ഉള്ളടക്കത്തിലേക്ക് പോവുക

ചേരൻ (സംവിധായകൻ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചേരൻ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ചേരൻ (വിവക്ഷകൾ) എന്ന താൾ കാണുക. ചേരൻ (വിവക്ഷകൾ)
ചേരൻ
ജനനം (1970-12-12) ഡിസംബർ 12, 1970 (age 54) വയസ്സ്)
തൊഴിൽചലച്ചിത്രസംവിധായകൻ

തമിഴ് ചലച്ചിത്രമേഖലയിലെ ഒരു സംവിധായകനാണ് ചേരൻ. സാംസ്കാരിക പ്രാധാന്യമുള്ള ചലച്ചിത്രങ്ങൾ സംവിധാനം ചെയ്യുന്നതിൽ ശ്രദ്ധേയനായ ഒരു സംവിധായകനാണ് ഇദ്ദേഹം. മൂന്ന് തവണ ദേശീയ ചലച്ചിത്രപുരസ്കാരം നേടിയിട്ടുണ്ട്.

ആദ്യ ജീവിതം

[തിരുത്തുക]

തമിഴ് നാട്ടിലെ മദുര ജില്ലയിലെ മേലൂർ എന്ന സ്ഥലത്ത് 1970ൽ ജനിച്ചു. പിതാവ് ഒരു ചലച്ചിത്ര ഉപകരണ പ്രവർത്തകനായിരുന്നു. മാതാവ് ഒരു നഴ്സറി സ്കൂൾ ടീച്ചറൂം ആയിരുന്നു. നാടകങ്ങളിൽ അഭിനയിച്ചുകൊണ്ടാണ് ചേരൻ തന്റെ അഭിനയകഴിവുകൾ പരിപോഷിപ്പിച്ചെടുത്തത്. പിന്നീട് ഒരു നടനാവണം എന്ന സ്വപ്നവുമായി ചെന്നൈയിലേക്ക് നാടുവിട്ട് പോന്നു. പിന്നീട് ചലച്ചിത്രസംവിധാനത്തിൽ ശ്രദ്ധയാകർഷിക്കാൻ കഴിയുകയും സംവിധായകൻ കെ.എസ്.രവികുമാർന്റെ കീഴിൽ സംവിധാനം പഠിക്കുകയും ചെയ്തു.

ഔദ്യോഗികജീവിതം

[തിരുത്തുക]

കെ.എസ്.രവികുമാറിന്റെ ഒരു സംവിധാന സഹായിയായിട്ടാണ് തന്റെ സംവിധാന ജീവിതം ചേരൻ തുടങ്ങുന്നത്. പിന്നീട് മലയാളചലച്ചിത്രസംവിധായകനായ ഹെൻ‌റിയുടെ ശ്രദ്ധയാകർഷിക്കുകയും, കോലങ്ങൾ എന്ന ചിത്രം ചേരനെ കൊണ്ട് നിർമ്മിക്കുകയും ചെയ്തു.

പുരസ്കാരങ്ങൾ

[തിരുത്തുക]

2000 ലെ മികച്ച ചിത്രത്തിനുള്ള ദേശീയപുരസ്കാരം വെട്രി കൊടി കാട്ടു എന്ന ചിത്രത്തിനും, മികച്ച പ്രേക്ഷകരെ രസിപ്പിച്ച ചിത്രത്തിനുള്ള ദേശീയപുരസ്കാരം 2004 ലെ ഓട്ടോഗ്രാഫ് എന്ന ചിത്രത്തിനും, മികച്ച കുടുംബചിത്രത്തിനുള്ള ദേശീയപുരസ്കാരം 2005 ലെ തവമൈ തവമിരുന്തു എന്ന ചിത്രത്തിനും ലഭിച്ചു.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ചേരൻ_(സംവിധായകൻ)&oldid=3283758" എന്ന താളിൽനിന്ന് ശേഖരിച്ചത്