വാസുപ്രദീപ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വാസു പ്രദീപ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
വാസുപ്രദീപ്
വാസുപ്രദീപ്.jpg
വാസുപ്രദീപ്
ജനനം1931 നവംബർ 13
മരണം2011 മേയ് 03
കോഴിക്കോട്
ദേശീയത ഇന്ത്യ
തൊഴിൽനാടകപ്രവർത്തകൻ

കേരളത്തിലെ ഒരു നാടകപ്രവർത്തകനാണ് വാസുപ്രദീപ്. (ജനനം:1931 നവംബർ 13 - മരണം:2011 മേയ് 03) നാടക രചയിതാവ്, നടൻ‍, സംവിധായകൻ, ചിത്രകാരൻ എന്നീ നിലകളിൽ പ്രസിദ്ധനാണ്[1]. 150-ഓളം നാടകങ്ങൾ ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.[2]

ജീവിതരേഖ[തിരുത്തുക]

1931 നവം‌ബർ 13ന് കണ്ണൂരിലെ ചാലയിൽ ജനനം.കോഴിക്കോട് പുതിയറ ബി.ഇ.എം.എൽ.പി സ്കൂൾ, സാമൂതിരി ഹൈസ്കൂൾ എന്നിവിടങ്ങളിലെ സ്കൂൾ പഠനം.തുടർന്ന് മദിരാശി ഗവർമെന്റിന്റെ ചിത്രമെഴുത്ത് ഫ്രീ ഹാന്റ് ലോവർ, ഹയർ പരീക്ഷകൾ പാസായി.

1951ൽ കോഴിക്കോട് മിഠായിത്തെരുവിൽ പ്രദീപ് ആർട്സ് എന്ന ചിത്രകലാസ്ഥാപനം തുടങ്ങി. 1955 മുതൽ ആകാശവാണിയിൽ നാടകങ്ങൾ എഴുതുകയും അഭിനയിക്കുകയും ചെയ്യുന്നു.

2011 മേയ് 3 - ന് കോഴിക്കോട് സഹകരണ ആശു​പത്രിയിൽ ചൊവ്വാഴ്ച രാവിലെ 9 മണിക്ക് അന്തരിച്ചു[3].

നാടകങ്ങൾ[തിരുത്തുക]

മുപ്പതോളം അമെച്വർ നാടകങ്ങൾ വാസുപ്രദീപ് എഴുതിയിട്ടുണ്ട്. 'പെൺകൊട' എന പ്രൊഫഷണൽ നാടകം എഴുതി.

 • നാടകസമാഹാരങ്ങൾ
  • സ്മാരകം
  • താഴും താക്കോലും
  • ബുദ്ധി
  • കണ്ണാടിക്കഷ്ണങ്ങൾ

പുരസ്കാരങ്ങൾ‍[തിരുത്തുക]

തുടങ്ങി ഇരുപതിലധികം പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

അവലംബം[തിരുത്തുക]

 1. http://www.manoramanews.com/cgi-bin/MMOnline.dll/portal/ep/mmtvContentView.do?BV_ID=@@@&tabId=14&programId=4393754&contentId=9259016
 2. "നാടക സംവിധായകൻ വാസു പ്രദീപ് അന്തരിച്ചു". മാതൃഭൂമി. 2011 മേയ് 3. ശേഖരിച്ചത് 2013 ഓഗസ്റ്റ് 18. Check date values in: |accessdate= and |date= (help)
 3. http://www.mathrubhumi.com/online/malayalam/news/story/918065/2011-05-04/kerala
 4. http://www.mathrubhumi.com/books/awards.php?award=14
 5. കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച നാടകങ്ങൾ.
"https://ml.wikipedia.org/w/index.php?title=വാസുപ്രദീപ്&oldid=1822572" എന്ന താളിൽനിന്ന് ശേഖരിച്ചത്