ദിനമലർ
ദൃശ്യരൂപം
(Dinamalar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തരം | ദിനപത്രം |
---|---|
Format | ബ്രോഡ്ഷീറ്റ് |
സ്ഥാപക(ർ) | ടി.വി. രാമസുബ്ബയ്യർ |
സ്ഥാപിതം | സെപ്റ്റംബർ 6, 1951 |
രാഷ്ട്രീയച്ചായ്വ് | ദേശീയം |
ഭാഷ | തമിഴ് |
ആസ്ഥാനം | ചെന്നൈ, ഇന്ത്യ |
Circulation | 9,42,812 (as at ABC Jan-Jun 2016) |
ഔദ്യോഗിക വെബ്സൈറ്റ് | dinamalar.com |
ഒരു തമിഴ് ദിനപത്രമാണ് ദിനമലർ. 1951ൽ ടി.വി. രാമസുബ്ബയ്യർ ആണ് ദിനമലർ സ്ഥാപിച്ചത്.[1] 2016 ജൂൺ മാസത്തെ കണക്കുകൾ പ്രകാരം ദിനമലരിന് ശരാശരി 9,42,812 വരിക്കാരുണ്ട്.[2]
ചരിത്രം
[തിരുത്തുക]1951 സെപ്റ്റംബർ 6ന് തിരുവനന്തപുരത്താണ് ദിനമലർ സ്ഥാപിച്ചത്. 1957ൽ ഈ ദിനപത്രത്തിന്റെ പ്രവർത്തനങ്ങൾ തിരുനെൽവേലിയിലേക്ക് മാറ്റി.[3] നിലവിൽ തിരുനെൽവേലി (1957), തിരുച്ചിറപ്പള്ളി (1966), ചെന്നൈ (1979), മധുരൈ (1980), ഈറോഡ് (1984), പുതുച്ചേരി (1991),കോയമ്പത്തൂർ (1992),വെല്ലൂർ (1993),നാഗർകോവിൽ (1996), സേലം (2000) എന്നീ സ്ഥലങ്ങളിൽ നിന്നും ദിനമലർ ദിനപത്രം പുറത്തിറങ്ങുന്നു. [3]
വരിക്കാരുടെ എണ്ണം
[തിരുത്തുക]10 നഗരങ്ങളിലാണ് ദിനമലർ നിലവിൽ അച്ചടിക്കുന്നത്. കൂടാതെ കർണാടകയിലെ ബാംഗ്ലൂരിലും അച്ചടിക്കുന്നുണ്ട്. 2016 ജൂൺ മാസത്തെ കണക്കുകൾ പ്രകാരം ദിനമലരിന് ശരാശരി 9,42,812 വരിക്കാരുണ്ട്. [2]
സപ്ലിമെന്റുകൾ
[തിരുത്തുക]ദിവസം | സപ്ലിമെന്റ് | മറ്റ് വിവരങ്ങൾ |
---|---|---|
തിങ്കൾ | വാരിക | നിധി (സാമ്പത്തികം), കൽവി മലർ, പട്ടം (വിദ്യാർത്ഥി വാരിക) |
ചൊവ്വ | വാരിക | വേലൈവയ്പു മലർ (തൊഴിലവസരങ്ങൾ) |
ബുധൻ | വാരിക | നലം (ആരോഗ്യം), വ്യവസായ മലർ (കാർഷികം) |
വ്യാഴം | വാരിക | അറിവിയൽ മലർ (ഐ.ടി), തിരൈമലർ (ചലച്ചിത്രം) |
വെള്ളി | വാരിക | സിരുവർ മലർ (കുട്ടികളുടെ വാരിക), മെട്രോ (ചെന്നൈ മെട്രോ) |
ശനി | വാരിക | ആമ്മിക മലർ, കനവു ഇല്ലം (റിയൽ എസ്റ്റേറ്റ്) |
ഞായർ | വാരിക | വരമലർ (കുടുംബ വാരിക), സിനിമാ പക്കം, കണ്ണമ്മ |
എല്ലാ ദിവസവും | വാരിക | ജ്യോതിഷം, തൊഴിൽ (ബിസിനസ് പേജ്), ജില്ലാതല സപ്ലിമെന്റ്, ടീ കടൈ ബെഞ്ച് (രാഷ്ട്രീയം) |
പ്രത്യേക പതിപ്പുകൾ | വാരിക | ദീപാവലി മലർ, പൊങ്കൽ മലർ, നവരാത്രി സ്പെഷ്യൽ, വരുട മലർ |
അവലംബം
[തിരുത്തുക]- ↑ www.hindu.com/2009/03/26/stories/2009032659880400.htm
- ↑ 2.0 2.1 "Submission of circulation figures for the audit period July - December 2015" (PDF). Audit Bureau of Circulations. Retrieved 5 January 2016.
- ↑ 3.0 3.1 "About us, Dinamalar". dinamalar.com. Retrieved 25 July 2015.