അനന്തഭദ്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അനന്തഭദ്രം
പോസ്റ്റർ
സംവിധാനം സന്തോഷ് ശിവൻ
നിർമ്മാണം മണിയൻപിള്ള രാജു
അജയചന്ദ്രൻ നായർ
രഘുചന്ദ്രൻ നായർ (ശ്രീ ഭദ്രാ പിച്ചേഴ്സ്)
രചന സുനിൽ പരമേശ്വരൻ
അഭിനേതാക്കൾ കാവ്യ മാധവൻ
പൃഥ്വിരാജ്
മനോജ് കെ. ജയൻ
റിയ സെൻ
കലാഭവൻ മണി
ബിജു മേനോൻ
രേവതി
കൊച്ചിൻ ഹനീഫ
സംഗീതം എം.ജി. രാധാകൃഷ്ണൻ
ഛായാഗ്രഹണം സന്തോഷ് ശിവൻ
ഗാനരചന ഗിരീഷ് പുത്തഞ്ചേരി
ചിത്രസംയോജനം എ. ശ്രീകർ പ്രസാദ്
വിതരണം വിശാഖ റിലീസ്
റിലീസിങ് തീയതി 2005 നവംബർ 4
സമയദൈർഘ്യം 130 മിനിറ്റ്
രാജ്യം ഇന്ത്യ
ഭാഷ മലയാളം

സന്തോഷ് ശിവൻ സംവിധാനം ചെയ്ത ഒരു മലയാളചലച്ചിത്രമാണ് അനന്തഭദ്രം. 2005-ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിൽ മനോജ് കെ. ജയൻ, പൃഥ്വിരാജ്, കലാഭവൻ മണി, കാവ്യാ മാധവൻ, നെടുമുടി വേണു, കൊച്ചിൻ ഹനീഫ, മണിയൻപിള്ള രാജു, റിയ സെൻ തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു. സുനിൽ പരമേശ്വരൻ തിരക്കഥയെഴുതിയിരിക്കുന്ന അനന്തഭദ്രം മണിയൻപിള്ള രാജുവാണ് നിർമ്മിച്ചത്. രാജകൃഷ്ണനാണ് ചിത്രത്തിന്റെ ശബ്ദമിശ്രണം നിർവഹിച്ചിരിക്കുന്നത്.

ഇതിവൃത്തം[തിരുത്തുക]

മന്ത്രവാദത്തിന്റെ പശ്ചാത്തലത്തിൽ രൂപപ്പെടുത്തിയ ഈ ചലച്ചിത്രം ആവിഷ്കാരഭംഗി മൂലം പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റി.

സംഗീതം[തിരുത്തുക]

ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങൾക്ക് എം.ജി. രാധാകൃഷ്ണൻ സംഗീതം നൽകിയിരിക്കുന്നു.

ഗാനങ്ങൾ
ഗാനം പാടിയത്
തിരനുരയും... യേശുദാസ്
ശിവമല്ലിക്കാവിൽ... കെ.എസ്. ചിത്ര
പിണക്കമാണോ... എം.ജി. ശ്രീകുമാർ
മിന്നായം മിന്നും... കെ.എസ്. ചിത്ര
വസന്തമുണ്ടോ... എം.ജി. രാധകൃഷ്ണൻ, ഹേമ
മലമലലൂയ... കലാഭവൻ മണി

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അനന്തഭദ്രം&oldid=2730327" എന്ന താളിൽനിന്നു ശേഖരിച്ചത്