ഉള്ളടക്കത്തിലേക്ക് പോവുക

നാഗേഷ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നാഗേഷ്
നാഗേഷ് 2005-ൽ
ജനനം
ചേയൂർ കൃഷ്ണറാവു നാഗേശ്വരൻ

(1933-09-27)27 സെപ്റ്റംബർ 1933[1]
മരണം(2009-01-31)31 ജനുവരി 2009
(aged 75)
തൊഴിൽനടൻ
സജീവ കാലം1958– 2008
ജീവിതപങ്കാളി
റെജീന
(m. 1957; died 2002)
[2]
കുട്ടികൾആനന്ദ് ബാബു ഉൾപ്പെടെ 3 പേർ

നാഗേഷ് (തമിഴ്:நாகேஷ்) (യഥാർത്ഥ നാമം:സി.കൃഷ്ണ റാവു ഗുണ്ടു റാവു,1933-2009) പ്രസിദ്ധനായ ഒരു തമിഴ് ചലച്ചിത്രനടനാണ്.ഇന്ത്യൻ ചലച്ചിത്രലോകത്തെ ഏറ്റവും പ്രമുഖരായ ഹാസ്യതാരങ്ങളിൽ ഒരാളാണ് ഇദ്ദേഹം. ഇന്ത്യയിലെ മറ്റു ഹാസ്യനടൻമാരിൽ നിന്നും തികച്ചു വ്യത്യസ്തമായ അവതരണമാണ് നാഗേഷിന്റേത്. യൂറോപ്യൻ അഭിനയശൈലിയിലുള്ള ഹാസ്യമാണ് ഇദ്ദേഹത്തിന്റേത്. എംജിആർ, ശിവാജിഗണേശൻ കാലഘട്ടത്തിൽ തമിഴ് സിനിമാഹാസ്യം എന്നാൽ നാഗേഷ് ആയിരുന്നു. തമിഴ്നാട്ടിലെ ധാരാപുരത്ത് ഒരു കന്നഡ കുടുംബത്തിൽ ജനിച്ച ഇദ്ദേഹം സിനിമാലോകത്തേയ്ക്ക് വരുന്നതിനു മുൻപ് റെയിൽവേ ക്ലർക്കായിരുന്നു. 1958 മുതൽ 2008 വരെ ഇദ്ദേഹം 1000-ൽ പരം സിനിമകളിൽ അഭിനയിച്ചു. പ്രസിദ്ധ ഹാസ്യതാരമായിരുന്നുവെങ്കിലും നഗേഷിന്റെ വ്യക്തിജീവിതം ദുരന്തങ്ങൾ നിറഞ്ഞതായിരുന്നു[3] അദ്ദേഹം നായകനായി അഭിനയിച്ച് സെർവർ സുന്ദരം എന്ന ചിത്രം അദ്ദേഹത്തിന്റേ തന്നെ കഥയാണെന്ന് പറയപ്പെടുന്നു.

ആദ്യകാല ജീവിതം

[തിരുത്തുക]

കന്നഡിഗ ഹിന്ദു മാതാപിതാക്കളുടെ മകനായി ചേയൂർ കൃഷ്ണ നാഗേശ്വരൻ എന്ന പേരിലാണ് നാഗേഷ് ജനിച്ചത്.[4] അദ്ദേഹത്തിന്റെ മാതാപിതാക്കൾ കൃഷ്ണൻ റാവുവും രുക്മണി അമ്മാളും ആയിരുന്നു. ധാരാപുരത്താണ് നാഗേഷ് ജനിച്ചത്. ധാരാപുരത്ത് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. ചെറുപ്പത്തിൽ തന്നെ ധാരാപുരം വിട്ട് ഒരു ജോലി തേടി മദ്രാസ് നഗരത്തിലേക്ക് താമസം മാറി.

അവലംബം

[തിരുത്തുക]
  1. Mohan Raman (1–15 March 2009). "He made you weep while you laughed". Madras Musings. Retrieved 28 June 2016.{{cite web}}: CS1 maint: deprecated archival service (link)
  2. "Dinamalar". Archived from the original on 4 February 2009. Retrieved 28 June 2016.
  3. Financial stress and decline Nagesh's career witnessed a decline from the mid-1970s onwards. He was plagued by personal problems.quoted from Nagesh's biography http://popcorn.oneindia.in/artist-biography/9393/1/nagesh.html Archived 2009-06-26 at the Wayback Machine.
  4. "CK Nagesh, RIP". Outlook India. 31 January 2009. Archived from the original on 31 July 2017. Retrieved 5 September 2020.
"https://ml.wikipedia.org/w/index.php?title=നാഗേഷ്&oldid=4580140" എന്ന താളിൽനിന്ന് ശേഖരിച്ചത്