Jump to content

ഊമപ്പെണ്ണിന്‌ ഉരിയാടാപ്പയ്യൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഊമപ്പെണ്ണിന്‌ ഉരിയാടാപ്പയ്യൻ
വി.സി.ഡി. പുറംചട്ട
സംവിധാനംവിനയൻ
നിർമ്മാണംപി.കെ.ആർ. പിള്ള
കഥവിനയൻ
തിരക്കഥകലൂർ ഡെന്നീസ്
അഭിനേതാക്കൾജയസൂര്യ
ഇന്ദ്രജിത്ത്
കാവ്യ മാധവൻ
കാർത്തിക
സംഗീതംമോഹൻ സിതാര
ഗാനരചനയൂസഫലി കേച്ചേരി
വിനയൻ
ഛായാഗ്രഹണംഉത്പൽ വി. നായനാർ
ചിത്രസംയോജനംജി. മുരളി
സ്റ്റുഡിയോഷിർദ്ദി സായ് ക്രിയേഷൻസ്
വിതരണംസൂര്യ സിനി ആർട്സ്
ഷിർദ്ദിസായി ക്രിയേഷൻസ്
ശിവശക്തി റിലീസ്
റിലീസിങ് തീയതി2002
രാജ്യംഇന്ത്യ
ഭാഷമലയാളം

വിനയന്റെ സംവിധാനത്തിൽ ജയസൂര്യ, ഇന്ദ്രജിത്ത്, കാവ്യ മാധവൻ, കാർത്തിക എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2002-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഊമപ്പെണ്ണിന്‌ ഉരിയാടാപ്പയ്യൻ. ജയസൂര്യ, ഇന്ദ്രജിത്ത്, കാർത്തിക എന്നിവരുടെ ആദ്യ ചിത്രമാണിത്. ഷിർദ്ദിസായി ക്രിയേഷൻസിന്റെ ബാനറിൽ പി.കെ.ആർ. പിള്ള നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം സൂര്യ സിനി ആർട്സ്, ഷിർദ്ദിസായി ക്രിയേഷൻസ്, ശിവശക്തി റിലീസ് എന്നിവർ ചേർന്ന് വിതരണം ചെയ്തിരിക്കുന്നു. ഈ ചിത്രത്തിന്റെ കഥ സംവിധായകനായ വിനയന്റേതാണ്‌. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് കലൂർ ഡെന്നീസ് ആണ്.

അഭിനേതാക്കൾ

[തിരുത്തുക]
അഭിനേതാവ് കഥാപാത്രം
ജയസൂര്യ ബോബി
ഇന്ദ്രജിത്ത് ശ്യാം ഗോപാൽ വർമ്മ
സുധീഷ് ടോമി
ഹരിശ്രീ അശോകൻ കൊച്ചുകുട്ടൻ
കൊച്ചിൻ ഹനീഫ പുഞ്ചിരി പുഷ്പരാജ്
ജഗദീഷ് കരുണൻ
സായി കുമാർ രാജശേഖരവർമ്മ
റിസബാവ മുകുന്ദവർമ്മ
മാള അരവിന്ദൻ മൂപ്പൻ
രാജൻ പി. ദേവ് ചെല്ലപ്പ ചെട്ടിയാർ
ഇന്ദ്രൻസ് മാധവൻ
ശിവജി ഡി.വൈ.എസ്.പി.
കാവ്യ മാധവൻ ഗോപിക
കാർത്തിക ആനി
ബിന്ദു പണിക്കർ ത്രേസ്യാമ്മ
കൽപ്പന കന്യക

ഗാനങ്ങൾ[1]

[തിരുത്തുക]

ഗാനങ്ങൾ : യൂസഫലി കേച്ചേരി വിനയൻ
ഈണം :മോഹൻ സിതാര വിപണനം:സൂര്യ സിനി ഓഡിയോസ്, ബ്ലൂമൂൺ ഓഡിയോസ്, റാഫാ ഇന്റർനാഷണൽ

നമ്പർ. പാട്ട് പാട്ടുകാർ രാഗം
സ്വപ്നങ്ങൾ എം.ജി. ശ്രീകുമാർ
അധരം മധുരം സുദീപ് കുമാർ
എനിക്കും ഒരു നാവുണ്ടെങ്കിൽ കെ.ജെ. യേശുദാസ്, സുജാത മോഹൻ
നീല നിലാവേ കെ.ജെ. യേശുദാസ്
മാനിന്റെ മിഴിയുള്ള എം.ജി. ശ്രീകുമാർ
മുല്ലയ്ക്ക് കല്യാണപ്രായമായെന്ന് എം.ജി. ശ്രീകുമാർ , സുജാത മോഹൻ, സുദീപ് കുമാർ
നീല നിലാവേ സുജാത മോഹൻ
എനിക്കും ഒരു നാവുണ്ടെങ്കിൽ കെ.ജെ. യേശുദാസ്

അണിയറ പ്രവർത്തകർ

[തിരുത്തുക]
അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം ഉത്പൽ വി. നായനാർ
ചിത്രസം‌യോജനം ജി. മുരളി
കല ബാവ
ചമയം പട്ടണം ഷാ
വസ്ത്രാലങ്കാരം മനോജ് ആലപ്പുഴ
നൃത്തം കല, ജോൺ ബാബു
സംഘട്ടനം മാഫിയ ശശി
പരസ്യകല ആർട്ടോൺ ബാബു
എഫക്റ്റ്സ് മുരുകേഷ്
നിർമ്മാണ നിയന്ത്രണം രാജൻ ഫിലിപ്പ്
ലെയ്‌സൻ മാത്യു ജെ. നേര്യം‌പറമ്പിൽ


== ബോക്സ്‌ ഓഫീസിൽ ==

== ബോക്സ്‌ ഓഫീസ് ==

ഈ സിനിമക്ക് റിലീസ് ദിവസം തന്നെ പ്രേക്ഷകരിൽ നിന്നും വളരെ നല്ല അഭിപ്രായമാണ് കിട്ടിയത്.കേരളത്തിലെ 6 തീയേറ്ററുകളിൽ 100 ദിവസങ്ങളിൽ അധികം സിനിമ വിജയകരമായി ഓടി.2002 ലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിൽ ഒന്നായിരുന്നു ഊമ പെണ്ണിന് ഉരിയാടപയ്യൻ.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

സിനിമ കാണുക

[തിരുത്തുക]

ഊമപ്പെണ്ണിന്‌ ഉരിയാടാപ്പയ്യൻ


  1. https://malayalasangeetham.info/m.php?1666