ഭാരതീയ ചലച്ചിത്ര അഭിനേതാവാണ് ആശിഷ് വിദ്യാർഥി (ഹിന്ദി: आशीष विद्यार्थी ). 19 ജൂൺ 1962 - ൽ ജനിച്ചു . മലയാളത്തിൽ സി.ഐ.ഡി മൂസ എന്ന സിനിമയിലാണു് ആദ്യമായി ഇദ്ദേഹം അഭിനയിച്ചതു്. വില്ലൻ വേഷങ്ങൾ ചെയ്താണു് ഇദ്ദേഹം ഇന്ത്യൻ സിനിമാ ലോകത്തു് നിറഞ്ഞു നിൽക്കുന്നതു്. 1995-ൽ മികച്ച സഹനടനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ദ്രോഹ്കൽ എന്ന ചലച്ചിത്രത്തിലൂടെ നേടിയിട്ടുണ്ട്.