി
ഹലോ ഡാർലിംഗ്‌1975ആർ‌ എസ് ശ്രീനിവാസൻഎ ബി രാജ്
സ്വർണ്ണ മൽസ്യം1975പി‌എം ശ്രീനിവാസൻബി കെ പൊറ്റക്കാട്
ക്രിമിനൽസ്‌1975സലാം കാരശ്ശേരിഎസ് ബാബു
മത്സരം1975ജൂലിയറ്റ് പ്രൊഡക്ഷൻകെ നാരായണൻ
ആലിംഗനം1976എം പി രാമചന്ദ്രൻഐ വി ശശി
ഉദ്യാനലക്ഷ്മി1976പി സുബ്രമണ്യംകെ എസ് ഗോപാലകൃഷ്ണൻ ,സുഭാഷ്
അഭിനന്ദനം1976എ രഘുനാഥ്ഐ വി ശശി
സ്വിമ്മിംഗ്‌ പൂൾ1976തയ്യിൽ കുഞ്ഞിക്കണ്ടൻശശികുമാർ
ലക്ഷ്മിവിജയം1976എ ജി അബ്രഹാംകെ പി കുമാരൻ
മധുരം തിരുമധുരം1976അമ്മിണി മാധവൻഡോ ബാലകൃഷ്ണൻ
മുത്ത്1976ഡോ തോമസ് മാത്യുഎൻ എൻ പിഷാരടി
മല്ലനും മാതേവനും1976എം കുഞ്ചാക്കോഎം കുഞ്ചാക്കോ
കേണലും കലക്ടറും1976പി സുകുമാരൻഎം എം നേശൻ
അനാവരണം1976ചെറുപുഷ്പം ഫിലിംസ്എ വിൻസന്റ്
ചിരിക്കുടുക്ക1976ബേബിഎ ബി രാജ്
സ്വപ്നാടനം1976മുഹമ്മദ് ബാപ്പുകെ ജി ജോർജ്ജ്
അയൽക്കാരി1976എ രഘുനാഥ്ഐ വി ശശി
അംബ അംബിക അംബാലിക1976പി സുബ്രമണ്യംപി സുബ്രമണ്യം
സിന്ദൂരം1976ഡോ ബാലകൃഷ്ണൻജേസി
മുഹൂർത്തങ്ങൾ1977പീപ്പിൾ കമ്പയിൻസ്പി എം ബെന്നി
ആശീർവ്വാദം1977തയ്യിൽ കുഞ്ഞിക്കണ്ടൻഐ വി ശശി
ഊഞ്ഞാൽ1977എ രഘുനാഥ്ഐ വി ശശി
കൈതപ്പൂ1978മധു ,എം മണിരഘുരാമൻ
തണൽ1978വിക്രമൻ നായർരാജീവ്നാഥ്
സൗന്ദര്യം1978 Uമുത്തപ്പൻ മൂവീസ്തരം തിരിക്കാത്തത്
ലഹരി 1982 __ടി കെ രാമചന്ദ്

1976 സെപ്റ്റംബർ 12ന് റാണി ചന്ദ്രയും അമ്മയും സഹോദരിമാരും ബോംബെയിൽ നിന്ന് വിമാനാപകടത്തിൽ കൊല്ലപ്പെട്ടു.[1][2] വിമാനം തീ പിടിക്കുകയായിരുന്നു. നൃത്താവതരണത്തിനു ശേഷം തിരിച്ചുവരികയായിരുന്നു അവർ.

ചലച്ചിത്രങ്ങൾ

[തിരുത്തുക]

പുരസ്കാരങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]

അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയർബുക്ക് - 2010

  1. http://malayalam.oneindia.in/movies/tribute/2011/10-13-actress-rani-chandra-remembrance-1-aid0166.html%5Bപ്രവർത്തിക്കാത്ത+കണ്ണി%5D
  2. http://malayalam.webdunia.com/entertainment/film/profile/0710/12/1071012007_1.htm

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=റാണി_ചന്ദ്ര&oldid=4605527" എന്ന താളിൽനിന്ന് ശേഖരിച്ചത്