സംവാദം:പത്മപ്രിയ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ ലേഖനത്തിൽ ഏതൊക്കെ കാര്യങ്ങൾ തേഡ് പാർട്ടി റഫറൻസിനാൽ സപ്പോർട്ട് ചെയ്യപ്പെട്ടതാണെന്നു് സിസോപ്പുകളും അഡ്‌മിനുകളും മറ്റു് ഉത്സാഹികളും പറഞ്ഞു കേൾക്കാൻ താല്പര്യമുണ്ടു്.  മംഗലാട്ട്  ►സന്ദേശങ്ങൾ 

പറയുകയാണെങ്കിൽ ഇത്തരം ലേഖനങ്ങൾക്ക് തേഡ് പാർട്ടി റഫറൻസുകൾ കിട്ടാൻ എളുപ്പമാണ്‌. ഒരു വലിയ സമൂഹം ഇത്തരം ലേഖനങ്ങൾക്കായി കാത്തിരിക്കുന്നു എന്നതിനാൽ മാദ്ധ്യമങ്ങൾ ഇത്തരം ചലച്ചിത്രതാരങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകും. ഇതേ വീക്ഷണകോണുകളോടെ നമ്മൾ മറ്റു ലേഖനങ്ങളെ പരിശോധിക്കുകയാണെങ്കിൽ(പ്രത്യേകിച്ചും മലയാളം വിക്കിയിൽ മാത്രം ഉള്ളവ) അവയ്ക്ക് തേഡ് പാർട്ടി റഫറൻസുകൾ കുറവുമായിരിക്കും. --Anoopan| അനൂപൻ 17:07, 2 ജനുവരി 2009 (UTC)[മറുപടി]

അപ്പോൾ തേഡ് പാർട്ടി റഫറൻസ് ഒരു തമാശയാണല്ലേ? തേഡ് പാർട്ടി റഫറൻസില്ലാത്തതിനാൽ ലേഖനത്തിനു് പട്ട കെട്ടേണ്ടതും ഇല്ല. മലയാളം വിക്കിപീഡിയിൽ സിനിമാതാരങ്ങളെക്കുറിച്ചുള്ള ലേഖനത്തിനായി ജനസഹസ്രം കാത്തിരിക്കുകയാണല്ലേ!! നല്ലതു്. എന്തെല്ലാം ഇന്നു് ഞാൻ മനസ്സിലാക്കി!! എന്റെ അജ്ഞതയിൽ നിന്നു് ഈ വിധത്തിൽ കരകയറ്റിയതിനു് നന്ദി.  മംഗലാട്ട്  ►സന്ദേശങ്ങൾ 

തേഡ് പാർട്ടി റഫറൻസ് ഒരു തമാശയല്ല. അതൊരു വിക്കിപീഡിയ നയമാണ്‌. ഞാൻ പറഞ്ഞത് ഇത്രയേ ഉള്ളൂ. മലയാളം വിക്കിയിൽ മാത്രമെഴുതുന്ന ലേഖനങ്ങൾ തേഡ് പാർട്ടി റഫറൻസുകൾ കിട്ടാൻ വിഷമമായിരിക്കും. ഇതൊന്നുമല്ല എനിക്കു തമാശയായി തോന്നുന്നത് . മാഷെപ്പോലെ വിവരവും വിവേകമുള്ള ഒരു വിക്കിപീഡിയ യൂസർ,റബ്ബർ കണക്കുമായി വന്ന അതേ പുള്ളിയുടെ ലെവലിലേക്ക് താഴുന്നത് കാണുമ്പോഴാണ്‌ തമാശ തോന്നുന്നത്. --Anoopan| അനൂപൻ 17:21, 2 ജനുവരി 2009 (UTC)[മറുപടി]

മലയാളം വിക്കിയിൽ മാത്രമെഴുതുന്ന ലേഖനങ്ങൾ തേഡ് പാർട്ടി റഫറൻസുകൾ കിട്ടാൻ വിഷമമായിരിക്കും ഇതു് മനസ്സിലായില്ല.  മംഗലാട്ട്  ►സന്ദേശങ്ങൾ 

ഇതൊരു ഓഫ് ടോപ്പിക് ആണെന്നു പറഞ്ഞാൽ ഈ താളിൽ ഞാൻ സം‌വദിക്കാൻ തുടങ്ങിയത്. ചിന്ത ഡോട്ട് കോമുമായി ബന്ധപ്പെട്ട് നടക്കുന്ന സം‌വാദത്തെ ഉദ്ദേശിച്ചു കൊണ്ടാണ്‌ ഞാനിത് പറഞ്ഞതും. --Anoopan| അനൂപൻ 17:54, 2 ജനുവരി 2009 (UTC)[മറുപടി]

ചാറ്റ് റഫറൻസാക്കാമല്ലേ? അതും പുതിയ അറിവാണു്.  മംഗലാട്ട്  ►സന്ദേശങ്ങൾ 

ഇതെന്താപ്പോ സംഭവം? റഫറൻസ് ഇല്ലെങ്കിൽ ഡിലീറ്റണം എന്നൊരു നയം ഉണ്ടെങ്കിൽ ഡിലീറ്റണം.. അല്ലതെന്ത്? എടുത്ത് ചവറ്റുകുട്ടയിലിടൂ...

പിന്നെ സിനിമ താരങ്ങളുടെ ജീവചരിത്രത്തിന് വൈജ്ഞാനിക സ്വഭാവം ഇല്ലെന്നൊന്നും പറയാതെ. ഇംഗ്ലീഷ് വിക്കിയിൽ പ്രീതി സിൻ‌ഡ വരെ തിരഞ്ഞെടുത്ത ലേഖനമാണ്. നമ്മുടെ മലയാളം ഒരു പത്തു ലക്ഷം ലേഖനം തികച്ച് ഒരു മികച്ച സർവ്വ വിജ്ഞാനകോശം ആകുന്ന സമയത്ത് (ഒരു മലയാളിയുടെ സ്വപ്നം) ഇതെല്ലാം വിലപ്പെട്ടതല്ലേ.. പിന്നെ അണ്ണാൻ കുഞ്ഞും തന്നാലാവത് എന്ന പോലെ എന്തെങ്കിലും ചെയ്തു പോകുന്നവരെ ഇങ്ങനെ കുത്തിക്കൊല്ലല്ലേ. --  Rameshng | Talk  18:33, 2 ജനുവരി 2009 (UTC)[മറുപടി]

അങ്ങനെയല്ല, സിനിമാ താരങ്ങളുടെ വിക്കി ക്കുറിപ്പുകൾ ആവശ്യമുള്ളതിൽ കവിഞ്ഞ് വളരുന്നത് നല്ലതല്ല, പ്രോത്സാഹിപ്പിക്കുന്നതും. നഖം മാത്രം വളരുന്നതിനെ വളർച്ച/വികസനം എന്ന് വിളിക്കാനാകില്ലല്ലോ? ഇനി നഖം വളരുന്നത് പോലെ വളർന്നു കൊള്ളട്ടെ നാളെ ഒരു നാൾ വളർന്ന് വലുതാകുമ്പോൾ പ്രയോജനപ്പെടും എന്ന് പറയുന്നത് ഏത് യുക്തിയാണന്ന് മനസിലാകുന്നില്ല. വിക്കിപീഡിയ മലയാളത്തിൽ ലക്ഷം/ പത്തു ലക്ഷം തികയുമ്പോൾ ഇതൊക്കെ പ്രയോജനപ്പെടുമെന്നാണല്ലോ വാദം. സിനിമാ നടിമാരുടെ കാര്യത്തിൽ പെട്ടെന്ന് തന്നെ വിവരങ്ങൾ പഴഞ്ചനാകും അല്ലെങ്കിൽ ആർക്കും വേണ്ടാത്തതാകും. ഉദാഹരണത്തിന് മിസ്.കുമാരിയെ ക്കുറിച്ചുള്ള ലേഖനങ്ങൾക്കായി എത്രപേർ ഗൂഗിളിൽ /വിക്കിപീഡിയയിൽ തിരയാറുണ്ട്. പക്ഷെ കഥകളിയാചാര്യന്മാരും കൂടിയാട്ടം കലാകാരന്മാരെ ക്കുറിച്ചും അദ്ദേഹത്തിന്റെ അയൽപ്പക്കക്കാർ എഴുതിയാൽ പോലും റഫറൻസ് വേണമെന്ന് വാശിപ്പിടിക്കുകയും, പത്മപ്രീയ മാർക്ക് (നാന പോലെയുള്ള റഫറൻസ് കിട്ടുമ്പോൾ‘ആധികാരികത’ സ്ഥാപിച്ചെടുക്കാൻ എളുപ്പമാണല്ലോ) കൂടുതൽ മാർക്ക് ലഭിക്കുകയും ചെയ്യുന്നത് നല്ലതല്ല.പുറത്ത് നിന്ന് വിവരശേഖരണത്തിനായി മലയാളം വിക്കിപീഡിയ യിലേക്കെത്തുന്നവർ നിരാശരാകാനേ ഇതു ഉപകരിക്കൂ. നിങ്ങൾ എതെങ്കിലും ഒരു വിജ്ഞാനകോശം എടുത്ത് നോക്കൂ. സച്ചിൻ ടെൻഡുൽക്കർക്ക് പ്രശസ്തി അനുസരിച്ച് പ്രാധാന്യം കാണും, കാണുക തന്നെ വേണം, പക്ഷെ അമിത പ്രാധാന്യം ഇല്ല. അതേ സമയം കീഴ്‌പടം, അമ്മന്നൂർ മാധവ ചാക്യാർ, ഓയൂർ കൊച്ചു ഗോവിന്ദപ്പിള്ള എന്നീ കലാകാരന്മാർക്കും പ്രാധാന്യം കാണും. ശരിയാണ് ഇവരെ ക്കുറിച്ച് താങ്കൾക്ക് എഴുതിക്കൂടെ എന്ന് ചോദിച്ചാൽ ഓയൂർ കൊച്ചു ഗോവിന്ദപ്പിള്ള എന്ന കഥകളിയാചാര്യന് റഫറൻസ് കണ്ടെത്താൻ നിലവിൽ ഇന്റർനെറ്റിൽ പ്രയാസം നേരിട്ടേക്കാം, പത്മപ്രീയമാർക്ക് റഫറൻസ് തേടിപ്പോയാൽ ‘വിവരാജകത്വം‘ സംഭവിക്കാനും സാധ്യതയുണ്ട്.സിനിമാ/കായിക രംഗത്തെ താരങ്ങളുടെ ഫാൻസുകൾക്ക് ഇത്തരം ലേഖനങ്ങൾ തൃപ്തിപകരുമായിരിക്കും പക്ഷെ വിജ്ഞാന കുതുകികൾക്ക് ഒരു നിരാശയായിരിക്കും ഫലം. Adarshkpillai 03:03, 3 ജനുവരി 2009 (UTC)[മറുപടി]

02:59, 3 ജനുവരി 2009 (CUT)
ഓയൂർ കൊച്ചു ഗോവിന്ദപ്പിള്ള യും പത്മപ്രിയക്കും തുല്യ പ്രാധാന്യം നൽകണം കഥകളിയാചാര്യന് റഫറൻസ് കണ്ടെത്താൻ കഴിഞ്ഞില്ല എന്നുവെച്ച് സിനിമാ താരങ്ങളുടെ ലേഖനം എഴുതരുത് എന്നു പറയുന്നത് നീതികരിക്കാനാവില്ല. ഓയൂർ കൊച്ചു ഗോവിന്ദപ്പിള്ള യും പത്മപ്രിയക്കും ഒറ്റ ലേഖനമാണ് എഴുതാൻ പറ്റൂ. അതിന് പ്രാധാന്യം ലഭിക്കുന്നത് ലേഖനം എഴുതുന്ന ആൾക്കൂട്ടത്തിന്റെ സ്വഭാവവും താല്പര്യവും അനുസരിചിരിക്കും. ഓയൂർ കൊച്ചു ഗോവിന്ദപ്പിള്ളക്ക് ഇന്റെർനെറ്റിൽ തെളിവ് ലഭിച്ചില്ലെങ്കിൽ പുസ്തകങ്ങൾ റഫർ ചെയ്യണം. -- ലീ2008 എഴുത്തുകൾ‌‍  03:38, 3 ജനുവരി 2009 (UTC)[മറുപടി]

വിദ്യാഭ്യാസം[തിരുത്തുക]

പത്മപ്രിയയുടെ വിദ്യാഭ്യാസം പറഞ്ഞില്ല. MBA ആണെന്ന് തോന്നുന്നു. മറ്റൊരു കാര്യം ഈ മഹേഷ് ഛേട്ടന്റെ ഒപ്പിന്റെ കൂടെ തിയതിയും സമയവും കാണിക്കില്ലേ?--Vicharam 11:36, 17 ജൂലൈ 2009 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:പത്മപ്രിയ&oldid=673842" എന്ന താളിൽനിന്ന് ശേഖരിച്ചത്