ഉപയോക്താവിന്റെ സംവാദം:Rameshng

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പഴയ സംവാദങ്ങൾ
സംവാദ നിലവറ

Till Dec' 08
Jan'09-Jun'09
Jul'09-Jun'10
Jul'10 - Jun'11
Jun'11 - July 2015

റോന്ത് ചുറ്റാനും മുൻപ്രാപനം ചെയ്യാനുമുള്ള അവകാശം[തിരുത്തുക]

താൽക്കാലികമായി സ്വയം വിരമിച്ച കാര്യനിർവ്വാഹകൻ കഴിയാവുന്ന സമയങ്ങളിലെല്ലാം ഇവിടെയുണ്ടാകും എന്നറിയാം. അപ്പോൾ നടത്തുന്ന തിരുത്തുകൾക്കായി ഈ ഫ്ലാഗുകൾ വീണ്ടുമിരിക്കട്ടെ Smiley.svg Adv.tksujith (സംവാദം) 13:40, 16 ജനുവരി 2018 (UTC)

നന്ദി.. സുജിത്ത്.. ഇനി വിക്കിപീഡിയയിൽ എത്രമാത്രം സജീവമാകാൻ പറ്റുമെന്ന് അറിയില്ല. പക്ഷേ, ഞാൻ വീണ്ടും വരും. --RameshngTalk to me 16:51, 16 ജനുവരി 2018 (UTC)

വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019[തിരുത്തുക]

പ്രിയ സുഹൃത്തേ,
അന്താരാഷ്ട്ര വനിതാദിനം, വിക്കിലൗസ് ലൗ പദ്ധതി എന്നിവയോട് അനുബന്ധിച്ച് 10 ഫെബ്രുവരി 2019 - 31 മാർച്ച് 2019 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കാനും സ്ത്രീകളെ സംബന്ധിക്കുന്ന ലേഖനങ്ങൾ എഴുതുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. സ്ത്രീകളുടെ ജീവചരിത്രത്തെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും തുല്യതയ്ക്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ പുതിയ ലേഖനങ്ങൾ ആരംഭിക്കാം. കുറഞ്ഞത് 5 ലേഖനങ്ങളെങ്കിലും എഴുതുന്ന ലേഖകർക്ക് സമ്മാനമായി പോസ്റ്റ്കാർഡുകൾ ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 11:33, 7 ഫെബ്രുവരി 2019 (UTC)