പൂക്കാലം വരവായി
ദൃശ്യരൂപം
പൂക്കാലം വരവായി | |
---|---|
സംവിധാനം | കമൽ |
നിർമ്മാണം | പാവമണി |
കഥ | പി.ആർ. നാഥൻ |
തിരക്കഥ | രഞ്ജിത്ത് |
അഭിനേതാക്കൾ | ജയറാം ബേബി ശ്യാമിലി മുരളി രേഖ ഗീത സുനിത |
സംഗീതം | ഔസേപ്പച്ചൻ |
ഗാനരചന | ബിച്ചു തിരുമല കൈതപ്രം ദാമോദരൻ നമ്പൂതിരി ശശി ചിറ്റഞ്ചൂർ |
ഛായാഗ്രഹണം | ജയാനൻ വിൻസെന്റ് |
ചിത്രസംയോജനം | കെ. രാജഗോപാൽ |
സ്റ്റുഡിയോ | കാസ്കേയ്ഡ് ഫിലിംസ് |
വിതരണം | സെഞ്ച്വറി ഫിലിംസ് |
റിലീസിങ് തീയതി | 1991 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
കമലിന്റെ സംവിധാനത്തിൽ ജയറാം, ബേബി ശ്യാമിലി, മുരളി, രേഖ, ഗീത, സുനിത എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1991-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് പൂക്കാലം വരവായി. കാസ്കേയ്ഡ് ക്രിയേഷൻസിന്റെ ബാനറിൽ പാവമണി നിർമ്മിച്ച ഈ ചിത്രം സെഞ്ച്വറി ഫിലിംസ് ആണ് വിതരണം ചെയ്തത്. കാവ്യ മാധവൻ, ദിവ്യ ഉണ്ണി എന്നിവർ ബാലതാരങ്ങളായി ആദ്യമായി അഭിനയിച്ച ചിത്രമാണിത്. പി.ആർ. നാഥൻ ആണ് ഈ ചിത്രത്തിന്റെ കഥാകാരൻ. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് രഞ്ജിത്ത് ആണ്.
അഭിനേതാക്കൾ
[തിരുത്തുക]- ജയറാം – നന്ദൻ
- മുരളി – ജയരാജൻ
- ഇന്നസെന്റ് – പൊതുവാൾ
- ജഗതി ശ്രീകുമാർ – ചെറുകുന്നത്ത് ഭാസ്കര പിള്ള
- തിക്കുറിശ്ശി സുകുമാരൻ നായർ – മുത്തച്ഛൻ
- കുതിരവട്ടം പപ്പു – മാരിയപ്പൻ
- പറവൂർ ഭരതൻ – സ്കൂൾ ബസ് ഡ്രൈവർ
- ശങ്കരാടി – മെക്കാനിക് അച്ചൻ
- ബേബി ശ്യാമിലി – ഗീതു
- രേഖ – നിർമ്മല
- ഗീത – ഉഷ
- സുനിത – തുളസി
- കവിയൂർ പൊന്നമ്മ – നന്ദന്റെ അമ്മ
- മീന
- ഫിലോമിന – അക്കാമ്മ
- കൽപ്പന – ട്യൂഷൻ ടീച്ചർ
- കാവ്യ മാധവൻ – സ്കൂൾ കുട്ടി
- ദിവ്യ ഉണ്ണി – സ്കൂൾ കുട്ടി
സംഗീതം
[തിരുത്തുക]ബിച്ചു തിരുമല, കൈതപ്രം ദാമോദരൻ നമ്പൂതിരി, ശശി ചിറ്റഞ്ചൂർ എന്നിവർ എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ഔസേപ്പച്ചൻ ആണ്.
- ഗാനങ്ങൾ
- അമ്പാരി പൂങ്കുട ചൂടി – കെ.എസ്. ചിത്ര (ഗാനരചന: ശശി ചിറ്റഞ്ചൂർ)
- ഏതോ വാർമ്മുകിലിൻ കിനാവിലെ – ജി. വേണുഗോപാൽ (ഗാനരചന: കൈതപ്രം ദാമോദരൻ നമ്പൂതിരി)
- മുത്തൺ ഇമുന്തിരി മണി നിറയും – എം.ജി. ശ്രീകുമാർ, ഫിലോമിന
- കുണു കുണുങ്ങി പുഴയും – എം.ജി. ശ്രീകുമാർ
- ഏതോ വാർമ്മുകിലിൻ കിനാവിലെ – കെ.എസ്. ചിത്ര (ഗാനരചന: കൈതപ്രം ദാമോദരൻ നമ്പൂതിരി)
അണിയറ പ്രവർത്തകർ
[തിരുത്തുക]- ഛായാഗ്രഹണം: ജയാനൻ വിൻസെന്റ്
- ചിത്രസംയോജനം: കെ. രാജഗോപാൽ
- കല: റോയ് പി. തോമസ്
- വസ്ത്രാലങ്കാരം: നന്ദകുമാർ
- നൃത്തം: സലീം
- പരസ്യകല: കൊളോണിയ
- ലാബ്: വിജയ കളർ ലാബ്
- എഫക്റ്റ്സ്: മുരുകേഷ്
- വാർത്താപ്രചരണം: എബ്രഹാം ലിങ്കൻ
- നിർമ്മാണ നിർവ്വഹണം: രാജു ഞാറയ്ക്കൽ
- വാതിൽപുറചിത്രീകരണം: ജൂബിലി
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- പൂക്കാലം വരവായി ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- പൂക്കാലം വരവായി – മലയാളസംഗീതം.ഇൻഫോ